33 ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയും

ന്യൂഡല്‍ഹി: നിത്യോപതയോഗ സാധനങ്ങളടക്കം 33 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 26 ഉത്പന്നങ്ങളുടെ ജിഎസ്ടി 18-ല്‍ നിന്ന് 12-ഉം അഞ്ചും ശതമാനമാക്കി കുറച്ചു. കൂടാതെ, ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28-ല്‍ നിന്ന് 18 ആക്കിയും കുറച്ചു. അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നതെന്നല്ലാതെ ഏതെല്ലാം ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചതെന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എല്ലാ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി നിരക്ക് 18 ഉം അതിന് താഴെയുമാക്കി കുറക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍…

Read More

കര്‍ണാടക മന്ത്രിസഭാ പുന:സംഘടന: പുറത്തായ മന്ത്രി ബിജെപിയിലേക്കെന്ന് സൂചന

ബംഗളൂരു: കര്‍ണാടകത്തില്‍ നടത്തിയ മന്ത്രിസഭാ വിപുലീകരണത്തില്‍ പുറത്തായ മന്ത്രി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസിലെ വനംപരിസ്ഥിതി മന്ത്രി ആര്‍. ശങ്കറാണ് ബിജെപിയിലേക്ക് പോകുമെന്ന്‍ സൂചന നല്‍കിയത്. കര്‍ണാടക പ്രജന്യവന്ത ജനതാ പാര്‍ട്ടിയുടെ എംഎല്‍എയാണ് ആര്‍.ശങ്കര്‍. ബിജെപിയുമായി ഇതുവരെ സംസാരിച്ചിട്ടില്ല, അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തന്നെ തള്ളിയതായി ഞാന്‍ തിരിച്ചറിയുന്നു. ബിജെപിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രിസഭയില്‍ നിന്ന് പുറത്തായതോടെ ഒരു പുനരാലോചന നടത്തുമെന്നും ആര്‍.ശങ്കര്‍ വ്യക്തമാക്കി. ശങ്കറിനെ കൂടാതെ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍…

Read More

33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു;വില കുറയും.

ന്യൂഡല്‍ഹി : 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18ൽ നിന്നും 12ഉം അഞ്ചും ശതമാനമായി കുറയും. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28ൽ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനും തീരുമാനമായി. അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നത്. നിര്‍മാണ മേഖലയ്ക്ക് ആശ്വാസമായി സിമന്‍റടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. അതേസമയം നിരക്ക് കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Read More

നമ്മമെട്രോ പാളത്തിലെ വിള്ളല്‍;28 മുതല്‍ 30 വരെ മെട്രോ സര്‍വീസുകള്‍ ഭാഗികമായി തടസ്സപ്പെടും;ബിഎംടിസി സൌജന്യ ബസ്‌ സര്‍വീസ് നടത്തും.

ബെംഗളൂരു : ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപം പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടക്കുന്ന അറ്റകുറ്റപ്പണിയോടനുബന്ധിച്ചു നമ്മ മെട്രോ സര്‍വീസ് 28 മുതല്‍ 30 വരെ ഭാഗികമായി തടസ്സപ്പെടും.28 ന് രാത്രി എട്ടിന് ശേഷം പര്‍പ്പിള്‍ ലൈനില്‍ എം ജി റോഡ്‌ മുതല്‍ ഇന്ദിര നഗര്‍ വരെ മെട്രോ സര്‍വീസ് നടത്തില്ല.29,30 തീയതികളില്‍ രാവിലെ അഞ്ചുമണി മുതല്‍ 11 മണിവരെ ഈ റീച്ചില്‍ നമ്മ മെട്രോ ഓടില്ല.മൈസുരു റോഡ്‌ മുതല്‍ എം ജി റോഡ്‌ വരെയും ബയപ്പനഹള്ളി മുതല്‍ ഇന്ദിര നഗര്‍ വരെയും ആറു മുതല്‍…

Read More

സഞ്ജുവിന് ഇനി ‘പബ്ലിക്കലി’ ചാരുവിന്‍റെ കൈ പിടിക്കാം!!

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. വൈകിട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സൽക്കാര൦ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ഓഫീസില്‍ നടന്ന ചെറിയ ചടങ്ങില്‍  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാര്‍ ഇവാനിയോസ് കോളേജിലെ പഠന കാലത്താണ് ഇരുവരും പ്രണയത്തിലായത്. ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നി൦ഗ്സിനും 27 റണ്‍സിനുമാണ് കേരളം വിജയം…

Read More

ഇതുവരെ മരണം 16 ആയി;തെളിവെടുപ്പിന് കൊണ്ടുവന്ന സ്വാമിയേയും കൂട്ടാളികളേയും കൈകാര്യം ചെയ്യാന്‍ തയ്യാറായി നാട്ടുകാര്‍;ജനവിധി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് വിട്ടുതരൂ എന്ന് ജനക്കൂട്ടം;തെളിവെടുപ്പ് പതിയില്‍ നിര്‍ത്തി പോലീസ്.

ബെംഗളൂരു : ചാമരാജ നഗര്‍ ക്ഷേത്രത്തിലെ വിഷം കലക്കിയ  പ്രസാദം കഴിച്ച ഒരാള്‍ കൂടി ഇന്നലെ മരണപ്പെട്ടു.ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആയി.ചികിത്സയിലുള്ള 41 പേരില്‍ 17 പേര്‍ തീവ്ര പരിചരണത്തിലും 20 പേര്‍ വേന്റിലെട്ടെരിലും ആണ്. അറസ്റ്റിലായ ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ഇമ്മാടി മഹാദേവ (53) സെക്രട്ടേറി മാതേഷ് (46),ഭാര്യ അംബിക (35) മുന്‍ പൂജാരി ദോദ്ദയ എന്നിവരുമായി ഇന്നലെ തെളിവെടുപ്പിന് സ്ഥലത്ത് എത്തിയ പോലീസ് വളരെയധികം പണിപ്പെട്ടു.ജനരോഷം ഇരമ്പി,പ്രതികളെ വിട്ടുതരണമെന്നും ജനവിധി നടപ്പാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ അക്രമാസക്തരായി. ഇമ്മാടി മഹാദേവ…

Read More

ഒടിയന്‍ വേഷം അഴിച്ചു; ഇനി കുഞ്ഞാലി മരക്കാര്‍!!

കൊച്ചി: മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം  ചെയ്യുന്ന ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മരയ്ക്കാറായി വേഷമിട്ടു നില്‍കുന്ന മോഹന്‍ലാലാണ് ചിത്രങ്ങളില്‍. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും…

Read More

മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

ന്യൂഡല്‍ഹി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ മരണമടഞ്ഞ പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും കത്തുനല്‍കി. നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായ ലിനി മരണമടഞ്ഞത്.

Read More

വീട്ടുസാധനങ്ങളും കൊസ്‌മെറ്റിക് ഉത്പ്പന്നങ്ങളും ഇനി തീവണ്ടികളില്‍ നിന്ന് വാങ്ങാം.

ന്യൂഡൽഹി: വീട്ടുസാധനങ്ങളും കൊസ്‌മെറ്റിക് ഉത്പ്പന്നങ്ങളും ഇനി തീവണ്ടികളില്‍ നിന്ന് വാങ്ങാം. പുതുവര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ ഇതിനുള്ള കരാര്‍ 3.5 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരു സ്വകാര്യകമ്ബനിയെ ഏല്‍പ്പിച്ചു. എക്‌സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയില്‍ യാത്രയ്ക്കിടയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവുക. എന്നാല്‍ ഭക്ഷണ പദാര്‍ഥങ്ങളും ലഹരി വസ്തുക്കളും വില്‍ക്കാന്‍ കരാറുകാരന് അനുവാദമില്ല. ഉന്തുവണ്ടിയില്‍ യൂണിഫോമിലുള്ള രണ്ടുപേര്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ സാധനങ്ങള്‍ വില്‍ക്കും. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ചും സാധനങ്ങള്‍ വാങ്ങാനാകും. സാധനവിവരങ്ങളടങ്ങിയ…

Read More

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന് ഇന്ത്യയില്‍ താത്ക്കാലിക നിരോധനം

ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന് ഇന്ത്യയില്‍ താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കമ്പനികളില്‍ ഉത്പാദനം നിര്‍ത്താന്‍ ഉത്തരവിട്ടു. അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ട് ഫാക്ടറികളിലാണ് ബേബി പൗഡര്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി വക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉത്തരവിട്ടത്. പൗഡറില്‍ ആസ്ബെസ്റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പൗഡറുകളിലെ ആസ്ബസ്റ്റോസ് ക്യാന്‍സറിന് വരെ കാരണമാകുമെന്ന കാര്യം വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ…

Read More
Click Here to Follow Us