വീട്ടുസാധനങ്ങളും കൊസ്‌മെറ്റിക് ഉത്പ്പന്നങ്ങളും ഇനി തീവണ്ടികളില്‍ നിന്ന് വാങ്ങാം.

ന്യൂഡൽഹി: വീട്ടുസാധനങ്ങളും കൊസ്‌മെറ്റിക് ഉത്പ്പന്നങ്ങളും ഇനി തീവണ്ടികളില്‍ നിന്ന് വാങ്ങാം. പുതുവര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ ഇതിനുള്ള കരാര്‍ 3.5 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരു സ്വകാര്യകമ്ബനിയെ ഏല്‍പ്പിച്ചു.

എക്‌സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയില്‍ യാത്രയ്ക്കിടയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവുക. എന്നാല്‍ ഭക്ഷണ പദാര്‍ഥങ്ങളും ലഹരി വസ്തുക്കളും വില്‍ക്കാന്‍ കരാറുകാരന് അനുവാദമില്ല. ഉന്തുവണ്ടിയില്‍ യൂണിഫോമിലുള്ള രണ്ടുപേര്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ സാധനങ്ങള്‍ വില്‍ക്കും.

  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ചും സാധനങ്ങള്‍ വാങ്ങാനാകും. സാധനവിവരങ്ങളടങ്ങിയ ബ്രോഷറുകള്‍ യാത്രക്കാര്‍ക്ക് നല്‍കും. ശബ്ദപ്രചാരണം അനുവദിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. ഓരോ മേഖലയിലും ആദ്യം രണ്ടു വണ്ടികളിലാണ് സൗകര്യമൊരുക്കുക. പിന്നാലെ രണ്ടുവീതം വണ്ടികളില്‍ കൂടി അനുവദിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!
[masterslider id="10"]

Related posts