പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് നിയന്ത്രണം വിട്ട് നദിയില്‍ പതിച്ച്‌ 12 മരണം

കട്ടക്ക്: താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ ബസ് അപകടത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചു. ഒഡീഷയിലെ കട്ടക്കിലുണ്ടായ ബസപകടത്തില്‍ 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രണ്ടരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. താല്‍ച്ചറില്‍ നിന്നും കട്ടക്കിലേക്ക് പോകുകയായിരുന്ന ബസാണ് മഹാനദി പാലത്തില്‍ നിന്നും മുപ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞത്.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

കുറുകെ ചാടിയ എരുമയെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തില്‍ മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യ സ്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts