ബെംഗളൂരു : മീ ടൂ പ്രചാരണത്തിന്റെ ഭാഗമായി നടി ശ്രുതി ഹരിഹരന്റെ പരാതിയെ തുടർന്ന് തമിഴ്നടൻ അർജുൻ കബൺ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരായി. വിസ്മയ എന്ന കന്നഡ സിനിമയുടെ (തമിഴ് ചിത്രം നിപുണൻ) ഗാനചിത്രീകരണ റിഹേഴ്സലിനിടെ ശരീര ഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും പലതവണ ദുരുദ്ദേശ്യപരമായി പെരുമാറിയെന്നുമാണ് ശ്രുതിയുടെ പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ അർജുനോട് 50 ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ അണ്ണയ്യ റെഡ്ഡി ചോദിച്ചത്. ശ്രുതിയുടെ മേക്കപ്പ്മാൻ കിരണും അസിസ്റ്റന്റ് ഡയറക്ടർ മോണിക്കയും നൽകിയ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചോദ്യങ്ങളായിരുന്നു ഇവ. എന്നാൽ ആരോപണം നിഷേധിച്ച അർജുൻ, തന്റെ പ്രതിച്ഛായതകർക്കാൻ മനഃപൂർവം കെട്ടിച്ചമച്ചതാണ് ആരോപണമെന്ന് മൊഴി നൽകി.
ഒരു തവണപോലും ശ്രുതിയെ ദുരുദ്ദേശ്യപരമായി സ്പർശിച്ചിട്ടില്ലെന്നും അർജുൻ പറയുന്നു. ബിജെപി എംഎൽസി തേജസ്വിനി രമേഷിനൊപ്പമാണ് അർജുൻ കബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിയത്. അർജുന്റെ കുടുംബത്തിന് ആർഎസ്സ് ബന്ധുമുള്ളതിനാലാണ് ശ്രുതിക്കൊപ്പം ചില ഇടതു രാഷ്ട്രീയ ചായ്‍വുള്ള സിനിമാ പ്രവർത്തകർ രംഗത്തുവന്നിരിക്കുന്നതെന്ന് തേജസ്വിനി ഗൗഡ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.