വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയെ ബെംഗളൂരു കീഴടക്കി

ഐഎസ്എല്ലിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയെ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സി കൊമ്പുകുത്തിച്ചു. എടിക്കെയെ അവരുടെ മൈതാനത്ത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു മറികടന്നത്.

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇരുപകുതികളിലായി ഗോള്‍ തിരിച്ചടിച്ച് ബെംഗളൂരു ജയം കൊയ്തത്. ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ബെംഗളൂരു മൂന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്.

ഇന്ത്യക്കു വേണ്ടി ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ചിട്ടുള്ള കോമള്‍ തട്ടാലിലൂടെയാണ് 15ാം മിനിറ്റില്‍ എടിക്കെ അക്കൗണ്ട് തുറക്കുന്നത്. എവേര്‍ട്ടന്‍ സാന്റോസ് നല്‍കിയ തകര്‍പ്പന്‍ ത്രൂപാസ് ബോക്‌സിന് തൊട്ടരികില്‍ വച്ചൊരു ഇടംകാല്‍ ഷോട്ടിലൂടെ തട്ടാല്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ബെംഗളൂരു സമനില ഗോള്‍ പിടിച്ചുവാങ്ങി. വെനസ്വേലയുടെ സൂപ്പര്‍ താരം മിക്കുവാണ് സ്‌കോറര്‍. വെടിച്ചില്ല് കണക്കെയുള്ള തകര്‍പ്പനൊരു ഫ്രികിക്കിലൂടെയാണ് മിക്കു എടിക്കെയുടെ വല ചലിപ്പിച്ചത്. രണ്ടാംപകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ബെംഗളൂരു കളിയില്‍ 2-1ന് മുന്നിലെത്തി. ഇത്തവണ മറ്റൊരു വിദേശതാരം എറിക് പാര്‍ത്താലുവാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍. എടിക്കെ താരം റിക്കി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്ത പന്ത് ലഭിച്ച പാര്‍ത്താലു ബോക്‌സിന് അരികില്‍ നിന്നും ഉജ്ജ്വല ഷോട്ടിലൂടെ എടിക്കെ ഗോളിയെ നിസ്സഹായനാക്കുകയായിരുന്നു.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

സമനില ഗോളിനായി എടിക്കെ അവസാന മിനിറ്റ് വരെ പൊരുതി നോക്കിയെങ്കിലും ബെംഗളൂരുവിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ സാധിച്ചില്ല. ജയത്തോടെ ബെംഗളൂരു അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചപ്പോള്‍ എടിക്കെയ്ക്കു ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ നേരിട്ട മൂന്നാമത്തെ തോല്‍വിയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
[masterslider id="10"]

Related posts