കാര്യവട്ടത്ത് അങ്കം ജയിക്കാന്‍ ഇന്ന് ഇന്ത്യ ഇറങ്ങുന്നു; ഇത് കളി കാര്യമാവും…

കാര്യവട്ടം: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിന മത്സരത്തിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിനമാണു ഇന്ന് നടക്കുക. രാജ്യാന്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണു സ്‌പോര്‍ട്‌സ് ഹബ്ബ്. അരലക്ഷം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടെങ്കിലും സ്‌ക്രീനുകള്‍ ഉള്ളതിനാല്‍ 42,000 പേര്‍ക്കാണു പ്രവേശനം നല്കുക. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ ടി20 മല്‍സരത്തില്‍ കനത്ത മഴ തോര്‍ന്ന് അരമണിക്കൂറിനുള്ളില്‍ മല്‍സരം നടത്തിയാണു സ്‌പോര്‍ട്‌സ് ഹബ് കയ്യടി നേടിയത്.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്നത്. മുംബൈയില്‍ നടന്ന നാലാം ഏകദിനത്തില്‍ 224 റണ്‍സിന്റെ വമ്പന്‍ ജയം നേടാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ഇതേ പ്രകടനം തിരുവനന്തപുരത്തും ആവര്‍ത്തിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കോലിയും സംഘവും.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ആദ്യ ഏകദിനത്തില്‍ വമ്പന്‍ ജയവുമായി തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ സമനിലയും മൂന്നാം മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയുമേറ്റുവാങ്ങിയിരുന്നു. എന്നാല്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അതേ ടീമിനെത്തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

മൂന്നാം ഏകദിനത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് മുംബൈയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഇറങ്ങിയത്. റിഷഭ് പന്ത്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കു പകരം രവീന്ദ്ര ജഡേജയെയും കേദാര്‍ ജാദവിനെയും ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, വിന്‍ഡീസ് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമാണ് റിപ്പോര്‍ട്ടുകള്‍.

  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

2017 നവംബറിലാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര സ്‌റ്റേഡിയമായി പ്രഖ്യാപിക്കുന്നത്. അതിനു ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ ഏകദിന മല്‍സരം കൂടിയാണ്  ഇന്ന് നടക്കാനിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മീഡിയ ബോക്‌സ് ആണു സ്‌പോര്‍ട്‌സ് ഹബിനുള്ളത്. കളിക്കാര്‍ക്കായുള്ള ലോക്കര്‍ റൂമുകള്‍ ,മൈതാനം കാണാവുന്ന രീതിയിലുള്ള കളിക്കാരുടെ മുറികള്‍, കോര്‍പറേറ്റ് ബോക്‌സുകള്‍ വിഐപി സീറ്റുകളുമടക്കം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം തുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us