മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ റിലീസിംഗ് ടീസര്‍!

മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ മൂന്നാമത്തെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. സൂപ്പർ ഹിറ്റ് ജോഡിയായ മോഹൻലാൽ- രഞ്ജിത് ടീം ഒന്നിച്ച ചിത്രം കേരളപ്പിറവി ദിനമായ ഇന്ന്  തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടത്.

കുറേ നാളുകൾക്കു ശേഷം മോഹൻലാൽ മുഴുനീള കോമഡി കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. രഞ്ജിത് തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഏകദേശം മുഴുവനായും ലണ്ടനിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. രാജഗോപാൽ എന്ന് പേരുള്ള ഒരു ഫ്യൂണറൽ ഡയറക്ടർ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

ഡ്രാമാ എന്ന ചിത്രം നിങ്ങളെ ഒരുപാട് ചിരിപ്പിക്കും എന്നും അതോടൊപ്പം തന്നെ ഒരു മികച്ച സന്ദേശവും നിങ്ങൾക്ക് നൽകുമെന്നും മോഹൻലാൽ പറയുന്നു. ഇന്നലെ  ഫേസ്ബുക് ലൈവിൽ വന്നു ഡ്രാമായെ കുറിച്ച് സംസാരിച്ചപ്പോൾ ആണ് മോഹൻലാൽ ഇത് പറഞ്ഞത്.

വര്‍ണചിത്ര, ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സ് യു.കെ. ലിമിറ്റഡിന്‍റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലോഹം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുക്കെട്ടില്‍ തയാറാകുന്ന ചിത്രത്തില്‍ ടിനി ടോം, കനിഹ, ആശ ശരത്, സിദ്ദിക്ക്, സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

പുത്തന്‍ പണം എന്ന ചിത്രത്തിനു ശേഷം രഞ്ജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡ്രാമ’. മോഹന്‍ലാല്‍ ആലപിച്ച ”പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ” എന്ന ഗാനം ചിത്രത്തിന്‍റേതായി മുന്‍പ് പുറത്ത് വന്നിരുന്നു.

വര്‍ണചിത്ര ബിഗ്‌ സ്ക്രീനിന്‍റെ ബാനറില്‍ മഹാസുബൈറാണ് ‘ഡ്രാമ’ നിര്‍മ്മിക്കുന്നത്. അളഗപ്പന്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ലണ്ടനായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us