ഇനി പോലീസ് പറന്നെത്തും;കുറ്റകൃത്യങ്ങൾ നടക്കുന്നിടത്ത് അതിവേഗം പാഞ്ഞെത്താൻ ബെംഗളൂരു സിറ്റി പൊലീസിന് 911 ചീറ്റ ബൈക്കുകൾ

ബെംഗളൂരു : കുറ്റകൃത്യങ്ങൾ നടക്കുന്നിടത്ത് അതിവേഗം പാഞ്ഞെത്താൻ ബെംഗളൂരു സിറ്റി പൊലീസിന് 911 ചീറ്റ ബൈക്കുകൾ. ഉടൻ നിരത്തിലിറക്കുന്ന 160 സിസി ബൈക്കുകൾ പട്രോളിങ്ങിനായാണ് ഉപയോഗിക്കുക. പൊലീസിന്റെ ഇപ്പോഴത്തെ പട്രോളിങ് ബൈക്കുകളും ജീപ്പുകളും എത്താൻ സമയമെടുക്കുന്നതായി ആക്ഷേപമുണ്ട്.

മൈക്ക്, സൈറൻ തുടങ്ങി പൊലീസിനു വേണ്ട അവശ്യ സംവിധാനങ്ങൾ ഉൾപ്പെട്ട ബൈക്കുകൾ ഇറക്കാൻ ഏഴു കോടിയിലേറെ രൂപയാണ് ചെലവ്. ഡിസിപിമാർക്കാണ് ചീറ്റയുടെ നീക്കം നിരീക്ഷിക്കാനുള്ള ചുമതല.  ബൈക്കുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇവ എത്തുന്നതോടെ 16 വർഷമായി പൊലീസ് ഉപയോഗിക്കുന്ന പഴയ ബൈക്കുകൾ മാറ്റും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us