ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി വേറെ കുടുംബവുമായി സുഖജീവിതം; 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യി.

ബെംഗളൂരു: അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ വാ​ല​ന്‍റൈ​ന്‍​സ് ഡേ​യി​ല്‍ ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​ങ്ങി​യ ഭ​ര്‍​ത്താ​വ് 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യി. ത​രു​ണ്‍ ജി​നാ​രാ​ജ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്. 2013 ഫെ​ബ്രു​വ​രി 14 ന് ​ആ​യി​രു​ന്നു ഭാ​ര്യ സ​ജി​നി​യെ ത​രു​ണ്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Image result for tarun jinaraj

മൂ​ന്നു ​മാ​സം മാ​ത്ര​മാ​യി​രു​ന്നു ദാ​മ്പ​ത്യ​ത്തി​ന്‍റെ ആ​യു​സ്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ശേഷം വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയായിരുന്നു. ബംഗളുരുവിൽ താമസിച്ചു വരികയായിരുന്ന ഇയാൾക്ക് ര​ണ്ടാം ഭാ​ര്യ​യി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. പേരും വിലാസവും മാറ്റി ആ​റു വ​ര്‍​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ ഇ​യാ​ള്‍ താമസിച്ചു വരികയായിരുന്നു.

Image result for tarun jinaraj

പ്രവീൺ ബതാലെ എന്നു പേരുമാറ്റുകയും എച്ച്എസ്ആർ ലേഔട്ടിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലി സമ്പാദിക്കുകയും ചെയ്തു. ഇയാൾ ബെംഗളൂരുവിലുണ്ടെന്നു സൂചന ലഭിച്ച അഹമ്മദാബാദ് പൊലീസ് ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെട്ടു. ഇപ്പോൾ സീനിയർ മാനേജരായി ജോലിചെയ്യുന്ന ജിനറായിയെ ഓഫിസിൽ നിന്ന് അറസ്റ്റ് ചെയ്തു ഗുജറാത്ത് പൊലീസിനു കൈമാറി. കാമുകിയെ വിവാഹം കഴിക്കാനാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. 10 വർഷമായി മറ്റൊരു സ്ത്രീക്കൊപ്പമാണു താമസം.

ബാ​സ്ക്ക​റ്റ് ബോ​ള്‍ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ത​രു​ണ്‍ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലെ 11,000 രൂ​പ​യും പി​ന്‍​വ​ലി​ച്ചാ​ണ് കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ര​ക്ഷ​പെ​ട്ട​ത്. കവർച്ചക്കാർ വീട് ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയെന്നാണു പൊലീസിനു മൊഴിനൽകിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ബെംഗളൂരുവിലേക്കു കടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..