ശബരിമലയിലെ പോലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ശബരിമല യുവതി പ്രവേശനത്തിനെതിരെ നിലക്കലിലും പമ്പയിലും സമരം നടത്തിയ അയ്യപ്പ ഭക്തർക്കെതിരായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഒക്ടോബർ 17ന് നിലക്കലിൽ സമാധാന പരമായി നാമജപം നടത്തിവന്ന അയ്യപ്പ ഭക്തരെ അകാരണമായി പൊലീസ് തല്ലിച്ചതക്കുകയായിരുന്നുവെന്നും ഇത് അന്വേഷിച്ച് വേണ്ട നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് കമ്മീഷന് പരാതി ലഭിച്ചത്.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

അതിക്രമം നടത്തിയ പൊലീസ് ഓഫീസർമാരുടെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ പോലീസ് സമരക്കാരുടെ വാഹനങ്ങൾ തല്ലി തകർക്കുന്ന വീഡിയോയും കമ്മീഷന് നൽകിയിട്ടുണ്ട്. ശബരിമല അയ്യപ്പ സേവാ സമാജം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്.

ഈ പരാതി കമ്മീഷൻ പരിഗണിക്കുന്നുവെന്നും അതിനാൽ രണ്ടാഴ്ചക്കകം സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയ്ക്ക് അയച്ച നോട്ടീസിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
[masterslider id="10"]

Related posts