ചാര്‍മി-സച്ചിന്‍ റൊമാന്‍സ്: ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ശ്രീറെഡിക്കെതിരേ കലിതുള്ളി മലയാളികൾ.

ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച തെലുങ്ക് താരം ശ്രീറെഡ്ഡിയെ പൊങ്കാലയിട്ട് മലയാളികള്‍. തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടിയാണ് ശ്രീറെഡ്ഡി.

ക്രിക്കറ്റ് താരം സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ചേര്‍ത്ത് ശ്രീറെഡ്ഡി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ അവര്‍ക്ക് തന്നെ വിനയായിരിക്കുന്നത്.

സച്ചിനെയും ചാര്‍മിയെയും ചേര്‍ത്ത് പുതിയ വിവാദം സൃഷ്ടിക്കാന്‍ ഒരുങ്ങി പുറപ്പെട്ട  താരത്തിന് ചുട്ട മറുപടിയുമായി ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് മലയാളികളാണ്.

ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല എന്നത് തന്നെയാണ് ഇതിന്‍റെ കാരണം. നടിയുടെ പോസ്റ്റിന് താഴെയുള്ള കമന്‍റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്.

‘സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മിംഗ് ‘ (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം… ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്…’ – ശ്രീറെഡ്ഡി തന്‍റെ പോസ്റ്റില്‍ പറയുന്നു.

  നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷൻ നടത്തി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ചോദ്യം ചെയ്ത് ഇ ഡി

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരനെന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിംഗ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്‍റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീറെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീറെഡ്ഡിയുടെ ആരോപണമെന്നാണ് സൂചന.

  ടെന്നീസ് താരം രാധിക യാദവിനെ വെടിവെച്ചു കൊന്നു; പിതാവ് അറസ്റ്റിൽ

പ്രമുഖര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും പ്രസ്താവനകളും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ താരമാണ് ശ്രീറെഡ്ഡി. നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയുള്ള ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

ജയസൂര്യ നായകനായ കാട്ടുചെമ്പകം, മമ്മൂട്ടി നായകനായ താപ്പാന, ദിലീപ്-കമല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ആഗതന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ചാര്‍മി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെന്നീസ് താരം രാധിക യാദവിനെ വെടിവെച്ചു കൊന്നു; പിതാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us