ദാനം കിട്ടിയത് ദാനമായി നല്‍കി ഹനാന്‍!

ബാങ്ക് അക്കൗണ്ടുകളിലേക്ക് തനിക്ക് സഹായമായി ലഭിച്ച ഒന്നരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഹനാന്‍. തന്നെ സഹായിക്കാനായി അവര്‍ സ്നേഹത്തോടെ നല്‍കിയ പണം അവര്‍ക്ക് തന്നെ തിരികെ നല്‍കുകയാണെന്ന് തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ പറഞ്ഞു. പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. കോതമംഗലത്ത് ഹനാന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. നിപാ രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗ ബാധിതയാകുകയും മരണമടയുകയും ചെയ്ത നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്‍റെ ആദ്യ ശമ്പളം കഴിഞ്ഞ…

Read More

ഒന്‍പത് ദിവസത്തില്‍ മരിച്ചത് 164 പേര്‍;രണ്ട്‌ ലക്ഷത്തില്‍ അധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍;

തിരുവനന്തപുരം: പലയിടത്തും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി, പ്രതിരോധമന്ത്രിയുമായും സംസാരിച്ചിരുന്നു. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലായി ആയിരക്കണക്കിനേ പേരാണ് കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തനം. സംസ്ഥാനത്ത് 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടു ലക്ഷത്തിലധികം പേരാണുള്ളത്. ആഗസ്റ്റ് 8 മുതലുള്ള കണക്കുകള്‍ അനുസരിച്ച് 164 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ 11 ഹെലികോപ്റ്ററുകള്‍ കൂടൂതല്‍ പ്രശ്ങ്ങളുള്ള ഭാഗത്തേക്ക് അയക്കും. പ്രതിരോധമന്ത്രിയോട് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ പ്രധാന ഭാഗങ്ങളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞു. ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ…

Read More

ആറ് കോടി ജനങ്ങളുടെ വിശപ്പ്‌ മാറ്റി സിദ്ധരാമയ്യയുടെ സ്വപ്ന പദ്ധതി ഇന്ദിര കാന്‍റീന്‍ ഒന്നാം വയസ്സിലേക്ക്.

ബെംഗളൂരു: പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിരാ കന്റീനുകൾ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ വിശപ്പുമാറ്റിയത് ആറ് കോടി ആളുകളുടെ. ബിബിഎംപി പരിധിയിലെ 198 വാർഡുകളിലാണ് ഇന്ദിരാ കളിലാണ് ഇന്ദിരാ കന്റീനുകൾ പ്രവർത്തിക്കുന്നത്. സിദ്ധരാമയ്യ സർക്കാർ ബെംഗളൂരു നഗരത്തിൽ ആരംഭിച്ച പദ്ധതിപിന്നീട് വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയുമാണ് ഇന്ദിരാ കന്റീനുകളിൽ ഈടാക്കുന്നത് കന്റീൻ സ്ഥാപിക്കാൻ സ്ഥലം ലഭിക്കാത്ത 24 വാർഡുകളിൽ മൊബൈൽ കന്റീനുകളിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. കെആർ മാർക്കറ്റിന് സമീപത്തെ…

Read More

നാട്ടിലേക്ക് ഉള്ള ബസ് സെര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു.

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കർണാടക ആർ.ടി.സി.യുടെ മൂന്നു ബസുകൾ പാലക്കാട്ടേക്ക് സർവീസ് നടത്തിയതൊഴിച്ചാൽ തെക്കൽ ജില്ലകളിലേക്കും വടക്കൻജില്ലകളിലേക്കുമുള്ള ബസ് സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. കേരള ആർ.ടി.സി. മുഴുവൻ സർവീസുകളുംനിർത്തിവച്ചു. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല ,അതേസമയം കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടു. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ്‌ മാത്രമാണ് മലബാർ മേഖലയിലെത്താനുള്ള ഒരേയൊരു കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള തീവണ്ടികൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഈ തീവണ്ടികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കർണാടക ആർ.ടി.സി.യുടെ തെക്കൻ ജില്ലകളിലേക്കുള്ള പതിനഞ്ചോളം ബസ്സുകൾ കഴിഞ്ഞദിവസം പാലക്കാട്ട്‌…

Read More

യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിച്ചു;മറ്റു ചില ബെംഗളൂരു ട്രെയിനുകളും വഴിതിരിച്ചുവിട്ടു.

ബെംഗളൂരു : ഇന്നലെ രാത്രി 8 മണിക്ക് യശ്വന്തപുര ജംഗ്ഷനിൽ നിന്ന് യാത്ര തിരിച്ച 16527 യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസ് ഇന്ന് രാവിലെ കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിച്ചു.ഇതേ തീവണ്ടി 16528 നമ്പറിൽ തിരിച്ച് സർവ്വീസ് നടത്തും. ഹുബ്ബളളി – ബാംഗ്ലൂർ സിറ്റി – കൊച്ചുവേളി എക്സ്പ്രസ് (12777/18)ഇന്നലെ തൃശൂരിൽ യാത്ര അവസാനിപ്പിച്ചു. കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് (16525/26) പാലക്കാട് തൃശൂർ എറണാകുളം റൂട്ടിന് പകരം നാമക്കൽ, ദിണ്ടിഗൽ, തിരുനെൽവേലി വഴിയാണ് സർവ്വീസ് നടത്തുന്നത്. ബെംഗളുരുവിൽ നിന്നു ഹാസൻ, മംഗളൂരു വഴിയുള്ള കണ്ണൂർ കർവാർ…

Read More

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ അയക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവരെ ബന്ധപ്പെടാം.

ബെംഗളൂരു : കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന പ്രളയ ദുരിതത്തിൽ ഒരു കൈതാങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന വ്യക്തികളെയോ സംഘടനകളെയോ ബന്ധപ്പെടാം.

Read More

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയീ ഇനി ഓര്‍മ.

ന്യൂ ഡല്‍ഹി :മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു.  കഴിഞ്ഞ ഒമ്പതാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.  ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവസാന 24 മണിക്കൂറുകളില്‍ അദ്ദേഹത്തിന്‍റെ ജീവൻ  നിലനിർത്തിയത്. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസിലാണ് കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ ആരോ​ഗ്യനില വളരെ മോശമായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 93 വയസ്സുള്ള വാജ്പേയിയെ കഴിഞ്ഞ ജൂൺ 11 ന് കിഡ്നിയിൽ അണുബാധ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് മേധാവിയായി രൺദീപ്…

Read More

ഭൂകമ്പമില്ല “നുണ ബോംബ്‌”മാത്രം!

നഗരത്തില്‍ ചെറിയ ശക്തിയില്‍ ഭൂകമ്പം നടന്നതായി ഒരുവിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു,അതെ സമയം ഭൂമിയില്‍ ചലനം ഒന്നും ഉണ്ടായിട്ടില്ല എന്നും എന്നാല്‍ ഒരു വലിയ ശബ്ദം കേട്ടതായി നഗരത്തില്‍ ഉള്ള ആളുകള്‍ അറിയിച്ചു.ഈ വാര്‍ത്ത‍ സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിച്ചു വരികയാണ്‌ ഇപ്പോള്‍. എന്നാല്‍ അത് ഭൂകമ്പമല്ല കാറ്റുമായി ബന്ധപ്പെട്ട ശബ്ദം മാത്രമാണ് എന്നും ശാസ്ത്രജ്ഞന്‍ എച് എസ് എന്‍ പ്രകാശ്‌ അറിയിച്ചു.ഭയപ്പെടേണ്ട ആവശ്യം ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സംഭവിച്ചത് ഭൂകമ്പമല്ല എന്ന് ഭൂകമ്പനിരീക്ഷണ വിഭാഗത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു.നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍…

Read More

പിന്നില്‍ നിന്ന് കുത്തി അയല്‍ക്കാര്‍;മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ്‌ താഴ്ത്താന്‍ തയ്യാറാകാതെ തമിഴ്നാട്‌.

കേരളത്തില്‍ ഉള്ളവര്‍ എല്ലാം ഒരു ദുരന്തത്തെ നേരിടുന്ന സമയത്ത് പിന്നില്‍ നിന്ന് കുത്തി അയല്‍ക്കാര്‍,മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ്‌ 142 അടിയില്‍ നിന്ന് കുറക്കാന്‍ തയ്യാറാകാതെ തമിഴ്നാട്‌.ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട്‌ മുഖ്യമന്ത്രി എടപ്പടി പഴനി സ്വാമിക്ക് എഴുതിയ കത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ്‌ താഴ്ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നും തമിഴ്നാട്‌ മുഖ്യമന്ത്രിയുടെ മറുപടിയില്‍ ആണ് അത് സാധ്യമല്ല എന്ന് കാണിച്ചിരിക്കുന്നത്,അണക്കെട്ട് സുരക്ഷിതമാണ് എന്നും അതുകൊണ്ട് തന്നെ ജലനിരപ്പ്‌ 142 അടിയില്‍ നിന്ന് താഴേക്ക്‌ ആക്കേണ്ട കാര്യമില്ല എന്നുമാണ് എടപ്പടി പഴനിസ്വാമി…

Read More

‘ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’; ഉരുക്കുവനിതയാകാനൊരുങ്ങി വിദ്യ ബാലന്‍

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയാകാന്‍ ബോളിവുഡ് താരം വിദ്യാ ബാലന്‍ തയ്യാറെടുക്കുന്നു. ‘ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ എന്ന വെബ് സീരിസിലാണ് താരം ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നത്. പത്രപ്രവര്‍ത്തകയായ സാഗരിക ഘോഷിന്‍റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള വെബ് സിരീസാണിത്. 1975ലെ അടിയന്തരാവസ്ഥക്ക് വഴിവെച്ച കാരണങ്ങളും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പോരാട്ടവും കുടുംബജീവിതവുമെല്ലാം സാഗരിക ഘോഷിന്‍റെ പുസ്തകത്തിലുണ്ട്‍. റോണി സ്‌ക്രൂവാല നിര്‍മ്മിക്കുന്ന ഈ സിനിമയുടെ അവകാശം വിദ്യ ബാലനും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നാണ് വാങ്ങിയത്. വെബ്…

Read More
Click Here to Follow Us