എത്യോപ്യൻ കുട്ടികൾക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ ഏകി നഗരത്തിലെ ആശുപത്രി

ബെംഗളൂരു: ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിൽ ഈ മാസം നാല് എത്യോപ്യൻ കുട്ടികൾക്ക് ഓപ്പൺ ഹാർട്ട് സർജറി നടത്തിയതായി ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു. വിദേശ ശസ്ത്രക്രിയാ സംഘങ്ങൾ എത്തിയോപ്യ തലസ്ഥാനമായ അഡിസ് അബാബയിൽ എത്തുന്നതിനായി വർഷങ്ങളോളം കാത്തിരുന്നതിന് ശേഷവും എത്താതായതോടെയാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നുള്ള കുട്ടികൾ ബംഗളുരുവിലെ ആശുപത്രിയെ സമീപിച്ചത്.. ഓപ്പൺ ഹാർട്ട് സർജറിക്ക് നഗരത്തിൽ ചില സൗകര്യങ്ങളുണ്ടെങ്കിലും സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താൻ പീഡിയാട്രിക് കാർഡിയാക് സർജന്മാർ ഇല്ലെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞത്.

ഇസ്രായേലിൽ ഒരു കുട്ടിയെ ശസ്ത്രക്രിയയ്ക്കായി പട്ടികപ്പെടുത്തിയിരുന്നെങ്കിലും, പകർച്ചവ്യാധി കാരണം അവർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. എല്ലാ രോഗികളും സാമ്പത്തിക പരിമിതികളുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. 12 കാരിയായ മെസിദ അബ്ദുവിന് ‘ഡബിൾ ഔട്ട്‌ലെറ്റ് റൈറ്റ് വെൻട്രിക്കിൾ’ എന്ന അസുഖമായിരുന്നു. ‘വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യത്തിനും പേറ്റന്റ് ഡക്‌ടസ് ആർട്ടീരിയോസസിനും’ 13-കാരനായ ബിലെൻ വർക്കിനെ ശസ്ത്രക്രിയ ആവശ്യമായിരുന്നു. 16 വയസ്സുള്ള ടിബെബെസിലാസ്സെ കസാഹുനും 6 വയസ്സുള്ള ബേബി കെജൻ ഹെയ്‌ലും ‘ടെട്രോളജി ഓഫ് ഫാലോട്ട്’ എന്ന രോഗത്തിന് ഇരയായിരുന്നു.

ഓരോ 1000 കുഞ്ഞുങ്ങളിൽ ആറു മുതൽ ഏഴു വരെ ഈ സങ്കീർണമായ അപായ രോഗങ്ങളുണ്ടെന്ന് ആശുപത്രി ഡയറക്ടർ ഡോ.സി.എൻ.മഞ്ജുനാഥ് പറഞ്ഞു. പനി, ആവർത്തിച്ചുള്ള ചുമ, ജലദോഷം, ന്യുമോണിയ, വളർച്ചാ മാന്ദ്യം, ചർമ്മത്തിന്റെയും നഖങ്ങളുടെയും നീലകലർന്ന നിറവ്യത്യാസം, മോശം ശരീരഭാരം എന്നിവയാണ് ഹൃദയ ദ്വാരങ്ങളുടെ സാധാരണ ലക്ഷണങ്ങൾ. ഈ അവസ്ഥകളുള്ള മിക്ക കുട്ടികളും അവരുടെ പത്താം വയസിന് മുമ്പ് ശസ്ത്രക്രിയ നടത്തത് മൂലം മരണപെടുന്നതായും റിപ്പോർട്ടുകളുണ്ട്.

സങ്കീർണ്ണമായ ഈ ശസ്ത്രക്രിയകൾ ജയദേവയിൽ ചെയ്യുന്നത് പതിവായിരുന്നുവെന്ന് ശസ്ത്രക്രിയാ സംഘത്തിലെ ഡോ.പി.എസ്.സീതാറാം ഭട്ട് പറഞ്ഞു. ശസ്ത്രക്രിയകളിൽ നിന്ന് സുഖം പ്രാപിച്ച ശേഷം, 10 ദിവസത്തെ ആശുപത്രിയിൽ വാസത്തിന് ശേഷം കുട്ടികൾ എത്യോപ്യയിലേക്ക് മടങ്ങി. റോട്ടറി ഇന്റർനാഷണൽ ആൻഡ് നീഡി ഹാർട്ട് ഫൗണ്ടേഷൻ വഴിയാണ് മാതാപിതാക്കൾ ആശുപത്രിയുമായി ബന്ധപ്പെട്ടത്. സബ്‌സിഡി നിരക്കിലാണ് ശസ്ത്രക്രിയകൾ നടത്തിയത് എന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us