കേരളത്തില്‍ ഉള്ളവര്‍ എല്ലാം ഒരു ദുരന്തത്തെ നേരിടുന്ന സമയത്ത് പിന്നില്‍ നിന്ന് കുത്തി അയല്‍ക്കാര്‍,മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്ന് കുറക്കാന്‍ തയ്യാറാകാതെ തമിഴ്നാട്.ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പടി പഴനി സ്വാമിക്ക് എഴുതിയ കത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് താഴ്ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇന്നും തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടിയില്‍ ആണ് അത് സാധ്യമല്ല എന്ന് കാണിച്ചിരിക്കുന്നത്,അണക്കെട്ട് സുരക്ഷിതമാണ് എന്നും അതുകൊണ്ട് തന്നെ ജലനിരപ്പ് 142 അടിയില്‍ നിന്ന് താഴേക്ക് ആക്കേണ്ട കാര്യമില്ല എന്നുമാണ് എടപ്പടി പഴനിസ്വാമി പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അതെ സമയം മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴ്ത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനക്ക് എടുക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.