സർക്കാർ കോളേജുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്‌ നൽകുന്ന പദ്ധതി ഫണ്ട്‌ ഇല്ലാത്തതിന്റെ പേരില്‍ വൈകുന്നു.

ബെംഗളൂരു: സർക്കാർ കോളേജുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്‌ നൽകുന്ന പദ്ധതി നടപ്പാക്കുന്നത് വൈകുന്നു. കഴിഞ്ഞസർക്കാർ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാൻ ആവശ്യത്തിന് ഫണ്ടില്ലാത്തതാണ് പദ്ധതിയെ താളംതെറ്റിക്കുന്നത്. ഡിഗ്രി കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും ഉൾപ്പെടെയുള്ള 1.5 ലക്ഷത്തോളം വിദ്യാർഥികൾക്കാണ് പദ്ധതിപ്രകാരം ലാപ്‌ടോപ്പുകൾ ലഭിക്കേണ്ടത്. 280 കോടി ആവശ്യമുള്ള പദ്ധതിക്ക് 90 കോടിയാണ് ഇതുവരെ സർക്കാർ അനുവദിച്ചത്.

കഴിഞ്ഞ അധ്യയനവർഷം ടെൻഡർ നടപടികളിലെ പാകപ്പിഴകൾകൊണ്ട് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. നാലുഘട്ടങ്ങളായി ടെൻഡർ ക്ഷണിക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെതിരേ വിമർശനമുയർന്നതോടെ നടപടികൾ മാറ്റിവയ്ക്കുകയായിരുന്നു. ഒറ്റത്തവണ ടെൻഡർ ക്ഷണിക്കുന്നതിലൂടെ ലാപ്‌ടോപ്പിന്റെ വിലയിൽ വൻതോതിലുള്ള കുറവുണ്ടാകുമെന്ന് വിവിധ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പിന്നീട് ഒറ്റത്തവണയായി ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും കമ്പനികൾ താത്‌പര്യം പ്രകടിപ്പിച്ചില്ല.

  ഭാര്യയുടെ സ്വകാര്യചിത്രങ്ങൾ സുഹൃത്തുകൾക്ക് അയച്ചു നൽകി ; യുവാവ് അറസ്റ്റിൽ

പദ്ധതിക്കാവശ്യമുള്ള മുഴുവൻ തുകയും അനുവദിക്കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെടുമെന്ന് ഉന്നത വിദ്യാഭാസവകുപ്പ് മന്ത്രി ജി.ടി. ദേവഗൗഡ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപേകാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. ഗ്രാമീണമേഖലയിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

  വിദേശത്തുനിന്ന് പാഴ്‌സൽ മാർഗത്തിൽ ലഹരി കടത്തി: രണ്ട് മലയാളികൾ ബെംഗളൂരു പോലീസിന്റെ പിടിയിൽ

അതേസമയം സൗജന്യ ബസ് പാസ് പദ്ധതിക്കു സമാനമായി ലാപ്‌ടോപ്പുകൾ നൽകുന്ന പദ്ധതിയും അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. ഓൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ.) പദ്ധതി ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്; പുതുക്കിയ നിരക്കുകൾ അറിയാൻ വായിക്കാം

Related posts

Click Here to Follow Us