കാർഷിക കടാശ്വാസ പദ്ധതി വെറും വാക്ക് ആകുമോ?പലിശ എഴുതി തള്ളാനാകില്ലെന്ന ബാങ്കുകള്‍.

ബെംഗളൂരു: കാർഷിക വായ്പകളുടെ പലിശ എഴുതി തള്ളാനാകില്ലെന്ന ബാങ്കുകളുടെ നിലപാട് സർക്കാരിന്റെ കാർഷിക കടാശ്വാസ പദ്ധതികൾക്കു തിരിച്ചടിയാകുന്നു. കാർഷിക വായ്പ എഴുതി തള്ളാൻ രണ്ടുതവണയായി 44700 കോടി രൂപയാണ് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചത്. എന്നാൽ വായ്പകളുടെ പലിശ മാത്രം 5300 കോടി രൂപവരും.

ഒറ്റത്തവണ തീർപ്പാക്കലിനു തയാറെങ്കിൽ പലിശയിലും വായ്പ തുകയിലും ഇളവു നൽകാമെന്നു ബാങ്കുകൾ നേരത്തെ സമ്മതിച്ചിരുന്നു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

സർക്കാരിന്റെ പദ്ധതി അനുസരിച്ചും പലിശയിൽ ഇളവു നൽകേണ്ടതുണ്ട്. എന്നാൽ സംസ്ഥാനത്തെ ബാങ്കുകൾ ഇതിനു തയാറായിട്ടില്ല.

ഇക്കാര്യത്തിൽ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി) അന്തിമ തീരുമാനം കൈക്കൊള്ളും. പലിശ ഇളവു ചെയ്യാൻ വിസമ്മതിച്ചാൽ സർക്കാർ 5300 കോടി രൂപ കൂടി വഹിക്കേണ്ടി വരും. ഇതോടെ ബാധ്യത 50000 കോടി ആയി ഉയരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts