എട്ട് കഥകളിലൂടെ എട്ട് ചിത്രങ്ങള്‍ ചേര്‍ത്ത് ഒറ്റ സിനിമ! വട്ടമേശസമ്മേളനം എന്ന ചിത്രം അങ്ങനെയാണ് നിങ്ങളുടെ മുന്നിലേക്കെത്തുക. സംവിധാന കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ രസകരമായ ട്രയിലര്‍ പറയുന്നത്. സാഗര്‍ വി. എ സംവിധാനം ചെയ്യുന്ന വട്ടമേശസമ്മേളനത്തിലെ ആദ്യ ചിത്രം ‘ദൈവം നമ്മോടു കൂടെ’ എന്നതാണ്. ഈ ചിത്രത്തിന്റേതുള്‍പ്പടെ വട്ടമേശ സമ്മേളനത്തിലെ മൂന്ന് ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനുമായ വിപിന്‍ ആറ്റ്‌ലിയാണ്. ‘മാനിയാക്ക്’, ‘പ്ര്‍ര്‍’ എന്നീ ചിത്രങ്ങളാണ് വിപിന്‍ രചിച്ച മറ്റ് ചിത്രങ്ങള്‍.…
Read MoreDay: 16 July 2018
ഓപ്പോ ഫൈന്‍ഡ് എക്‌സ് ഓഗസ്റ്റ് മൂന്ന് മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍…
ഇന്ത്യയില്‍ അവതരിപ്പിച്ച ഓപ്പോ ഫൈന്‍ഡ് എക്‌സ് ഓഗസ്റ്റ് മൂന്ന് മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍. ഫേഷ്യല്‍ റെക്കഗനിഷന്‍, പോപ് അപ്പ് ക്യാമറ എന്നി ഫീച്ചറുകളോടെയെത്തുന്ന ഫോണിന് 59.990 രൂപയാണ് വില. ജൂലൈ 25 മുതലാണ് 3730 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന്‍റെ ബുക്കിംഗ് ആരംഭിക്കുന്നത്. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ പിന്നിലെയും മുന്‍പിലെയും ക്യാമറകള്‍ ദൃശ്യമാകുന്ന പോപ് അപ്പ് ക്യാമറയാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. ഡ്യുയല്‍ ക്യാമറയുള്ള ഫോണില്‍ മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറ 25 എംപിയും പിന്നിലെ ക്യാമറ 16 എംപിയും,…
Read Moreറഷ്യയില്‍നിന്നും മടങ്ങാനൊരുങ്ങുന്ന ആരാധകരെ വീണ്ടും ആവേശത്തിലാക്കി റഷ്യന്‍ പ്രസിഡന്റ്
മോസ്‌കോ: ലോകകപ്പിന്‍റെ ആവേശം കെട്ടടങ്ങി എങ്കിലും റഷ്യയിലേക്ക് എത്തിയ ഫുട്‌ബോള്‍ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് റഷ്യന് പ്രസിഡന്റ് പുടിന്‍. ലോകകപ്പ് കാണാനായി റഷ്യയിലേക്ക് എത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുളള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ലോകകപ്പിന്‍റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് 2018 മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭ്യമാകുക. ഫാന്‍ ഐഡി ഉള്ള വിദേശികള്‍ക്ക് റഷ്യയില്‍ ഈ വര്‍ഷം എത്രതവണ വേണമെങ്കിലും വിസയില്ലാതെ സന്ദര്‍ശനം നടത്താമെന്ന് പുടിന്‍ പറഞ്ഞു. ലോകകപ്പ്…
Read Moreബിബിഎംപി ശമ്പളം നൽകാതിരുന്നതിനെ തുടർന്നു ജീവനൊടുക്കിയ ശുചീകരണ തൊഴിലാളി സുബ്രഹ്മണിയുടെ കുടുംബത്തിന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര 10 ലക്ഷം രൂപ സഹായധനം കൈമാറി.
ബെംഗളൂരു : ബിബിഎംപി ശമ്പളം നൽകാതിരുന്നതിനെ തുടർന്നു ജീവനൊടുക്കിയ ശുചീകരണ തൊഴിലാളി സുബ്രഹ്മണിയുടെ കുടുംബത്തിന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര 10 ലക്ഷം രൂപ സഹായധനം കൈമാറി. കഴിഞ്ഞ എട്ടിനാണ് ദത്തത്രേയ ടെംപിൾ വാർഡിലെ പൗരകർമികനായ സുബ്രഹ്മണി ആറുമാസമായി ശമ്പളം ലഭിട്ടില്ലെന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നും ചൂണ്ടിക്കാട്ടി ജീവനൊടുക്കിയത്.ഭാര്യ കവിതയും സഹോദരി ലേഖയും ചേർന്നു 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.
Read Moreബജറ്റിൽ കുടകിനെ തഴഞ്ഞെന്നാരോപിച്ച് എട്ടാം ക്ലാസുകാരൻ പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി;മഴക്കെടുതി അവലോകനം ചെയ്യാൻ ഉടൻ കുടകു സന്ദർശിക്കും മുഖ്യമന്ത്രിയുടെ ഉറപ്പു..
ബെംഗളൂരു: ബജറ്റിൽ കുടകിനെ തഴഞ്ഞെന്നാരോപിച്ച് എട്ടാം ക്ലാസുകാരൻ പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇതു കണ്ട കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉറപ്പുനൽകി; മഴക്കെടുതി അവലോകനം ചെയ്യാൻ ഉടൻ കുടകു സന്ദർശിക്കും, ജനങ്ങളുടെ സങ്കടങ്ങൾ നേരിട്ടറിയും, ഒപ്പം വിഡിയോ പുറത്തിറക്കിയ വിദ്യാർഥി ഫത്തെയെ കാണുകയും ചെയ്യും. മഴയിൽ കുടക് ഒലിച്ചു പോകുമോ എന്ന ഭീതി പ്രബലമാണെന്ന് യെമ്മെമേട് നിവാസിയായ ഫത്തെ വിഡിയോയിൽ പറയുന്നു. മഴദുരിതത്തിന്റെ നേർചിത്രവും ദൃശ്യങ്ങളിൽ വ്യക്തമാണ്. മൈസൂരു, മണ്ഡ്യ, ബെംഗളൂരു ജില്ലകളുടെയും, തമിഴ്നാടിന്റെ പോലും ദാഹമകറ്റുന്ന കാവേരി കുടകിലെ ബാഗമണ്ഡലയിൽ നിന്നാണ് ഉൽഭവിക്കുന്നത്.…
Read Moreസോഫ്റ്റ്‌വെയർ എൻജിനീയർ ആണെന്ന് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ജീവിക്കാന്‍ മോഷണമാല്ലാതെ വേറെ വഴിയില്ല;ബിസിനസിലെ കടബാധ്യത തീർക്കാൻ മാലമോഷണത്തിനിറങ്ങിയ”ഹൈപ്രൊഫൈല്‍” കള്ളന്‍ അറസ്റ്റില്‍.
ബെംഗളൂരു:ആന്ധ്ര സ്വദേശി പ്രഭാകർ (40) സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്,അത് പറഞ്ഞിട്ട് എന്ത് കാര്യം താന്‍ തുടങ്ങിയ പ്രിന്റ്റിംഗ് പ്രസ് നഷ്ട്ടത്തില്‍ ആയപ്പോള്‍ മുന്നില്‍ ഒരുവഴിയെ കണ്ടൊള്ളൂ,മാല മോഷണം തന്നെ,അവസാനം “ഹൈപ്രൊഫൈല്‍” തസ്കരന്‍ പോലിസ് പിടിയിലുമായി. കഴിഞ്ഞ ആറുമാസത്തിനിടെ 20 മാലമോഷണങ്ങളാണ് പ്രഭാകർ നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.മുന്‍പ് ഐ ടി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രഭാകര്‍ മൂന്നു വര്ഷം മുന്‍പാണ് പ്രിന്റിംഗ് പ്രസ് തുടങ്ങിയത്.സാമ്പത്തിക നഷ്ടം പെരുകിയതോടെ പ്രസിന്റെ പ്രവർത്തനം നിലച്ചു. കടം വീട്ടാനായി മോഷണം തുടങ്ങുകയായിരുന്നത്രേ. പോലിസ് അദ്ധേഹത്തെ റിമാന്റ് ചെയ്തു.
Read Moreലൈസെന്‍സ് ഇല്ലാതെ ബീഫ് കടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍.
ബെംഗളൂരു : ലൈസൻസില്ലാതെ അനധികൃതമായി ബീഫ് കടത്തിയതിന് രണ്ടു പേർ അറസ്റ്റിൽ. ഹഫീസ്, ഫറൂഖ് പാഷ എന്നിവരെയാണ് സദാശിവനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ മാംസം കടത്തുകയായിരുന്നു. നൂറു കിലോഗ്രാമിലേറെ മാംസവും വാഹനവും പൊലീസ് പിടിച്ചെടുത്തു.
Read More”ഇതിനാണ് പറയുന്നത് പണി അറിയാന്‍ വയ്യാത്തതിനു ഉളിയെ കുറ്റം പറയുക എന്ന ആശാരിയുടെ ലൈന്‍ ”….! തന്റെ സിനിമ തകര്‍ന്നത് വ്യക്തമായ സൈബര്‍ ആക്രമണമെന്നു ചൂണ്ടികാട്ടി ഏറണാകുളം റേഞ്ച് ഐ ജി ക്ക് ‘മൈ സ്റ്റോറിയുടെ ‘ സംവിധായികയും നിര്‍മ്മാതാവുമായ രോഷ്നി ദിനകരുടെ പരാതി ..! പഴഞ്ചന്‍ തിരകഥയും ,നൂറ്റിയൊന്ന് തവണ ആവര്‍ത്തിച്ച് കണ്ട ഒന്നാന്തരം പടപ്പെന്നു ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയയില്‍ സംവിധായികയ്ക്കെതിരെ ട്രോളിന്റെ പെരുമഴ …
പതിനെട്ടു കോടിയോളം മുതല്‍ മുടക്കില്‍ പുറത്തുവന്ന പ്രിത്വി രാജ് – പാര്‍വതി ചിത്രം ഒറ്റ ആഴ്ചകള്‍ കൊണ്ട് തന്നെ തിയേറ്റര്‍ വിട്ടത് സോഷ്യല്‍ മീഡിയയിലെ ആസൂത്രിതമായ സൈബര്‍ ആക്രമണം മൂലമാണെന്ന് കാട്ടി സംവിധായിക റോഷ്നി ദിനകര്‍ പോലീസില്‍ പരാതി നല്‍കി ….സിനിമയെ പരാജയപ്പെടുത്താന്‍ തുടക്കം മുതല്‍ കുപ്രചാരണങ്ങള്‍ ശക്തമായിരുന്നുവെന്ന് സംവിധായിക പറയുന്നു ..എന്നാല്‍ നല്ല സിനിമ എടുക്കാന്‍ അറിയാതെ പടം പൊളിയുമ്പോള്‍ കുറ്റം മറ്റുള്ളവരിലേക്ക് പഴി ചാരുകയാണ് സംവിധായിക എന്ന് ആരോപിച്ചു സോഷ്യല്‍ മീഡിയയില്‍ രോഷ്നിക്കെതിരെ പൊങ്കാല ഇട്ടാണു ട്രോളന്‍മാര്‍ ഇതിനെ എതിരേറ്റത് ..…
Read Moreബേബി പൗഡറിന്‍റെ ഉപയോഗം ക്യാൻസറിനിടയാക്കി; കമ്പനിയ്ക്ക് കോടികള്‍ പിഴ.
വാഷിംഗ്ടണ്‍: ഭാരതത്തില്‍ മാത്രമല്ല ലോകത്ത് പല രാജ്യങ്ങളിലും ജോൺസൺ ആന്റ് ജോൺസൺ ബേബി പൗഡര്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. എല്ലാവരുടെയും ചിന്ത കുഞ്ഞുങ്ങളുടെ ചര്‍മ്മം മൃദുലമായത് കൊണ്ട് അവരുടെ സോപ്പും, പൗഡറുമൊക്കെ അതുപോലെ തന്നെ കലര്‍പ്പില്ലാത്തത് ആയിരിക്കും എന്ന്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് അമേരിക്കയില്‍ കുറച്ച് സ്ത്രീകള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാക്കി എന്നാണ് മാത്രമല്ല ഈ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് ക്യാൻസറിനിടയാക്കിയെന്ന കേസിൽ അമേരിക്കന്‍ കോടതി കമ്പനിയ്ക്ക് 470 കോടി ഡോളര്‍ (ഏകദേശം 32000…
Read Moreഫ്രാന്‍സിന്റെ ലോക കപ്പ് വിജയത്തില്‍ പുതുച്ചേരിക്ക് വേണ്ടി കിരണ്‍ ബേദിയുടെ അഭിനന്ദന കുറിപ്പ് …! കോളനി വത്കരണത്തെ പിന്തുണച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന്‍ ട്വിറ്ററില്‍ പുലിവാല് പിടിച്ചു..!
പുതുച്ചേരി : ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തില്‍ മുന്‍ ഫ്രെഞ്ച് കോളനിയായ പുതുച്ചേരിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള പുതുച്ചേരി ലഫ് ഗവര്‍ണര്‍ കൂടിയായ കിരണ്‍ ബേദിയുടെ ട്വീറ്റില്‍ ട്രോളുകളുടെ പെരുമഴ ആയിരുന്നു ..അഭിപ്രായത്തെ പരിഹസിച്ചു കൊണ്ടുള്ള നിരവധി റീ ട്വീറ്റുകള്‍ ആണ് രംഗത്ത് വന്നിരിക്കുന്നത് .. ഇന്നലെ നടന്ന ഫൈനലില്‍ ഇരു ടീമിനെയും അനുകൂലിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു ..ഈ സമയത്താണ് പഴയ കോളനി വത്കരണത്തിന്റെ പിന്തുണയ്ക്കുന്ന രീതിയില്‍ ബേദിയുടെ അഭിപ്രായങ്ങള്‍ വന്നത് …ഇതിനെയാണ് ട്രോളന്മാരടക്കം ഏറ്റു പിടിച്ചത്…
Read More