എട്ട് സംവിധായകര്‍, എട്ട് ചിത്രങ്ങള്‍! അതാണ്‌ ‘വട്ടമേശസമ്മേളനം’

എട്ട് കഥകളിലൂടെ എട്ട് ചിത്രങ്ങള്‍ ചേര്‍ത്ത് ഒറ്റ സിനിമ! വട്ടമേശസമ്മേളനം എന്ന ചിത്രം അങ്ങനെയാണ് നിങ്ങളുടെ മുന്നിലേക്കെത്തുക.

സംവിധാന കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ രസകരമായ ട്രയിലര്‍ പറയുന്നത്.

സാഗര്‍ വി. എ സംവിധാനം ചെയ്യുന്ന വട്ടമേശസമ്മേളനത്തിലെ ആദ്യ ചിത്രം ‘ദൈവം നമ്മോടു കൂടെ’ എന്നതാണ്. ഈ ചിത്രത്തിന്റേതുള്‍പ്പടെ വട്ടമേശ സമ്മേളനത്തിലെ മൂന്ന് ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനുമായ വിപിന്‍ ആറ്റ്‌ലിയാണ്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

‘മാനിയാക്ക്’, ‘പ്ര്‍ര്‍’ എന്നീ ചിത്രങ്ങളാണ്‌ വിപിന്‍ രചിച്ച മറ്റ് ചിത്രങ്ങള്‍. മാനിയാക് സംവിധാനം ചെയ്യുന്നത് നൗഫസ് നൗഷാദാണ്. ‘പ്ര്‍ര്‍’ എന്ന ചിത്രത്തിന്‍റെ സംവിധാനവും വിപിന്‍ ആറ്റ്ലി തന്നെ.

‘കുട്ടായി ആരായി’ എന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അജു കിഴുമലയാണ്. ‘ടൈം’ എന്ന മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തത് അനില്‍ ഗോപിനാഥും രചിച്ചിരിക്കുന്നത് രാഹുല്‍ നിഷാമും.

‘സൂപ്പര്‍ ഹീറോ’ എന്ന ആറാമത്തെ ചിത്രം ഒരുക്കിയത് വിജീഷ് എ. സിയും ‘മേരി’ എന്ന ഏഴാമത്തെ ചിത്രം രചിനയും സംവിധാനവും ആന്‍റോ ദേവസ്യായുമാണ്. സൂരജ് തോമസ് ഒരുക്കിയ ‘അപ്പു’ എന്ന ചിത്രമാണ് ഇതിലെ എട്ടാമത്തെയും അവസാനത്തെയും ചിത്രം.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

അമരേന്ദ്രന്‍ ബൈജുവാണ് ഈ എട്ടു ചിത്രങ്ങളുടെയും നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ സീക്വന്‍സിലൂടെ

1. ദൈവം നമ്മോടു കൂടെ
2. കുട്ടായി ആരായി
3. ടൈം
4. മാനിയാക്ക്
5. പ്ര്‍ര്‍
6. സൂപ്പര്‍ ഹീറോ
7. മേരി
8. അപ്പു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts