ഓപ്പോ ഫൈന്‍ഡ് എക്‌സ് ഓഗസ്റ്റ് മൂന്ന് മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍…

ഇന്ത്യയില്‍ അവതരിപ്പിച്ച ഓപ്പോ ഫൈന്‍ഡ് എക്‌സ് ഓഗസ്റ്റ് മൂന്ന് മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍. ഫേഷ്യല്‍ റെക്കഗനിഷന്‍, പോപ് അപ്പ് ക്യാമറ എന്നി ഫീച്ചറുകളോടെയെത്തുന്ന ഫോണിന് 59.990 രൂപയാണ് വില.

ജൂലൈ 25 മുതലാണ് 3730 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന്‍റെ ബുക്കിംഗ് ആരംഭിക്കുന്നത്. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ പിന്നിലെയും മുന്‍പിലെയും ക്യാമറകള്‍ ദൃശ്യമാകുന്ന പോപ് അപ്പ് ക്യാമറയാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. ഡ്യുയല്‍ ക്യാമറയുള്ള ഫോണില്‍ മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

സെല്‍ഫി ക്യാമറ 25 എംപിയും പിന്നിലെ ക്യാമറ 16 എംപിയും, 20 എംപിയുമാണ്‌. ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ 3 ഡി ഫേഷ്യല്‍ സ്‌കാനിംഗ് സംവിധാനം ഉള്ളതിനാല്‍ ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാണ്.

രണ്ടു നാനോ സിം സ്ലോട്ടുകളുള്ള ഫോണില്‍ 256 GB ആണ് ഇന്‍ബില്‍ട്ട് മെമ്മറി. 8 ജിബി റാം ശേഷിയുള്ള ഫോണില്‍ ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5 എല്‍ഇ, ജിപിഎസ്, എജിപിഎസ്, യുഎസ്ബി സി പോര്‍ട്ട് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുമുണ്ട്.

  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!

6.42 ഇഞ്ച് ഫുള്‍ എച്ച്‌ഡി എഎം ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ കളര്‍ ഒഎസ് 5.1 യൂസര്‍ ഇന്റര്‍ഫേസോടെയാണ് ഫോണ്‍ എത്തുന്നത്. 1080×2340 പിക്‌സലാണ് സ്‌ക്രീന്‍ റെസല്യൂഷന്‍. 19.5:9 ആണ് സ്‌ക്രീന്‍ അനുപാതം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
[masterslider id="10"]

Related posts

Click Here to Follow Us