റഷ്യയില്‍നിന്നും മടങ്ങാനൊരുങ്ങുന്ന ആരാധകരെ വീണ്ടും ആവേശത്തിലാക്കി റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: ലോകകപ്പിന്‍റെ ആവേശം കെട്ടടങ്ങി എങ്കിലും റഷ്യയിലേക്ക് എത്തിയ ഫുട്‌ബോള്‍ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് റഷ്യന് പ്രസിഡന്റ് പുടിന്‍. ലോകകപ്പ് കാണാനായി റഷ്യയിലേക്ക് എത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുളള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

ലോകകപ്പിന്‍റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് 2018 മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭ്യമാകുക. ഫാന്‍ ഐഡി ഉള്ള വിദേശികള്‍ക്ക് റഷ്യയില്‍ ഈ വര്‍ഷം എത്രതവണ വേണമെങ്കിലും വിസയില്ലാതെ സന്ദര്‍ശനം നടത്താമെന്ന് പുടിന്‍ പറഞ്ഞു.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

ലോകകപ്പ് കാണാനെത്തിയ ആരാധകര്‍ക്കുള്ള വിസയുടെ കാലാവധി നിലവില്‍ ജൂലായ് 25 വരെയായിരുന്നു. ഇതോടെ ലോകകപ്പിന് ശേഷവും റഷ്യയിലേക്ക് വിദേശികള്‍ ഒഴുകിയെത്തുമെന്ന് ഉറപ്പായി. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പാണ് റഷ്യയിലേതെന്നാണ് പൊതുവെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരം പുടിനും ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണും ക്രൊയേഷ്യന്‍ പ്രസിഡന്റ് കോളിന്‍ഡ ഗ്രാബര്‍ കിടാരോവിച്ചും ഒന്നിച്ചാണ് കണ്ടത്. ഈ നേതാക്കളെ അഭിനന്ദിച്ച പുടിന്‍ ഇരു ടീമുകളും നന്നായി കളിച്ചുവെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts