ബെംഗളൂരു :വായുവജ്ര ബസുകളുടെ നിരക്ക് വർധന യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധമാണുണ്ടാക്കിയത്. നഗരത്തിലെ ബസ് യാത്രക്കാരുടെ സംഘടനയായ ബെംഗളൂരു ബസ് പ്രയാണികാര വേദികെ ഉൾപ്പെടെയുള്ള സംഘടനകൾ നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. സർക്കാരിന് ലാഭമുണ്ടാക്കുകയല്ല ബി.എം.ടി.സി.യുടെ ലക്ഷ്യം, നഗരത്തിലെ സാധാരണക്കാരുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുകയാണ് -സംഘടന പറയുന്നു.
പൊതുവാഹനങ്ങൾ ഉപയോഗിച്ചുള്ള യാത്ര പ്രോത്സാഹിപ്പിക്കാൻ സർക്കാർ ബോധവത്കണ പരിപാടികൾ നടത്തുമ്പോഴും നിരക്ക് വർധിപ്പിക്കുന്നത് ജനദ്രോഹപരമാണെന്നും സംഘടന ആരോപിച്ചു. ബസിൽ യാത്രചെയ്യുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കാറിൽ യാത്രചെയ്യാൻ കഴിയുന്ന സ്ഥിതിയുണ്ടായാൽ കൂടുതൽ ആളുകളും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കും. ഇതിലൂടെ നഗരത്തിെല മലിനീകരണപ്രശ്നം അതിരൂക്ഷമാകുമെന്നും പ്രയാണികാര വേദികെ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.