ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് വടക്കൻ കേരളത്തിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പുതുക്കിയ ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നു മുതൽ നിലവിൽവരും. താമരശേരി, മാക്കൂട്ടം ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് അധികദൂരം ഓടുന്നതിന്റെപേരിൽ സ്വകാര്യ ബസ് ഉടമകളുടെ കൂട്ടായ്മയായ ബെംഗളൂരു മലബാർ ബസ് ഓണേഴ്സ് അസോസിയേഷൻ അൻപതുരൂപവരെ നിരക്ക് വർധിപ്പിക്കുന്നത്. താമരശേരി ചുരം വഴി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും സ്വകാര്യ ബസുകൾക്ക് ഇതുവഴി സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ടില്ല. ബെംഗളൂരുവിൽനിന്ന് മൈസൂരു, ഗോണികൊപ്പ, കുട്ട, തോൽപെട്ടി, മാനന്തവാടി, നിരവിൽപുഴ, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര വഴിയാണു കോഴിക്കോട്,…
Read MoreMonth: June 2018
വൈദ്യുത വാഹനങ്ങളെ പ്രോൽസാഹിപ്പിക്കാൻ കേന്ദ്രം;മെട്രോ സ്റ്റേഷനുകളോട് ചേർന്ന് ചാർജ്ജിംഗ് പോയിന്റുകൾ.
ബെംഗളൂരു : വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി നമ്മ മെട്രോ സ്റ്റേഷനുകളോടു ചേർന്ന് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നു. നഗരത്തിൽ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം ആണ് മജസ്റ്റിക്, എംജി റോഡ്, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ ചാർജിങ് പോയിന്റ് ആരംഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിക് വാഹന നയമനുസരിച്ചാണ് ഇതെന്നു ബെസ്കോം എംഡി രാജേന്ദ്ര ചോളൻ പറഞ്ഞു. കെആർ സർക്കിളിലെ ബെസ്കോം ആസ്ഥാനത്ത് ചാർജിങ് പോയിന്റ് രണ്ടുമാസം മുൻപ് പ്രവർത്തനമാരംഭിച്ചിരുന്നു.
Read Moreഗൗരിലങ്കേഷ് വധക്കേസിൽ ആദ്യം പിടിയിലായ നവീൻകുമാർ നുണപരിശോധനക്ക് തയ്യാർ;എസ് എ ടി വെട്ടിൽ!
ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യം അറസ്റ്റിലായ കെ.ടി.നവീൻകുമാർ നുണപരിശോധനയ്ക്കു സമ്മതം അറിയിച്ചതായി അഭിഭാഷകൻ. കേസിൽ നിരപരാധിത്വം തെളിയിക്കാൻ വേണ്ടിയാണിതെന്നും നാർക്കോ പരിശോധന നടത്തുന്നതിനു സിറ്റി സിവിൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചതായും നവീൻ കുമാറിന്റെ അഭിഭാഷകൻ എ.വേദമൂർത്തി പറഞ്ഞു. ഗൗരിവധം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്ഐടി) നവീനെ ഒരു പരിശോധനയ്ക്കും വിധേയനാക്കിയിട്ടില്ലെന്നു കഴിഞ്ഞ ദിവസം വേദമൂർത്തി വാദിച്ചിരുന്നു. ഇതെത്തുടർന്നാണു നാർക്കോ പരിശോധനയ്ക്കു തയാറാണോ എന്നു കോടതി ചോദിച്ചത്. ഇതിനു മുൻപു നാർക്കോ പരിശോധനയ്ക്കായി നവീൻകുമാറിനെ ഗുജറാത്തിലെ ലാബിൽ കൊണ്ടുപോയിരുന്നു. എന്നാൽ അവസാന നിമിഷം നവീൻ…
Read Moreഇനി മണിക്കൂറുകൾ മാത്രം,ഫ്യൂച്ചർടെക് മൈഗ്രേഷൻസ് ആന്റ് കൺസൽട്ടൻസി നൽകുന്ന സ്മാർട് ഫോൺ നേടാനുള്ള അവസരം ഇനി മണിക്കൂറുകൾ മാത്രം.
ബെംഗളൂരുവാര്‍ത്തയും ഫ്യുച്ചെര്‍ ടെക് കൺസെല്‍ട്ടെന്‍സിയും ചേര്‍ന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിലേക്ക് പ്രവചനം രേഖപ്പെടുത്താനുള്ള സമയം അടുത്തു കൊണ്ടിരിക്കുകയാണ്. ഇന്ന് രാത്രി 12 മണിയോടെ പ്രവചനം രേഖപ്പെടുത്താനുള്ള അവസരം ലഭിക്കുന്നതല്ല … അപ്പോൾ വേഗമാകട്ടെ … ആരായിരിക്കും ഈ ലോകകപ്പ് നേടുന്ന ടീം ? ആദ്യത്തെ ചാമ്പ്യന്‍മാരായ ഉറുഗ്വെ? 5 തവണ കപ്പടിച്ച ബ്രസീല്‍? മെസ്സിയുടെ അര്‍ജെന്റിന ? ഇംഗ്ലണ്ട് ?യുറോകപ്പ് ചാമ്പ്യൻമാരായ സ്പെയിന്‍? അതോ മറ്റേതെങ്കിലും കറുത്ത കുതിരകള്‍ ? ആരായിരിക്കും റണ്ണർ അപ്പ് ? ഒന്ന് പ്രവചിച്ചു നോക്കൂ..വിജയിക്കുന്നവര്‍ക്ക് ഫ്യുച്ചെര്‍ ടെക്…
Read Moreഒമാന്‍ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു.
മസ്കറ്റ്: ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ ലക്ഷ്യമിട്ട് ഒമാന്‍ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയ്ക്ക് അഞ്ച് റിയാലാണ് നിരക്ക്. കഴിഞ്ഞ ദിവസമാണ് പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹസന് മുന്‍ മുഹ്സിന് അല്‍ ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിനോദ സഞ്ചാര ആവശ്യാര്‍ത്ഥം വരുന്നവര്‍ക്ക് അഞ്ച് റിയാല്‍ ഫീസില്‍ പത്ത് ദിവസത്തെ വിസ അനുവദിക്കാവുന്നതാണെന്നും ഈ വിസ നീട്ടി നല്‍കാവുന്നതാണെന്നും വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള 129/2018മത്തെ നമ്പര്‍ ഉത്തരവില്‍ പറയുന്നു. ഇതടക്കം രണ്ട് പുതിയ…
Read Moreഭാര്യയെ വെട്ടിനുറുക്കി പെട്ടിയിലാക്കി; തുമ്പായി ലഭിച്ചത് ഡെലിവറി കോഡ്!
ന്യൂഡല്‍ഹി: സംശയത്തിന്‍റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയെ കൊലപ്പെടുത്തിയത് ആരെന്നോ, എന്തിനെന്നോ അറിയാതെ കുഴങ്ങിയ പൊലീസിന് ഒടുവില്‍ തുമ്പായി കിട്ടിയത് മൃതദേഹം പൊതിഞ്ഞുകെട്ടിയ പെട്ടിയുടെ പുറത്ത് ഒട്ടിച്ചിരുന്ന സ്റ്റിക്കര്‍ ആയിരുന്നു. ജൂഹി എന്ന സ്ത്രീയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ ജൂണ്‍ 21നാണ് കാട്ടില്‍ നിന്ന് കണ്ടെത്തുന്നത്. പക്ഷെ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ യുവതി ധരിച്ച വസ്ത്രം കേന്ദ്രീകരിച്ച് പൊലീസ് നൂറോളം വസ്ത്ര വ്യാപാരശാലയില്‍ തിരച്ചില്‍ നടത്തി. തുടര്‍ന്ന് ശരീരം…
Read Moreകേരള ആർടിസിയുടെ മുൻ എംഡി നിര്യാതനായി.
ബെംഗളൂരു : കേരളഎസ്ആർടിസി മുൻ എംഡി ആന്റണി ചാക്കോ (57) അന്തരിച്ചു. മകന്റെ ഫ്ലാറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഊട്ടിയിലെ സെൻട്രൽ അഗ്രികൾച്ചർ ആൻഡ് അലൈഡ് ഫാമേഴ്സിന്റെ ജോയിന്റ് എംഡിയായിരുന്നു. 2014ലാണ് അദ്ദേഹം കെഎസ്ആർടിസിയുടെ എംഡിയായത്. അലപ്പുഴ എട്ടുകെട്ടിൽ റിട്ടയേർഡ് പിഡബ്ല്യുഡി ചീഫ് എൻജിനീയർ എം.എ. ചാക്കോയുടെയും സൂസമ്മയുടെയും മകനാണ്. കെഎസ്ആർടിസിക്കു പുറമേ എച്ച്എംടി ഉൾപ്പടെ വിവിധ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചിട്ടുണ്ട്. തൈക്കാട്ടുശ്ശേരി വാര്യംപറമ്പിൽ കുടുംബാംഗം റാണി ആന്റണിയാണു ഭാര്യ. ചാക്കോ ആന്റണി, ജോസഫ് ആന്റണി എന്നിവർ മക്കളാണ്. പരേതനായ…
Read Moreയുജിസിക്ക് പൂട്ട് വീഴുന്നു; പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍വ്വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിതമായ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍റെ (യുജിസി) പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാനാണ് പദ്ധതിയെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. 12 അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ളതായിരിക്കും പുതിയ കമ്മീഷനിലെന്ന്‍ സൂചിപ്പിച്ച് കരട് മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ നിലവില്‍ വരുന്നതോടെ യുജിസി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എന്‍സിടിഇ) എന്നിവ ഇല്ലാതാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഫണ്ടും സ്കോളര്‍ഷിപ്പുമുള്‍പ്പടെയുള്ള…
Read Moreസ്ത്രീവിരുദ്ധ സംഘടനയില്‍ നിന്ന്‍ രാജിവെച്ച നടപടി ധീരം: പിന്തുണച്ച് വി.എസ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചത് ധീരമായ നടപടിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി. എസ് അച്യുതാനന്ദന്‍. അമ്മ പോലുള്ള സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഗുണകരമല്ല. അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാത്ത സംഘടനയാണ് അമ്മയെന്നും വി. എസ് വിമര്‍ശിച്ചു. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും വി.എസ് തുറന്നടിച്ചു. ദിലീപ് തന്‍റെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇതിനെതിരെ പരാതിപ്പെട്ടിട്ടും താന്‍ കൂടി അംഗമായ സംഘടന ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപിച്ച് നടി ഭാവനയും ഒപ്പം…
Read Moreവെബ് ടാക്സികളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി.
ബെംഗളൂരു : വെബ്ടാക്സികളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു ഗതാഗത കമ്മിഷണർ നവീൻരാജ് സിങ്. സുരക്ഷ ഉറപ്പാക്കാൻ ഗതാഗതവകുപ്പ് ചില മാനദണ്ഡങ്ങൾ തയാറാക്കി വരുകയാണ്. വെബ്ടാക്സി കമ്പനികൾ ഇവ കർശനമായും പാലിക്കേണ്ടതുണ്ട്. ഓല, ഊബർ ഉൾപ്പെടെ വെബ്ടാക്സി കമ്പനി പ്രതിനിധികൾ, ഡ്രൈവർമാർ, കാബ് ഉടമകൾ എന്നിവരുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കു നേരെ വെബ്ടാക്സി ഡ്രൈവർമാരുടെ അതിക്രമങ്ങൾ സംബന്ധിച്ച് സമീപകാലത്ത് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ഈ മാസമാദ്യം ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഓല കാബ് ഡ്രൈവർ സ്ത്രീയെ ലൈംഗിക…
Read More