ഗൗരിലങ്കേഷ് വധക്കേസിൽ ആദ്യം പിടിയിലായ നവീൻകുമാർ നുണപരിശോധനക്ക് തയ്യാർ;എസ് എ ടി വെട്ടിൽ!

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യം അറസ്റ്റിലായ കെ.ടി.നവീൻകുമാർ നുണപരിശോധനയ്ക്കു സമ്മതം അറിയിച്ചതായി അഭിഭാഷകൻ. കേസിൽ നിരപരാധിത്വം തെളിയിക്കാൻ വേണ്ടിയാണിതെന്നും നാർക്കോ പരിശോധന നടത്തുന്നതിനു സിറ്റി സിവിൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചതായും നവീൻ കുമാറിന്റെ അഭിഭാഷകൻ എ.വേദമൂർത്തി പറഞ്ഞു.

ഗൗരിവധം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്ഐടി) നവീനെ ഒരു പരിശോധനയ്ക്കും വിധേയനാക്കിയിട്ടില്ലെന്നു കഴിഞ്ഞ ദിവസം വേദമൂർത്തി വാദിച്ചിരുന്നു.

  ബെംഗളൂരുവിലെ ആ 'മാന്ത്രിക തെരുവ്; പാരീസിനെ തോൽപ്പിക്കുന്ന ബെംഗളൂരുവിലെ ആ 'ഹോട്ട് സ്പോട്ട്' ഇതാണ്!

ഇതെത്തുടർന്നാണു നാർക്കോ പരിശോധനയ്ക്കു തയാറാണോ എന്നു കോടതി ചോദിച്ചത്. ഇതിനു മുൻപു നാർക്കോ പരിശോധനയ്ക്കായി നവീൻകുമാറിനെ ഗുജറാത്തിലെ ലാബിൽ കൊണ്ടുപോയിരുന്നു. എന്നാൽ അവസാന നിമിഷം നവീൻ വിസമ്മതിച്ചതോടെ പരിശോധന നടത്താതെ മടങ്ങേണ്ടി വന്നു.

എന്നാൽ കോടതി നിർദേശം പാലിക്കാതെയും തന്നെ അറിയിക്കാതെയുമാണ് അന്നു നവീനെ ഗുജറാത്തിലേക്കു കൊണ്ടുപോയതെന്നു വേദമൂർത്തി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം
[masterslider id="10"]

Related posts

Click Here to Follow Us