തിരുവനന്തപുരം: മദ്യപിക്കണമെങ്കില്‍ ഇനി 23 വയസ് തികയണമെന്ന് സംസ്ഥാന സര്‍ക്കാര്‍. അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഇന്നലെയാണ് സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കിയത്. കൂടാതെ, വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഫൈവ് സ്റ്റാര്‍ ബാറുകളുടെ പരിധി കുറയ്ക്കാനും തീരുമാനിച്ചതായി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. നിലവില്‍ വിദ്യഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയില്‍ നിന്നുള്ള ദൂരം 200 മീറ്ററാണ്. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനിടയിലാണ് ബില്‍ പാസായത്. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ ഭാഗമായാണ് തീരുമാനം. നിലവില്‍ മദ്യ ഉപഭോഗത്തിനുള്ള…
Read MoreDay: 26 June 2018
ലാൽബാഗിൽ ചിത്രശലഭ പാർക്ക് സ്ഥാപിക്കാൻ പദ്ധതി.
ബെംഗളൂരു :സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ലാൽബാഗിൽ ചിത്രശലഭ പാർക്ക് സ്ഥാപിക്കാൻ പദ്ധതി. കർണാടക ഹോർട്ടികൾച്ചർ വിഭാഗമാണ് ഗ്ലാസ് ഹൗസിനു സമീപം ചിത്രശലഭ പാർക്ക് സ്ഥാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമായ ലാൽബാഗിൽ സഞ്ചാരികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണു പാർക്ക് സ്ഥാപിക്കുന്നത്. 250 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ 2500 അലങ്കാരസസ്യ ഇനങ്ങൾ ഉണ്ടെന്നാണു കണക്ക്.
Read Moreലോകകപ്പ് ഉയര്‍ത്തുക എന്‍റെ ലക്ഷ്യം; പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി മെസി
ലോകകപ്പ് തുടങ്ങിയ നാള്‍ മുതല്‍ സോഷ്യല്‍ മീഡിയ ഏറ്റവുമധികം ട്രോളിന് വിധേയനായ താരമാണ് അര്‍ജന്‍റീനയുടെ മെസി. റഷ്യ ലോകകപ്പില്‍ ഐസ് ലാന്റിനെതിരായ ആദ്യ മത്സരം സമനിലയില്‍ പിരിയുകയും ക്രൊയേഷ്യയുമായുള്ള രണ്ടാം മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തതോടെ മെസിയെ ട്രോളന്മാര്‍ ട്രോളിക്കൊല്ലുകയും ചെയ്തിരുന്നു. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ പണ്ടെങ്ങോ പ്രസ്താവിച്ച വിരമിക്കല്‍ പ്രഖ്യാപനത്തെ ട്രോളന്മാര്‍ ആയുധമാക്കി. കഴിഞ്ഞ കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരെ പരാജയപ്പെട്ടതോടെ മെസിയും മഷറാനോയുമടക്കം ഒരു സംഘം താരങ്ങള്‍ പ്രഖ്യാപിച്ച വിരമിക്കല്‍ ചര്‍ച്ചകളാണ് വീണ്ടും സജീവമായത്. മെസിയുടെ നാലാമത്തെ ലോകകപ്പാണിത്. ഈ ലോകകപ്പിലും പുറത്തേക്കുള്ള വാതില്‍പ്പടിയില്‍…
Read Moreബെംഗളൂരു സിറ്റി പൊലീസിന്റെ സുരക്ഷ ആപ്പിന്റെ മാതൃകയില്‍ അവശ്യഘട്ടത്തില്‍ പോലീസിന്റെ സഹായം ലഭിക്കാനുള്ള മൊബൈല്‍ ആപ്പുമായി കര്‍ണാടക പോലീസ്.
ബെംഗളൂരു: അത്യാവശ്യഘട്ടങ്ങളിൽ ഉടനടി സഹായം ലഭ്യമാക്കാൻ മൊബൈൽ ആപ്പുമായി കർണാടക പൊലീസ്. കർണാടക സ്റ്റേറ്റ് പൊലീസ് എന്ന പേരിലുള്ള ആപ്പിലെ എമർജൻസി ബട്ടനിൽ ക്ലിക്ക് ചെയ്താൽ അടുത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് സഹായം ലഭ്യമാക്കും. ബെംഗളൂരു സിറ്റി പൊലീസിന്റെ സുരക്ഷ ആപ്പിന്റെ മാതൃകയിലാണ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഫോൺ വിളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആപ്പിലെ എസ്ഒഎസ് ബട്ടണിൽ അമർത്തിയാൽ തൊട്ടടുത്ത കൺട്രോൾ റൂമിലേക്ക് സന്ദേശം പോകുന്ന സംവിധാനം സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഗുണകരമാകും. നിമിഷങ്ങൾക്കകം സന്ദേശം അയച്ച വ്യക്തിയുമായി ഫോണിൽ പൊലീസിന് ബന്ധപ്പെടാൻ…
Read Moreബെംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വിദേശഭാഷാ വിഭാഗത്തിൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
ബെംഗളൂരു : ബെംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വിദേശഭാഷാ വിഭാഗത്തിൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, ഇറ്റാലിയൻ, സ്പാനിഷ്, കൊറിയൻ, ചൈനീസ്, പോർച്ചുഗീസ്, റഷ്യൻ ഭാഷകളിലാണു കോഴ്സുകൾ. പ്ലസ് ടു, പിയുസി വിജയമാണു യോഗ്യത. ക്ലാസുകൾ ജൂലൈ ആദ്യവാരം ആരംഭിക്കും. ഫോൺ: 080 22961280.
Read Moreമലയാളി ചിത്രകാരന്‍മാരുടെ ചിത്രപ്രദര്‍ശനത്തിന് മികച്ച പ്രതികരണം.
ബെംഗളൂരു∙ മലയാളി ചിത്രകാരൻമാരുടെ കൂട്ടായ്മ ഒരുക്കുന്ന ‘ദ് സെന്റൻസ്’ ചിത്രപ്രദർശനം കർണാടക ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. മൈസൂരു ഫൈൻ ആർട്സ് കോളജിൽ സഹപാഠികളായിരുന്ന ആറുപേരുടെ ചിത്രങ്ങളാണു ജൂലൈ ഒന്നുവരെയുള്ള പ്രദർശനത്തിനുള്ളത്. എറണാകുളം സ്വദേശികളായ രഞ്ജിത്ത് ലാൽ, മനോജ് നാരായണൻ, കെ.ആർ.കുമാരൻ, തൃശൂർ സ്വദേശി ജോൺ ഡേവി, കണ്ണൂർ സ്വദേശികളായ വർഗീസ് കളത്തിൽ, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ പരിസ്ഥിതി വിനാശം പ്രമേയമാക്കിയ 30 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
Read Moreതിരുപ്പതിയിലേക്കും ഊട്ടിയിലേക്കും ശുചിമുറിയും പാൻട്രി സൗകര്യവുമുള്ള ഫ്ലൈ ബസ് സർവീസ് തുടങ്ങാൻ നീക്കവുമായി കർണാടക ആർടിസി.
ബെംഗളൂരു : തിരുപ്പതിയിലേക്കും ഊട്ടിയിലേക്കും ശുചിമുറിയും പാൻട്രി സൗകര്യവുമുള്ള ഫ്ലൈ ബസ് സർവീസ് തുടങ്ങാൻ നീക്കവുമായി കർണാടക ആർടിസി. വിമാനത്താവളത്തിൽ നിന്നുള്ള മൈസൂരു, മടിക്കേരി, മണിപ്പാൽ, സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈ ബസ് സർവീസുകൾ വിജയകരമായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽനിന്നു തിരുപ്പതിയിലേക്കും ഊട്ടിയിലേക്കും ഒട്ടേറെ യാത്രക്കാരുള്ളതിനാൽ ഇവിടേക്കും ഉടൻ ഫ്ലൈ ബസ് സർവീസ് തുടങ്ങുമെന്നു കർണാടക ആർടിസി അധികൃതർ അറിയിച്ചു. പുതിയ ബസുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതു കിട്ടിയാലുടൻ സർവീസുകൾ ആരംഭിക്കും.
Read Moreപ്രവാചക നിന്ദ: സൗദിയില്‍ മലയാളി യുവാവ് അറസ്റ്റില്‍
ദമാം: സമൂഹമാധ്യമത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. ദമാമില്‍ ഡിസൈന്‍ എന്‍ജിനിയറായി ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ജയിലിലായത്. ജോലി ചെയ്യുന്ന സ്ഥലത്ത് സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ് യുവാവ് മോശമായ രീതിയില്‍ സംസാരിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തുടര്‍ന്ന് യുവാവിനെ തുഖ്‍ബ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ് . ശരിയ നിയമം നിലവിലുള്ള സൗദി അറേബ്യയില്‍ പ്രവാചക നിന്ദയ്ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്.
Read Moreഫ്ലിപ്കാർട്ടിലേക്ക് വിളിച്ചു, ബിജെപിയില്‍ അംഗമായി! സംഭവം കൊല്‍ക്കത്തയില്‍
റഷ്യന്‍ ലോകകപ്പ് വീട്ടുകാരെ ശല്യപ്പെടുത്താതെ കാണാൻ ഹെഡ്ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കുപ്പി എണ്ണ! ഇക്കാര്യം പരാതിപ്പെടാൻ പായ്ക്കറ്റിൽ നൽകിയ കസ്റ്റമർ കെയറിൽ വിളിച്ചെങ്കിലും കാള്‍ കണക്ട് ചെയ്തില്ല. 1800 266 1001 എന്ന നമ്പരാണ് പായ്ക്കറ്റില്‍ ഉണ്ടായിരുന്നത്. ഡയൽ ചെയ്ത് കുറച്ചു സമയത്തിനുശേഷം ഒരു മെസ്സേജ് എത്തി. ‘ബിജെപിയിലേക്ക് സ്വാഗതം. നിങ്ങളുടെ പ്രാഥമികാംഗത്വ നമ്പർ 2003994351 ആണ്. പേരും വിലാസവും പിൻകോഡും മെയിൽ ഐഡിയും 09220071111 എന്ന നമ്പരിലേക്ക് അയയ്ക്കുക’. എന്നാല്‍ ഫ്ലിപ്കാർട്ട് പാക്കേജിൽ ബിജെപി അംഗത്വ നമ്പർ വന്നതിനെക്കുറിച്ച്…
Read Moreബെംഗളൂരുവിമാനതാവളഅധികൃതര്‍ ഹോസുരിന്റെ സ്വപ്നങ്ങള്‍ക്ക് തുരംഗം വക്കുന്നു;ഉടാന്‍ പദ്ധതിയില്‍ പെടുത്തി കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന് തമിഴ്നാട്.
ബെംഗളൂരു : കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിൽപെടുത്തി ഹൊസൂർ വിമാനത്താവളത്തിൽനിന്നു കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ. ഹൊസൂരിലേക്കു കൂടുതൽ സർവീസുകൾ ആരംഭിച്ചാൽ ഇലക്ട്രോണിക് സിറ്റി, ജിഗനി എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ഉപകാരപ്രദമാകും. ഹൊസൂരിൽനിന്നു സർവീസ് ആരംഭിക്കുന്നതിനു ബെംഗളൂരു വിമാനത്താവള അധികൃതർ തടസ്സം നിൽക്കുന്നുവെന്നാണു തമിഴ്നാടിന്റെ ആരോപണം. ചെറുവിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യം മാത്രമേ നിലവിൽ ഹൊസൂരിനുള്ളൂ. ഹൊസൂരിൽ നിന്നു കൂടുതൽ സർവീസുകൾ ആരംഭിച്ചാൽ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്ക ബെംഗളൂരു വിമാനത്താവള അതോറിറ്റിക്കുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണു ഹൊസൂരിൽ നിന്നു കൂടുതൽ സർവീസുകൾ ആരംഭിക്കാൻ അനുമതി…
Read More