ബെംഗളൂരു സിറ്റി പൊലീസിന്റെ സുരക്ഷ ആപ്പിന്റെ മാതൃകയില്‍ അവശ്യഘട്ടത്തില്‍ പോലീസിന്റെ സഹായം ലഭിക്കാനുള്ള മൊബൈല്‍ ആപ്പുമായി കര്‍ണാടക പോലീസ്.

ബെംഗളൂരു: അത്യാവശ്യഘട്ടങ്ങളിൽ ഉടനടി സഹായം ലഭ്യമാക്കാൻ മൊബൈൽ ആപ്പുമായി കർണാടക പൊലീസ്. കർണാടക സ്റ്റേറ്റ് പൊലീസ് എന്ന പേരിലുള്ള ആപ്പിലെ എമർജൻസി ബട്ടനിൽ ക്ലിക്ക് ചെയ്താൽ അടുത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് സഹായം ലഭ്യമാക്കും. ബെംഗളൂരു സിറ്റി പൊലീസിന്റെ സുരക്ഷ ആപ്പിന്റെ മാതൃകയിലാണ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

ഫോൺ വിളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആപ്പിലെ എസ്ഒഎസ് ബട്ടണിൽ അമർത്തിയാൽ തൊട്ടടുത്ത കൺട്രോൾ റൂമിലേക്ക് സന്ദേശം പോകുന്ന സംവിധാനം സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഗുണകരമാകും. നിമിഷങ്ങൾക്കകം സന്ദേശം അയച്ച വ്യക്തിയുമായി ഫോണിൽ പൊലീസിന് ബന്ധപ്പെടാൻ സാധിക്കും. ജിപിഎസ് ഉപയോഗിച്ച് ലൊക്കേഷൻ കൃത്യമായി കണ്ടെത്താനും പൊലീസിന് സാധിക്കും. പരാതി നൽകിയ കേസിന്റെ തുടർ നടപടികളും ആപ്പിലൂടെ അറിയാം.

ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും ആപ് പ്രവർത്തിക്കും. ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. ആപ് പ്രവർത്തനം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ 10,000 പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വരയും ചേർന്ന് നിർവഹിച്ചു. കർണാടക ഡിജിപി നീലമണി രാജു ആപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

∙ ആപ്പിന്റെ സവിശേഷതകൾ -ഫോൺ പ്രവർത്തിച്ചില്ലെങ്കിലും എസ്ഒഎസ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ സന്ദേശം പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും. -എഫ്ഐആർ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം -കർണാടകയിലെ വിവിധ ജില്ലകളിലുള്ള പൊലീസ് സ്റ്റേഷനുകളുടെ വിലാസം, നാവിഗേഷൻ മാപ്പ് -ജനങ്ങൾക്കായുള്ള പൊലീസിന്റെ മാർഗനിർദേശങ്ങൾ, അറിയിപ്പുകൾ -മോഷണം പോയ വാഹനങ്ങളുടെ വിവരങ്ങൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us