മദ്യപിക്കണോ? ഇനി 23 തികയണം

തിരുവനന്തപുരം:  മദ്യപിക്കണമെങ്കില്‍ ഇനി 23 വയസ് തികയണമെന്ന് സംസ്ഥാന സര്‍ക്കാര്‍. അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഇന്നലെയാണ് സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കിയത്.

കൂടാതെ, വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഫൈവ് സ്റ്റാര്‍ ബാറുകളുടെ പരിധി കുറയ്ക്കാനും തീരുമാനിച്ചതായി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

നിലവില്‍ വിദ്യഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയില്‍ നിന്നുള്ള ദൂരം 200 മീറ്ററാണ്. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനിടയിലാണ് ബില്‍ പാസായത്. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ ഭാഗമായാണ് തീരുമാനം. നിലവില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 21 വയസാണ്. സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രായ പരിധി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബറില്‍ അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
[masterslider id="10"]

Related posts