എൽ.ഡി.എഫ്.ചരിത്രവിജയം സുനിശ്ചിതം:കല തെരഞ്ഞെടുപ്പ് കൺവെൻഷൻ.

ബെംഗളൂരു: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന
കോലീബി സഖ്യത്തെ
പരാജയപ്പെടുത്തി എൽ ഡി എഫ് ഗംഭീരവിജയത്തോടെ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണെന്ന് dyfi നേതാവ് ജംഷിദ് അലി പറഞ്ഞു.

കല ബാംഗ്ലൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു
ജംഷിദ് അലി.

ചരിത്രത്തിൽ സമാനതകളില്ലാത്ത
വികസനമുന്നേറ്റവും
എല്ലാവിധ ജനങ്ങളുടെയും ക്ഷേമവും സുസ്ഥിരമായ ഭാവിക്കായുള്ള അടിത്തറയും യഥാർത്ഥ്യമാക്കിയ
ഇടതുഭരണത്തെ നിലനിർത്താൻ കേരളജനത ഒറ്റക്കെട്ടായി മുന്നോട്ടുവരുന്ന
കാഴ്ചയാണ് മുന്നിലുള്ളതെന്ന്
അദ്ദേഹം പറഞ്ഞു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ
കല സെക്രട്ടറി ഫിലിപ്പ് ജോർജ്ജ്
ബാംഗ്ളൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ലോക കേരള സഭാംഗം സി പി രാധാകൃഷ്ണൻ പു.കാ.സ ബാംഗ്ലൂരിൻ്റെ സെക്രട്ടറി സുദേവ് പുത്തൻചിറ, കല ജോയിൻറ് സെക്രട്ടറി തോമസ് എം എം എന്നിവർ
കല പ്രവർത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

കലയുടെ സംഘാടകസമിതി കൺവീനർ ഷോണിമ അനീഷ്
സംഘടനയുടെ സാമൂഹ്യക്ഷേമ ദൗത്യങ്ങൾ വിശദീകരിച്ചു.
പ്രസിഡണ്ട് ജീവൻ തോമസ്
നന്ദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts