കേരളത്തിനും മഹാരാഷ്ട്രക്കും പുറമെ മറ്റു രണ്ട് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി;വിമാനം, ട്രെയിൻ, ബസ്, സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കുള്ള പരിശോധനയുടെ വിവരങ്ങളും ഉത്തരവിൽ!

ബെംഗളൂരു : കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് ഇറങ്ങിയിട്ട് ദിവസങ്ങളായി.

ഈ പട്ടികയിൽ പഞ്ചാബിനേയും ചണ്ഡിഗഡിനേയും ഉൾപ്പെടുത്തിയിരിക്കുകയാണ് പുതിയ ഉത്തരവിലൂടെ കർണാടക.

തീർന്നില്ല ,ഓരോ യാത്രക്കാരനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങളും ഉത്തരവിൽ ഉണ്ട്.

  1. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കർണാടകയിലേക്ക് വരാൻ നിർബന്ധമാണ്. വിമാനം, തീവണ്ടി, ബസ് ,സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ഇത് നിർബന്ധമാണ്. മുകളിൽ കൊടുത്ത സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്.
  2. 72 മണിക്കൂറിന് ഉള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ വിമാനക്കമ്പനികൾ ബോർഡിംഗ് പാസ് നൽകാവൂ.
  3. എല്ലാ ട്രെയിൻ യാത്രക്കാരും ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റ് കൈവശം വച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത റെയിൽവേയുടേതാണ്.
  4. ബസിൽ യാത്ര ചെയ്യുന്നവരുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പിക്കേണ്ടത് കണ്ടക്ടർമാർ ആണ്.
  5. അതിർത്തി ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ജോലിയാണ് ആരും അതിർത്തികളിലൂടെ സ്വന്തം വാഹനത്തിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കടന്നു വരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത്.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

താഴെ കൊടുത്ത വിഭാഗങ്ങളെ മാത്രമേ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ.

  1. ഭരണഘടനാപരമായ പദവികളിൽ ഉള്ളവരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും.
  2. 2 വയസിന് താഴെയുള്ള കുട്ടികൾ.
  3. മരണവും ചികിൽസാ ആവശ്യവുമായി വരുന്നവരുടെ സാമ്പിൾ ശേഖരിച്ചതിന് ശേഷം മറ്റ് രേഖകൾ വാങ്ങി അവരെ പറഞ്ഞയക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം
[masterslider id="10"]

Related posts