ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 661 1766 294 ആകെ ഡിസ്ചാര്‍ജ് 944917 1076571 404116 ഇന്നത്തെ കേസുകള്‍ 1445 1239 886 ആകെ ആക്റ്റീവ് കേസുകള്‍ 14267 24081 9888 ഇന്ന് കോവിഡ് മരണം 10 12 4 ആകെ കോവിഡ് മരണം 12444 4507 4553 ആകെ പോസിറ്റീവ് കേസുകള്‍ 971647 1105170 418558 ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.84% 4.2% ഇന്നത്തെ പരിശോധനകൾ 78178 34821 ആകെ പരിശോധനകള്‍ 20467387 12696542

Read More

അതിർത്തിയിലെ പരിശോധന പുന:പ്പരിശോധിക്കണം.

ബെംഗളൂരു: കർണാടകയിലേക്കുള്ള പ്രവേശനസാഹചര്യം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും നിവേദനമർപ്പിച്ച് യു.ഡി.ഫ് കർണാടക കമ്മിറ്റി. കേരളാ നിയമസഭാ വോട്ടെടുപ്പില്‍ അവകാശം രേഖപ്പെടുത്താന്‍ പോകണമെന്നുണ്ട് പക്ഷെ നിലവിലെ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ കര്‍ണാടക ഗവണ്‍മെന്‍റ് തയ്യാറായില്ലെങ്കില്‍ ജനങ്ങളുടെ വരവ് അനിശ്ചിതത്തിലാകും. കേരളത്തില്‍നിന്നും കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിള്‍ 72 മണിക്കൂറിന്ന് മുന്നെയുളള RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കേണ്ട സാഹചര്യത്തില്‍ കര്‍ണാടകത്തിലെ ജോലിത്തിരക്കിനിടയില്‍ ഒരു ദിവസത്തേക്ക് ജന്മനാട്ടില്‍ വന്ന് വോട്ടവകാശം വിനിയോഗിച്ച് ജനങ്ങളെങ്ങനെ മടങ്ങിവരും? പലപല പാര്‍ട്ടികളുടെ ആയിരക്കണക്കിന്ന് വോട്ടര്‍മാര് ബെംഗളൂരു മൈസൂരു കൂടാതെ…

Read More

എൽ.ഡി.എഫ്.ചരിത്രവിജയം സുനിശ്ചിതം:കല തെരഞ്ഞെടുപ്പ് കൺവെൻഷൻ.

ബെംഗളൂരു: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന കോലീബി സഖ്യത്തെ പരാജയപ്പെടുത്തി എൽ ഡി എഫ് ഗംഭീരവിജയത്തോടെ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണെന്ന് dyfi നേതാവ് ജംഷിദ് അലി പറഞ്ഞു. കല ബാംഗ്ലൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജംഷിദ് അലി. ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനമുന്നേറ്റവും എല്ലാവിധ ജനങ്ങളുടെയും ക്ഷേമവും സുസ്ഥിരമായ ഭാവിക്കായുള്ള അടിത്തറയും യഥാർത്ഥ്യമാക്കിയ ഇടതുഭരണത്തെ നിലനിർത്താൻ കേരളജനത ഒറ്റക്കെട്ടായി മുന്നോട്ടുവരുന്ന കാഴ്ചയാണ് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ കല സെക്രട്ടറി ഫിലിപ്പ് ജോർജ്ജ് ബാംഗ്ളൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ…

Read More

കേരളത്തിനും മഹാരാഷ്ട്രക്കും പുറമെ മറ്റു രണ്ട് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി;വിമാനം, ട്രെയിൻ, ബസ്, സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കുള്ള പരിശോധനയുടെ വിവരങ്ങളും ഉത്തരവിൽ!

ബെംഗളൂരു : കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് ഇറങ്ങിയിട്ട് ദിവസങ്ങളായി. ഈ പട്ടികയിൽ പഞ്ചാബിനേയും ചണ്ഡിഗഡിനേയും ഉൾപ്പെടുത്തിയിരിക്കുകയാണ് പുതിയ ഉത്തരവിലൂടെ കർണാടക. തീർന്നില്ല ,ഓരോ യാത്രക്കാരനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങളും ഉത്തരവിൽ ഉണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കർണാടകയിലേക്ക് വരാൻ നിർബന്ധമാണ്. വിമാനം, തീവണ്ടി, ബസ് ,സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ഇത് നിർബന്ധമാണ്. മുകളിൽ കൊടുത്ത സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന…

Read More

ഇത് കോവിഡിൻ്റെ രണ്ടാം തരംഗം; അടുത്ത 3 മാസം നിർണായകം: ആരോഗ്യ മന്ത്രി.

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം വളരെയധികം ഉയരുന്നതിനാൽ കോവിഡിന്റെ രണ്ടാംഘട്ടം തുടങ്ങിയെന്ന് കണക്കാാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. അടുത്ത മൂന്നുമാസം നിർണായകമാണെന്നും രോഗവ്യാപനം തടയാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ചില പ്രവൃത്തികൾ നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുമെന്ന് കോവിഡ് സാങ്കേതിക ഉപദേശകസമിതി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിദഗ്ധരുടെ നിർദേശങ്ങൾ സർക്കാരും ജനങ്ങളും പാലിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾക്ക് നമ്മളെല്ലാവരും ഒരുപോലെ ഉത്തരവാദികളാകും. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ കോവിഡ് സാഹചര്യം വിലയിരുത്താൻ സർവകക്ഷിയോഗം ആവശ്യമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ…

Read More

അടുത്ത 6 ദിവസങ്ങൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെടും; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : സെൻ്റ് ജോൺസ്, ആർ.ബി.ഐ. സബ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ് കോം അറിയിച്ചു. സ്ഥല വിവരങ്ങൾ താഴെ: തിങ്കൾ:രാവിലെ 10.30 മുതൽ 5.30 വരെ. ബി.സി.എം.സി. ലേഔട്ട്, തിപ്പസാന്ദ്ര, ചെന്നമ്മ ഗാർഡൻസ്, ഗണപതിപുര (രാവിലെ പത്ത് മുതൽ വൈകീട്ട് 5.30 വരെ), ബി.ടി.എം. ലേഔട്ട് ഫസ്റ്റ് സ്റ്റേജ്, 20 മെയിൻ റോഡിലെ ഒന്നു മുതൽ അഞ്ചാം ക്രോസ് വരെ. ചൊവ്വ:രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ ആർ.ബി.ഐ. ലേഔട്ട്,…

Read More

വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ്; 3 പേരെ ബാവലിയിൽ ചെക്ക് പോസ്റ്റിൽ തിരച്ചയച്ചു.

ബെംഗളൂരു: വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി കര്‍ണാടകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് മലയാളികളെ ബാവലി ചെക്പോസ്റ്റിൽ തിരിച്ചയച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം, കർണാടകത്തിൽ കൊവിഡ് രണ്ടാം ഘട്ട വ്യാപനം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ പറഞ്ഞു. ജനങ്ങൾ കർശനമായി നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇന്നലെ മാത്രം 1715 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1039 കേസുകൾ ബെംഗളൂരുവിലാണ്.

Read More
Click Here to Follow Us