ഇത് കോവിഡിൻ്റെ രണ്ടാം തരംഗം; അടുത്ത 3 മാസം നിർണായകം: ആരോഗ്യ മന്ത്രി.

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം വളരെയധികം ഉയരുന്നതിനാൽ കോവിഡിന്റെ രണ്ടാംഘട്ടം തുടങ്ങിയെന്ന് കണക്കാാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ.

അടുത്ത മൂന്നുമാസം നിർണായകമാണെന്നും രോഗവ്യാപനം തടയാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ചില പ്രവൃത്തികൾ നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുമെന്ന് കോവിഡ് സാങ്കേതിക ഉപദേശകസമിതി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

വിദഗ്ധരുടെ നിർദേശങ്ങൾ സർക്കാരും ജനങ്ങളും പാലിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾക്ക് നമ്മളെല്ലാവരും ഒരുപോലെ ഉത്തരവാദികളാകും.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ കോവിഡ് സാഹചര്യം വിലയിരുത്താൻ സർവകക്ഷിയോഗം ആവശ്യമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ഥിതിഗതികൾ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി ചർച്ചചെയ്തശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts