അതിർത്തിയിലെ പരിശോധന പുന:പ്പരിശോധിക്കണം.

ബെംഗളൂരു: കർണാടകയിലേക്കുള്ള പ്രവേശനസാഹചര്യം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും നിവേദനമർപ്പിച്ച് യു.ഡി.ഫ് കർണാടക കമ്മിറ്റി.
കേരളാ നിയമസഭാ വോട്ടെടുപ്പില്‍ അവകാശം രേഖപ്പെടുത്താന്‍ പോകണമെന്നുണ്ട് പക്ഷെ നിലവിലെ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ കര്‍ണാടക ഗവണ്‍മെന്‍റ് തയ്യാറായില്ലെങ്കില്‍ ജനങ്ങളുടെ വരവ് അനിശ്ചിതത്തിലാകും.
കേരളത്തില്‍നിന്നും കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിള്‍ 72 മണിക്കൂറിന്ന് മുന്നെയുളള RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കേണ്ട സാഹചര്യത്തില്‍ കര്‍ണാടകത്തിലെ ജോലിത്തിരക്കിനിടയില്‍ ഒരു ദിവസത്തേക്ക് ജന്മനാട്ടില്‍ വന്ന് വോട്ടവകാശം വിനിയോഗിച്ച് ജനങ്ങളെങ്ങനെ മടങ്ങിവരും?
പലപല പാര്‍ട്ടികളുടെ
ആയിരക്കണക്കിന്ന് വോട്ടര്‍മാര് ബെംഗളൂരു മൈസൂരു കൂടാതെ കര്‍ണാടകത്തിലെ വിവിധ ഇടങ്ങളിലുണ്ട് അവര്‍ക്കൊക്കെ മുന്‍കൂട്ടി Rtpcr ടെസ്റ്റ് നടത്തുക എന്നത് പ്രായോഗികമല്ല എല്ലാവരും തിരക്കുളള ആളുകളും ജോലിക്കാരെയും കൂട്ടി ഒരു ദിവസത്തേക്ക് സ്ഥാപനം അടച്ചു വരുന്നവരോ ,ലീവെടുത്ത് വരുന്നവരോ അണ്  മടങ്ങി വരുമ്പോൾ ചെക്ക് പോസ്റ്റില്‍ ജനങ്ങളെ  തടഞ്ഞു വെക്കുമെന്ന് ഓര്‍ത്ത് പലരും യാത്ര ഒഴിവാക്കാനാണ് സാധ്യത.
മംഗലാപുരം അതിര്‍ത്തി ഈ സാഹചര്യം മുന്‍നിര്‍ത്തി താല്‍കാലികമായ് തുറന്ന് കൊടുത്തകാര്യം ശ്രദ്ധയില്‍പെട്ടുകാണുമെന്ന് വിശ്വസിക്കുന്നു.
മലബാര്‍ ഭാഗത്തെ 90% യാത്രക്കാരും ആശ്രയിക്കുന്ന മാക്കൂട്ടം/മുത്തങ്ങ ചെക്ക് പോസ്റ്റുകള്‍ ഇപ്പോള്‍ പരിശോധന പൂര്‍വ്വാധികം കര്‍ശനമാക്കിയിരിക്കുന്നു ഇങ്ങനെ പോയാല്‍ മടങ്ങി വരവിലെ പ്രതിസന്ധികള്‍ ഓര്‍ത്ത് വോട്ടിങ്ങ് ശതമാനത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഗണ്ണ്യമായ കുറവുണ്ടാകുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ചെയർമാൻ ശ്രീ മെറ്റി ഗ്രേസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യുഡിഫ് നേതാക്കൾ പങ്കെടുത്തു.8884840022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us