ചെന്നൈ : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്ന മറിയം ജയിംസിനെ ചെന്നൈയില്‍ വെച്ച് കണ്ടുവെന്ന വെളിപ്പെടുത്തലുമായി രണ്ടു പേര്‍ കേരള പോലീസുമായി ബന്ധപ്പെട്ടു …ചെന്നൈ ഐരാവുരം വെള്ളല തെരുവിലെ കച്ചവടക്കാരനായ ഷണ്‍മുഖം മലയാളിയായ ജയിംസ് എന്നിവര്‍ മാര്‍ച്ച് മാസം 26 നു ഇതേ തെരുവില്‍ വെച്ച് ജെസ്നയെ കണ്ടുവെന്നാണ് മൊഴി നല്‍കിയത് …
അന്നേ ദിവസം സ്ട്രീറ്റിലെ ഷണ്മുഖത്തിന്റെ കടയിലെ ഫോണില്‍ നിന്നും ജെസ്ന ആരെയോ വിളിച്ചതായിട്ടാണ് ഇവര്‍ അറിയിച്ചത് …പിന്നീട് മറ്റൊരു സ്ഥലത്തേയ്ക്കുള്ള വഴി ഷണ്മുഖത്തോട് ചോദിച്ചതായുമാണ് വെളിപ്പെടുത്തല്‍ …ഇദ്ദേഹം തമിഴന്‍ ആണെങ്കിലും സമീപം മലയാളിയായ അലക്സ് നില്‍ക്കുന്നുണ്ടായിരുന്നു …ഇയാളാണ് പിറ്റേന്നുള്ള പത്രത്തില്‍ ഫോട്ടോ കണ്ടു ജെസ്ന ആണെന്ന് തിരിച്ചറിഞ്ഞത് …
മാര്‍ച്ച് 22 നു ആയിരുന്നു ജെസ്നയെ കാഞ്ഞിരപ്പള്ളി മുക്കൂട്ടു തറയില്‍ നിന്നും കാണാതായത് …തുടര്‍ന്ന്‍ ബെംഗലൂരുവില്‍ എത്തിയ സൂചനയെ തുടര്‍ന്ന് പോലീസ് ഗ്രൂപ്പ് തിരിഞ്ഞു ഇവിടെയും അന്വേഷണം നടത്തി …ജെസ്നയെ കുറിച്ച് വിവരം നല്കുന്നതവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു…! പല തരത്തിലുള്ള പ്രചാരണങ്ങള്‍ ജെസ്നയുടെ തിരോധാനത്തെ കുറിച്ച് പരക്കുന്നുണ്ട് എങ്കിലും പോലീസ് ഇതൊന്നും മുഖ വിലയ്ക്ക് എടുത്തിട്ടില്ല…കഴിഞ്ഞ നാളുകളില്‍ ജെസ്നയെ കുറിച്ച് വിവരം രഹസ്യമായി നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി രഹസ്യ പെട്ടികള്‍ നാട്ടില്‍ ചിലയിടങ്ങളില്‍ പോലീസ് സ്ഥാപിച്ചിരുന്നു ..