ദുബായ്: സാമ്പത്തിക കുറ്റകൃത്യത്തിനു ദുബായ് ജയിലിൽ കഴിയുകയായിരുന്ന പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ(77) മോചിതനായി. എന്നാൽ, മോചനത്തിനു വഴി തെളിച്ച ഒത്തുതീർപ്പു വ്യവസ്ഥകളെന്തൊക്കെയാണെന്നോ അദ്ദേഹം ഇപ്പോൾ എവിടെയാണുള്ളതെന്നോ ഉള്ള വിവരങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളെ കാണാനും തയാറായിട്ടില്ല. 2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്. അതിനു മുൻപ് ഏറെ നാളായി അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്നം ഒത്തു തീർത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കുടുംബവും മറ്റും ഏറെ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ജയിലിൽ രാമചന്ദ്രൻ കടുത്ത ആരോഗ്യ പ്രശ്നം…
Read MoreDay: 9 June 2018
ജയനഗര്‍ മണ്ഡലത്തില്‍ ഇന്ന് കലാശക്കൊട്ട്;ജെഡിഎസ് പിന്മാറിയപ്പോള്‍ കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍.
ബെംഗളൂരു : സീറ്റ് നിലനിർത്താൻ ബിജെപിയും പിടിച്ചെടുക്കാൻ കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യവും കച്ചകെട്ടിയ ജയനഗറിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഇന്നു സമാപിക്കും. സിറ്റിങ് എംഎൽഎ ബിജെപിയിലെ ബി.എൻ.വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നു മാറ്റിയ തിരഞ്ഞെടുപ്പ് പതിനൊന്നിനാണു നടക്കുക. വിജയകുമാറിന്റെ സഹോദരൻ ബി.എൻ.പ്രഹ്ലാദും മുൻ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ദൾ സ്ഥാനാർഥി കാലെ ഗൗഡ പത്രിക പിൻവലിച്ചിരുന്നു. 13നാണ് വോട്ടെണ്ണൽ. അന്തരിച്ച സിറ്റിങ് എംഎൽഎ ബി.എൻ.വിജയകുമാർ 10 വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ബിജെപി വോട്ട്…
Read Moreപരിശുദ്ധ റമസാനിലെ അവസാന വെള്ളിയിൽ ഭക്തി നിർഭരമായി ബെംഗളൂരുവിലെ മസ്ജിദുകൾ.
ബെംഗളൂരു : പരിശുദ്ധ റമസാനിലെ അവസാന വെള്ളിയിൽ ഭക്തി നിർഭരമായി ബെംഗളൂരുവിലെ മസ്ജിദുകൾ. വ്രതത്തിലൂടെ ആർജിച്ച ചൈതന്യം ഉൾക്കൊണ്ട് ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ സജ്ജരാകണമെന്നു ജുമുഅയ്ക്കു മുന്നോടിയായി നടന്ന പ്രഭാഷണത്തിൽ ഖത്തീബുമാർ വിശ്വാസികളോട് ആവശ്യപ്പെട്ടു. റമസാൻ വിടവാങ്ങാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം ശേഷിക്കെ മസ്ജിദുകളെല്ലാം ഭക്തിപാരമ്യതയിലാണ്. ദൈവകാരുണ്യം തേടിയ ആദ്യപത്തും പാപങ്ങളിൽ നിന്നു പൊറുക്കൽ തേടിയ രണ്ടാം പത്തും കഴിഞ്ഞ് നരകമോചനത്തിനുള്ള നിരന്തര പ്രാർഥനയാണ് അവസാന പത്തിൽ വിശ്വാസികൾ നടത്തുന്നത്. ആയിരം മാസങ്ങളേക്കാൾ വിശിഷ്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ലൈലത്തുൽ ഖദ്‌ർ’ റമസാനിലെ അവസാന പത്തിലെ ഒറ്റയായി…
Read Moreചരിത്രത്തിലാദ്യമായി ലോകകപ്പ് കാൽപന്ത് കളിയുടെ തൽസമയ വിവരണം മലയാളത്തിൽ; മൈക്കിന് മുന്നിൽ ഐ എസ് എല്ലിലൂടെ പ്രശസ്തനായ ഷൈജു ദാമോദരൻ.
ആദ്യമായി ലോകകപ്പ് ഫുട്ബാൾ നമുക്കിനി മലയാളത്തിലും കേട്ട് കളി കാണാം. സോണി ഇ എസ് പി എൻ ചാനലിലാണ് റഷ്യയിൽ നടക്കുന്ന ഈ ഫുട്ബാൾ വേൾഡ് കപ്പിന്റെ തൽസമയ സംപ്രേഷണത്തിൽ മലയാള ഭാഷയും ഉൾപ്പെടുത്തിയത്. ഐ എസ് എൽ തൽസമയം കളി വിവരണത്തിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് ഈ വാർത്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
Read Moreകലാപം നിയന്ത്രിക്കാന്‍ കുമാരസ്വാമിയും ഗൌഡയും നേരിട്ടിറങ്ങുന്നു.
ബെംഗളൂരു : മന്ത്രിസ്ഥാനം ലഭിക്കാത്ത കോൺഗ്രസിലെ അതൃപ്തരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി കുമാരസ്വാമിയും ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയും രംഗത്ത്. എന്നാൽ എല്ലാ ശ്രമങ്ങൾക്കും മുകളിൽ പ്രതിഷേധച്ചൂട് പടർന്നുപിടിക്കുന്നു. എഐസിസി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണിയുമായി സതീഷ് ജാർക്കിഹോളി രംഗത്തുണ്ട്. സതീഷ് ഉൾപ്പെടെയുള്ള നേതാക്കൾ എം.ബി. പാട്ടീലിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു. ഇതിനിടെ എം.ബി. പാട്ടീലിന്റെ വസതിയിലെത്തിയ കുമാരസ്വാമി അനുരഞ്ജന സംഭാഷണം നടത്തി. വ്യക്തിപരമായ താൽപര്യങ്ങൾ പരിഗണിച്ചല്ല, മറിച്ച് സഖ്യകക്ഷി സർക്കാരിന്റെ ഭാവി മുൻനിർത്തിയാണ് എം.ബി. പാട്ടീലുമായി ചർച്ച നടത്തിയതെന്നു കുമാസ്വാമി പറഞ്ഞു. മുതിർന്ന…
Read Moreഇന്ത്യയെ ശിഥിലമാക്കണോ, മോദിയെ കൊല്ലുക: ഹാഫിസ് സയീദ്
റാവൽക്കോട്ട്: ഇന്ത്യയെ തകർക്കാൻ ഏറ്റവും നല്ല മാർഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുകയാണെന്ന് മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും, ആഗോളഭീകരനുമായ ഹാഫിസ് സയീദ്. പൊതു പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഹാഫിസ് സയീദിന്‍റെ ഈ പ്രസ്താവന. ഇന്ത്യയെ ശിഥിലമാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നരേന്ദ്രമോദിയെ ഏതുവിധേനയും കൊലപ്പെടുത്തുക എന്നതാണെന്നും ഹാഫിസ് പറഞ്ഞു. ഇന്ത്യയിലും,അമേരിക്കയിലും ഇസ്ലാമിന്‍റെ കൊടികൾ ഉയർത്തണമെന്നും. കൂടുതല്‍ രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ഇന്ത്യയെയും റഷ്യയെയും ശിഥിലമാക്കണമെന്നും ജെയുഡി മുതിര്‍ന്ന നേതാവ് മൌലാന ബഷീര്‍ അഹമ്മദ് കാക്കി പറഞ്ഞു. പരിശുദ്ധ റമസാൻ മാസം വിശുദ്ധയുദ്ധങ്ങളുടെ കൂടീ മാസമാണ്. ഇസ്ലാമിനു വേണ്ടി യുദ്ധങ്ങൾ…
Read Moreകന്നഡ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനാൽ കാലാ പ്രദർശിപ്പിക്കുന്നതിൽ നിന്നു വിട്ടുനിന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളും;പണം വാരി മള്‍ട്ടിപ്ലെക്സുകള്‍.
ബെംഗളൂരു : കന്നഡ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനാൽ കാലാ പ്രദർശിപ്പിക്കുന്നതിൽ നിന്നു വിട്ടുനിന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളും. ബെംഗളൂരുവിലെ ചില മൾട്ടിപ്ലക്സുകൾ ഒഴിച്ച് ബെംഗളൂരുവിലെ തിയറ്ററുകളിൽ ഇന്നലെയും സിനിമ പ്രദർശിപ്പിച്ചില്ല. ബെംഗളൂരുവിൽ അനിശ്ചിതത്വം തുടരുന്നതിനാൽ തമിഴ്നാട്ടിലെ ഹൊസൂരിൽ പോയാണ് ആരാധകരിലേറെയും കാലാ കാണുന്നത്. സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്ന നൂറിലേറെ തിയറ്ററുകളിൽ ഇന്നലെ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും തിയറ്ററുടമകൾ പ്രദർശനത്തിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. അതേസമയം, ബെംഗളൂരുവിലെ മൾട്ടിപ്ലക്സുകളിൽ ഇന്നലെ പ്രദർശനം വലിയ തടസ്സമില്ലാതെ നടന്നു. മന്ത്രി, ഓറിയോൺ, ലിഡോ മാളുകളിലാണ് ഇന്നലെ സിനിമ പ്രദർശിപ്പിച്ചത്.…
Read Moreകൈക്കൂലി വാങ്ങിയത് യോഗിയുടെ സെക്രട്ടറി, പൊലീസ് കസ്റ്റഡിയില്‍ ആരോപണം ഉയര്‍ത്തിയ വ്യക്തി
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് പി ഗോയല്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ത്തിയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരോപണം ഉന്നയിച്ച അഭിഷേക് ഗുപ്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത വിവരം ലഖ്നൗ പൊലീസിലെ സീനിയര്‍ സുപ്രണ്ട് ദീപക് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനാണ് അഭിഷേകിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പെട്രോള്‍ പമ്പിനുള്ള സ്ഥലം അനുവദിക്കുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു അഭിഷേക് ഗുപ്തയുടെ…
Read Moreമുഖ്യമന്ത്രി പദവിയിലിരുന്ന 55 മണിക്കൂറിനിടെ നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കു ചെലവായ 13 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ തയാറെന്നു യെഡിയൂരപ്പ;അത്രക്കും ദാരിദ്ര്യമില്ലെന്ന് മുഖ്യമന്ത്രി.
ബെംഗളൂരു : മുഖ്യമന്ത്രി പദവിയിലിരുന്ന 55 മണിക്കൂറിനിടെ നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കു ചെലവായ 13 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ തയാറെന്നു പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെ യെഡിയൂരപ്പ പ്രത്യേക ഹെലികോപ്റ്ററിൽ ഇൽകാൽ സന്ദർശിച്ചിരുന്നു. ഇതു അനാവശ്യ ചെലവാണെന്നു പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേറ്റ എച്ച്.ഡി.കുമാരസ്വാമി ആരോപിക്കുകയും ചെയ്തു. എന്നാൽ അന്തരിച്ച മഹന്ത് ശിവയോഗി സ്വാമിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ജീവനൊടുക്കിയ കർഷകന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനുമാണ് താൻ പോയതെന്നും അതിനു ചെലവായ പണം തിരിച്ചടയ്ക്കാൻ തയാറാണെന്നും യെഡിയൂരപ്പ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും ആ…
Read Moreപ്രണബിന്‍റെ സന്ദര്‍ശനം സത്യസന്ധമായ ആദര്‍ശവും ദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്നത്: എല്‍കെ അദ്വാനി
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്‌എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തില്‍ വിവാദം കത്തിക്കൊണ്ടിരിക്കുമ്പോള്‍ പ്രണബിന്‍റെ പ്രസംഗം ചരിത്രസംഭവമെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി. ഇന്ത്യന്‍ ദേശീയതയുടെ ശ്രേഷ്ഠമായ ആശയങ്ങളും ആദര്‍ശങ്ങളും വിവരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്നും അദ്വാനി പറഞ്ഞു. സന്ദര്‍ശനത്തെ വാനോളം പുകഴ്ത്തിയ അദ്ദേഹം രാജ്യചരിത്രത്തിലെതന്നെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് പ്രണബിന്‍റെ സന്ദര്‍ശനമെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ അദ്വാനിയുടെ ഈ പുകഴ്ത്തല്‍ ബിജെപി നേതൃത്വത്തെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് എന്നത് മറ്റൊരു വസ്തുത. പ്രത്യയശാസ്ത്രപരമായ വ്യത്യസ്തതകള്‍ക്കും സമാനതകള്‍ക്കും…
Read More