മുഖ്യമന്ത്രി പദവിയിലിരുന്ന 55 മണിക്കൂറിനിടെ നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കു ചെലവായ 13 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ തയാറെന്നു യെഡിയൂരപ്പ;അത്രക്കും ദാരിദ്ര്യമില്ലെന്ന് മുഖ്യമന്ത്രി.

ബെംഗളൂരു : മുഖ്യമന്ത്രി പദവിയിലിരുന്ന 55 മണിക്കൂറിനിടെ നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കു ചെലവായ 13 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ തയാറെന്നു പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെ യെഡിയൂരപ്പ പ്രത്യേക ഹെലികോപ്റ്ററിൽ ഇൽകാൽ സന്ദർശിച്ചിരുന്നു. ഇതു അനാവശ്യ ചെലവാണെന്നു പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേറ്റ എച്ച്.ഡി.കുമാരസ്വാമി ആരോപിക്കുകയും ചെയ്തു.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

എന്നാൽ അന്തരിച്ച മഹന്ത് ശിവയോഗി സ്വാമിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ജീവനൊടുക്കിയ കർഷകന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനുമാണ് താൻ പോയതെന്നും അതിനു ചെലവായ പണം തിരിച്ചടയ്ക്കാൻ തയാറാണെന്നും യെഡിയൂരപ്പ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും ആ പണം സ്വീകരിക്കാൻ മാത്രം ദരിദ്രരല്ല തന്റെ സർക്കാരെന്നുമാണ് കുമാരസ്വാമിയുടെ പുതിയ നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts