കണ്ണിറുക്കലിനും ഗണ്ഷോട്ടിനും ശേഷം പുതിയ തരംഗം തീര്‍ക്കാനായി ഒരു അഡാര്‍ ലവ് പിള്ളേര് വീണ്ടുമെത്തി. ചിത്രത്തിലെ ‘മുന്നാലെ പോരാലെ’ എന്ന തമിഴ് പാട്ടിന്റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനത്തില്‍ റോഷനും പ്രിയയും തന്നെയാണ് പ്രത്യക്ഷപെടുന്നത്. നടിയും അവതാരകയുമായ പേര്‍ളി മാണി ആദ്യമായി വരികളെഴുതിയ ഗാനം എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. പുറത്ത് വന്നു മണിക്കൂറുകള്‍ക്കകം തന്നെ ടീസര്‍ യുട്യൂബ് ട്രെണ്ടിംഗില്‍ ഒന്നാമതെത്തി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബറിലാണ് തീയറ്ററുകളിലെത്തുന്നത്.
Read MoreMonth: May 2018
ഐപിഎല്‍: വിരസ മല്‍സരത്തില്‍ ഡൽഹിക്ക് വിജയമധുരം.
ദില്ലി: ഐപിഎല്ലിലെ ഏറ്റവും വിരസവും അപ്രസക്തവുമായ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 34 റണ്‍സിന് ചെന്നൈ സൂപ്പര്‍കിങ്സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ചു വിക്കറ്റിന് 162 റണ്‍സെടുത്തു. മറുപടിയില്‍ ജയത്തിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ ഒരു പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ചെന്നൈ തോല്‍വി വഴങ്ങുകയായിരുന്നു. ആറു വിക്കറ്റിന് 128 റണ്‍സാണ് ചെന്നൈ നേടിയത്. കാണികളുടെ ക്ഷമ പരീക്ഷിച്ച അവസാന ഓവറുകളില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് സിഎസ്കെ തോല്‍വിയിലേക്കു വീണത്. ചെന്നൈ നേരത്തേ തന്നെ പ്ലേഓഫിലെത്തുകയും ഡല്‍ഹി പുറത്താവുകയും ചെയ്തതിനാല്‍ മല്‍സരഫലത്തിന് പ്രാധാന്യമില്ല.…
Read Moreജനാര്‍ദ്ദന റെഡ്ഢി പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തു വിട്ടു.
ബെംഗളൂരു: പ്രമുഖ ഖനി വ്യവസായിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഢി പണം നല്കി കോണ്‍ഗ്രസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം. ജനാര്‍ദ്ദന റെഡ്ഢി പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തു വിട്ടു. പണം മാത്രമല്ല, സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് എംഎല്‍എയെ മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും റെഡ്ഢി പറയുന്നു. അതിന് ശേഷം അടുത്തപടി സ്വീകരിക്കാമെന്നും ആഗ്രഹിക്കുന്ന പോസ്റ്റ് ലഭിക്കുമെന്നും റെഡ്ഢി പറയുന്നുണ്ട്. തന്റെ ഓഫര്‍ സ്വീകരിച്ചിട്ടുള്ളവരൊക്കെ നേട്ടം കൊയ്തിട്ടുണ്ടെന്നും…
Read More“ഞാൻ ഭാഗ്യവാനാണ്, എനിക്ക് എന്റെ ജനങ്ങളെ കാണാൻ ഒരു പ്രശ്നവുമില്ല” റിസേർട്ട് എം എൽ മാരെ ട്രോളി ബിജെപി എംഎൽഎ.
കലുഷിതമായ രാഷ്ട്രീയ രാഷ്ട്രീയ നാടക സംഭവ വികാസങ്ങൾക്കിടയിൽ ബെംഗളൂരു രാജാജി നഗർ എം എൽ എ യും മുതിർന്ന ബി ജെ പ്പി നേതാവുമായ സുരേഷ് കുമാറിന്റെ ട്വീറ്റ് ആണ് സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തിയത്. റിസോർട്ടുകളിൽ ഒളിപ്പിക്കപ്പെട്ടിട്ടുള്ള കോൺഗ്രസ് -ജെഡിഎസ് എം എൽ എ മാരെ കുറിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ” ഞാൻ ഭാഗ്യവാനാണ്, എനിക്ക് എന്റെ വോട്ടർമാരെ കാണുന്നതിന് ഒരു തടസ്സവുമില്ല” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. How lucky i am. I am in a free atmosphere…
Read Moreകെഎംസിസി യുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി നമസ്കാരത്തിന് വേണ്ടി തുറന്ന് കൊടുത്തു.
ബെംഗളൂരു :ജീവകാരുണ്ണ്യ പ്രവർത്തന മേഖലയിൽ സമാനതകളില്ലാത്ത കാരുണ്ണ്യത്തിന്റെ പുതിയ മാനം നൽകി ബെംഗളൂരു കെ എം സി സി പ്രവർത്തന ശൈലിയുടെ വേറിട്ട മുഖവുമായി ബെംഗളൂരുവിലെ പ്രശസ്തമായ ആശുപ്രത്രിയായ നിംഹാൻസിനടുത്ത് നിർമ്മിച്ച ശിഹാബ് തങ്ങൾ സെൻട്രൽ ഫോർ ഹ്യൂമാനിറ്റി പ്രദേശ വാസികൾക്ക് നമസ്കാരത്തിന് വേണ്ടി തുറന്നുകൊടുത്തു. ഏഴ് നിലകളിലായ് പണിതുയർത്തിയ ബിൽഡിംങ്ങ് സമുച്ചയത്തിന്റെ സെല്ലറിലാണ് ഇന്നലെ മുതൽ ജമാഅത്ത് ആരംഭിച്ചത്. ഇപ്പോൾ ഇന്റീരിയൽ വർക്ക് നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടം പ്രദേശവാസികളും കച്ചവടക്കാരുടെയും അഭ്യാർത്ഥന മാനിച്ചാണ് റംസാനിൽ തറാവീഹ് അടക്കമുളള എല്ലാ നിസ്കാരത്തിനും ജമഅത്തിന് വേണ്ടി…
Read Moreഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജിവെക്കണമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: മോദിയെയും അമിത്ഷായെയും അനുസരിക്കുകയും ഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണമെന്നവശ്യപ്പെട്ട് സംസ്ഥാന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയായി അധികാരമേറ്റ യെദ്യൂരപ്പ വിശ്വാസം തെളിയിക്കാന്‍ ഏഴുദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസം നല്കി. ഇത് ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. സുപ്രീം കോടതിയുടേത് ചരിത്ര വിധിയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഭരണഘടനയില്‍ ഗവര്‍ണറുടെ പങ്ക് വളരെ പ്രധാനമാണെന്നും അദ്ദേഹത്തിന് പക്ഷഭേദമുണ്ടാകരുതെന്നും പറഞ്ഞു. എന്നാല്‍ കര്‍ണാടകയില്‍ സ്ഥിതി വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നതെന്നും സിദ്ധരാമയ്യ…
Read Moreപ്രോട്ടേം സ്പീക്കര്‍ നിയമനം കീഴ്വഴക്കം തെറ്റിച്ച്; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്
ബെംഗളൂരു: ബിജെപി എംഎല്‍എ കെജി ബൊപ്പയ്യയെ പ്രോട്ടേം സ്പീക്കറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. കീഴ്വഴക്കം തെറ്റിച്ചാണ് നിയമനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആരോപിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണ ഗതിയില്‍ സഭയിലെ ഏറ്റവും പ്രായം ചെന്ന സാമാജികനെയാണ് പ്രോട്ടേം സ്പീക്കറായി വരിക. കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആര്.വി ദേശ്പാണ്ഡെയാണ് ഏറ്റവും മുതിര്‍ന്ന സാമാജികന്. ബിജെപിയിലാണെങ്കില്‍ ഉമേഷ് വിശ്വനാഥ് കാത്തിയാകും ഏറ്റവും പ്രായമേറിയ എംഎല്‍എയാകുക. എന്നാല്‍ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത് കെജി ബൊപ്പയ്യയെയാണ്. ഇതിനെയാണ് കോണ്‍ഗ്രസ്…
Read Moreവൺപ്ലസ് വാങ്ങുന്നവർക്ക് ഐഡിയ 2000 രൂപ തിരിച്ചുനൽകും, 370 ജിബി ഡേറ്റ ഫ്രീ
ചൈനീസ് സ്മാർട്ട് ഫോൺ വിതരണ കമ്പനിയായ വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 6 വാങ്ങുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്കും 370 ജിബി ഡേറ്റയും ലഭിക്കും. 449 രൂപയുടെ നിർവാന പ്ലാൻ ആക്ടിവേറ്റ് ചെയ്യുമ്പോൾ 399 രൂപ നൽകിയാല് മതിയാകും. ഓരോ മാസവും 10 ജിബിയുടെ അധിക ഡേറ്റയും നാല് മാസത്തേക്ക് ഡിവൈസ് സെക്യൂരിറ്റിയും ഐഡിയ നൽകുന്നുണ്ട്. ഇതോടൊപ്പം ഡിജിറ്റൽ ഐഡിയ കണ്ടന്റ് സർവീസുകളായ മ്യൂസിക്, മൂവീസ്, ഗെയിമുകൾ എന്നിവയും ലഭിക്കും. ഐഡിയ പ്രീപെയ്ഡ് വരിക്കാർക്ക് 12 മാസത്തിനുള്ളിൽ 370 ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്…
Read Moreപൂര്‍ണനഗ്നയായി അഭിനയിച്ചതിന് തമിഴ് നടിക്ക് നേരെ വധഭീഷണി;സിനിമയുടെ ട്രെയിലര്‍ കാണാം..
സിനിമയിൽ നഗ്നയായി അഭിനയിച്ചുവെന്ന് ആരോപിച്ച് തമിഴ് നടിക്ക് നേരെ വധഭീഷണി. പുതുമുഖ താരം ധന്യയ്ക്ക് നേരെയാണ് അജ്ഞാതനായ ആരാധകൻ ഫോണിലൂടെ ഭീഷണി മുഴക്കിയത്. 18.5.2009 എന്ന ചിത്രത്തിലാണ് നടി നഗ്നയായി അഭിനയിച്ചത്. തമിഴ്പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘പോര്‍ക്കളത്തില്‍ പൂ’ എന്ന സിനിമയില്‍ ധന്യ വേഷമിട്ടിട്ടുണ്ട്. വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണി കോള്‍ വന്നത്. മോശമായി സംസാരിച്ചതിന് പുറമെ സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ധന്യ പറയുന്നു. അമ്മയ്ക്കൊപ്പമാണ് ധന്യ ജീവിക്കുന്നത്. സംഭവത്തിൽ…
Read Moreബി.ജെ.പി പണവും കരുത്തും കാട്ടി ഭൂരിപക്ഷം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നിയമത്തെ പണവും സ്വാധീനവും ഉപയോഗപ്പെടുത്തി തടയാൻ ബിജെപി ഇനിയും ശ്രമിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അതുകൂടാതെ, കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ യെദിയൂരപ്പയെ വിളിച്ച ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ രൂപീകരിക്കുമെന്ന ബിജെപിയുടെ ഭോഷ്കിനെ കോടതി തന്നെ വെല്ലുവിളിച്ചിരിക്കുകയാണെന്നും രാഹുൽ തന്റെ ട്വീറ്റില്‍ കുറിച്ചു. Today’s Supreme Court order, vindicates our stand that Governor Vala acted unconstitutionally. The…
Read More