മുംബൈ: സച്ചിൻ തെണ്ടുൽക്കറിന്റെ ജൻമദിനത്തിൽ സമ്മാനമായി വിജയം നൽകാൻ മുംബൈ ഇന്ത്യൻസിനു കഴിഞ്ഞില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സച്ചിന്റെ കുട്ടികൾ 31 റണ്‍സിനു തോറ്റു.
119 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ, ഹൈദരാബാദ് ബൗളർമാർക്കു മുന്നിൽ തകർന്ന് കേവലം 87 റണ്‍സിന് എല്ലാവരും പുറത്തായി. സൂര്യകുമാർ യാദവ്(34), കൃണാൽ പാണ്ഡ്യ(24) എന്നിവർക്കു മാത്രമാണ് മുംബൈ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. 19 പന്തിൽ മൂന്നു റണ്‍സായിരുന്നു വെടിക്കെട്ടുകാരനായ ഹാർദിക് പാണ്ഡ്യയുടെ സന്പാദ്യം.
സണ്‍റൈസേഴ്സിനായി സിദ്ധാർഥ് കൗൾ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മലയാളിതാരം ബേസിൽ തന്പി (4/2), റാഷിദ് ഖാൻ (11/2) എന്നിവർ രണ്ടും സന്ദീപ് ശർമ, മുഹമ്മദ് നബി, ഷക്കിബ് അൽ ഹസൻ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്സ്, മുംബൈയുടെ ബോളിംഗ് ആക്രമണത്തിനു മുന്നിൽ തകർന്ന് 18.4 ഓവറിൽ 118 റണ്‍സിന് എല്ലാവരും പുറത്തായി. 21 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനും 33 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 29 റണ്‍സെടുത്ത യൂസഫ് പഠാനുമാണ് ഹൈദരാബാദിന് പൊരുതാനുള്ള സ്കോർ നൽകിയത്. മുംബൈക്കായി മായങ്ക് മാർക്കണ്ഡെ, ഹാർദിക് പാണ്ഡ്യ, മിച്ചൽ മക്ലീനാഗൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
സണ്‍റൈസേഴ്സിന് ഓപ്പണർമാരായ ശിഖർ ധവാനും വില്യംസണും ചേർന്ന്് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 1.4 ഓവറിൽ 20 റണ്‍സ് കൂട്ടിച്ചേർത്തതിനു പിന്നാലെ ധവാനെ മടക്കി മക്ലീനാഗൻ സണ്‍റൈസേഴ്സിന്റെ തകർച്ചയ്ക്കു തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്തിയ മുംബൈ ബൗളർമാർ സണ്‍റൈസേഴ്സിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.