ഇറാഖില്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്.

ന്യൂഡല്‍ഹി: ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ന് പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം അവര്‍ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവര്‍ ആണെന്ന് അവര്‍ പറഞ്ഞു.

ഇന്നലെയാണ് ഈ വിവരം ലഭിച്ചതെന്നും അവര്‍ അറിയിച്ചു. ടിഎന്‍എ സാമ്പിള്‍ നല്‍കിയതില്‍ 38 പേരുടെ   യോജിച്ചുവെന്നും ഒരാളുടേത്‌ 70% യോജിച്ചുവെന്നും റിപ്പോര്‍ട്ട് ലഭിച്ചതായി അവര്‍ അറിയിച്ചു. 2014 ല്‍ ഐഎസ് മൂസില്‍ നഗരം പിടിച്ചെടുത്തപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം നഗരം വിടാനൊരുങ്ങിയ തൊഴിലാളികളാണ് തീവ്രവാദികളുടെ പിടിയിലായത്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

കൂട്ടശവക്കുഴികളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

മൃതദേഹങ്ങള്‍ രാജ്യത്തേയ്ക്ക് എത്തിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗിനെ ചുമതലപ്പെടുത്തിയതായും ഇതിനായി അദ്ദേഹം ഇറാഖിലേയ്ക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മൃതദേഹം വഹിക്കുന്ന വിമാനം ആദ്യം അമൃത്സറിലും, തിനുശേഷം പറ്റ്നയിലും പിന്നീട് കൊല്‍കത്തയിലും എത്തുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts