പൂരാവേശത്തിൽ മുങ്ങി തൃശൂർ നഗരം…

തൃശൂര്‍: പൂരാവേശത്തിൽ മുങ്ങി തൃശൂർ നഗരം. ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടക്കുക.

ഇന്നലെ രാവിലെ പുരത്തിന്‍റെ ആചാരപരമായ ചടങ്ങുകള്‍ക്കു തുടക്കമിട്ട് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തള്ളിത്തുറന്നു. ഇതോടെ പൂരത്തിന് തുടക്കമായി. പൂരത്തിനു വരുന്ന ദേവീ ദേവന്മാരുടെ സുഗമ സഞ്ചാരത്തിനു വഴിയൊരുക്കാനാണ് ഭഗവതി എഴുന്നള്ളുന്നതെന്നാണു സങ്കല്‍പമാണ് ആചാരപരമായ ഈ ചടങ്ങിനു പിന്നില്‍. ഒരുകാലത്തു ചെറിയ ചടങ്ങായിരുന്ന ഇതിന് ഇപ്പോള്‍ പതിനായിരങ്ങളുടെ പങ്കാളിത്തമാണ്.

വ​​​ർ​​​ണ​​​ങ്ങ​​​ൾ​​​ക്കും നാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. രാ​​​വി​​​ലെ വെ​​​യി​​​ൽ മൂ​​​ക്കും​​​മു​​​മ്പ് ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലെ​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ ചെ​​​റൂ​​​പൂ​​​ര​​​ങ്ങ​​​ൾ ഒ​​​ന്നൊ​​​ന്നാ​​​യി വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലേ​​​ക്കെ​​​ത്തും.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും തു​​​ട​​​ർ​​​ന്നു​ മ​​​ഠ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​ര​​​വും പാ​​​റ​​​മേ​​​ക്കാ​​​വി​​​ല​​​മ്മ​​​യു​​​ടെ പൂ​​​രം പു​​​റ​​​പ്പാ​​​ടും തു​​​ട​​​ർ​​​ന്നു​​​ള്ള ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ മേ​​​ള​​​വും അ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള പ്ര​​​സി​​​ദ്ധ​​​മാ​​​യ തെ​​​ക്കോ​​​ട്ടി​​​റ​​​ക്ക​​​വും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും കു​​​ട​​​മാ​​​റ്റ​​​വും പൂരപ്രേമികളുടെ മ​​ന​​സു നി​​റ​​യ്ക്കും. തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ൽ​​​വ​​​ര​​​വി​​​നു തി​​​രു​​​വ​​​മ്പാ​​​ടി ചെ​​​റി​​​യ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ തി​​​ട​​​മ്പേ​​​റ്റും.

വ്യാഴാഴ്ച പു​​​ല​​​ർ​​​ച്ച​​​ വെ​​​ടി​​​ക്കെ​​​ട്ടും രാ​​​വി​​​ലെ ചെ​​​റു​​​പൂ​​​ര​​​വും ക​​​ഴി​​​ഞ്ഞ് ഉ​​​പ​​​ചാ​​​രം ചൊ​​​ല്ലി​​​പി​​​രി​​​യും​​​വ​​​രെ പൂ​​​ര​​പ്പെ​​രു​​മ​​ഴ ​പെ​​​യ്യും. ആവേശം മനംനിറയ്ക്കാന്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങളാണ് പൂരത്തെ ജനകീയമാക്കുന്നത്. ലോകത്തെ അതി മനോഹരദൃശ്യങ്ങളിലൊന്നായി യുനെസ്‌കോ രേഖപ്പെടുത്തിയ തൃശൂര്‍പൂരം ഒപ്പിയെടുക്കാന്‍ വിദേശ ചാനലുകളടക്കം സജ്ജമയിട്ടുണ്ട്. രണ്ടേകാല്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ശക്തന്‍ തമ്പുരാന്‍ തുടക്കമിട്ട ആചാരപ്പെരുമകളുടെ ഇഴയടുപ്പം ചോരാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു എന്നതാണ് തൃശൂര്‍ പൂരത്തിന്‍റെ മഹിമ.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

പൂരത്തിനായി 95 ഓളം കൊമ്പന്മാര്‍ നഗരത്തിലെത്തി. കര്‍ശനസുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ആനകള്‍ക്ക് വി.ഐ.പി പരിഗണനയാണ്. നഗരത്തിന്‍റെ മുക്കുംമൂലയുമടക്കം കാമറക്കണ്ണുകളിലാണ്. 3000 പോലീസ് ഉദ്യോഗസ്ഥരുടെ സേവനമാണ്‌ ഇക്കുറി തൃശ്ശൂര്‍പൂരത്തിന് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല വനിതാ പോലീസിന്‍റെ സേവനം കൂടുതലായി വിനിയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് പൂരത്തിനെത്തും. മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ പൂരാഘോഷങ്ങളും കുടമാറ്റവും കാണാനെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts