ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചെന്നൈ എയര്‍പോര്‍ട്ടില്‍ കരിങ്കൊടി പ്രതിഷേധം. കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി തമിഴക വാഴ്വുറിമൈ കക്ഷിയാണ് എയര്‍പോര്‍ട്ടിലെത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
തമിഴ്നാട്ടില്‍ നടക്കുന്ന ഡിഫന്‍സ് എക്സ്പോ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. എയര്‍പോര്‍ട്ടില്‍ ഗവര്‍ണറും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ഉപവാസ സമരത്തിലാണ് ഇന്ന് പ്രധാനമന്ത്രി. എന്നാല്‍ സമരത്തിനായി തന്റെ ഔദ്യോഗിക ജോലികള്‍ ഒഴിവാക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഹെലികോപ്റ്റര്‍ വഴിയായിരിക്കും ഉദ്ഘാടനവേദിയിലേക്ക് പ്രധാനമന്ത്രി പോവുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയിലാണ് ചെന്നൈ നഗരം. രാവിലെ 11 മുതല്‍ മൂന്ന് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ പ്രതിഷേധം ശക്തമാക്കി തമിഴ് സംഘടനകളും രംഗത്തുണ്ട്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യ സാംസ്കാരിക സംഘടനകളും പ്രതിഷേധ പരിപാടികളുമായി സജീവമാണ്. ഡിഫെന്‍സ് എക്സോ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ചെന്നൈ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.