ഒരു നിമിഷത്തെ അശ്രദ്ധ: മൈസൂര്‍ മൃഗശാലയിലെ ജീവനക്കാരന് മുതലയുടെ ആക്രമണത്തില്‍ പരിക്ക്

മൈസൂരു ; മൃഗശാലയില്‍ മുതലകളുടെ വേലിക്കെട്ട് വൃത്തിയാക്കുന്നതിനിടെ  കാല്‍ വഴുതി കുളത്തിലേക്ക് പതിച്ച മൃഗശാല ജീവനക്കാരനെ മുതലകള്‍ ആക്രമിച്ചു …ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം …! നാളുകളായി മൈസൂര്‍ മൃഗശാലയിലെ തൊഴിലാളിയായിരുന്ന പുട്ടസ്വാമിക്കായിരുന്നു പരിക്കേറ്റത് ..ആക്രമണത്തില്‍ അദ്ദേഹത്തിന്റെ രണ്ടു വിരലുകള്‍ നഷ്ടമായി ….! അതെ സമയം ഇത് മൃഗശാലയിലെ ആദ്യത്തെ സംഭവമാണെന്നും , സുരക്ഷാവീഴ്ചയോന്നും ഉണ്ടായിട്ടില്ല എന്നും മൃഗ ശാല എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ രവി ശങ്കര്‍ വ്യക്തമാക്കി .ക്ലീനിംഗ് സെക്ഷനിലെ നാലംഗ സംഘത്തില്‍പെട്ടയാളായിരുന്നു  പുട്ടസ്വാമി ….വഴു വഴുപ്പുള്ള പ്രേദേശമായിരുന്നത് കൊണ്ടാണ് കാല്‍ വഴുതി താഴേയ്ക്ക് പതിച്ചത് ….എന്നാല്‍ മറ്റ് അംഗങ്ങളുടെ സംയോജിതമായ ഇടപെടലുകള്‍ കൊണ്ടായിരുന്നു ജീവ ഹാനി സംഭാവിക്കാതിരുന്നത് …പാഞ്ഞടുത്ത മുതലുകളില്‍ നിന്നും വേഗത്തില്‍ തിരികെ കയറുമ്പോളായിരുന്നു വലതു കാലിലെ വിരലുകളില്‍ കടിയേറ്റത് ..ഉടന്‍ തന്നെ ആശുപതിയില്‍ എത്തിച്ചെങ്കിലും വിരലുകളില്‍ മുക്കാല്‍ ഭാഗവും നഷ്ടപ്പെട്ടിരുന്നു ….ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍  മുതലകളുടെ സംരക്ഷണം  വഹിക്കുന്ന ജീവനക്കാര്‍ക്ക് ഇത്തരത്തില്‍  പിഴവുകള്‍  സംഭവിക്കാതെ ഇരിക്കാന്‍    പ്രത്യേക     ബോധവത്കരണ   ക്ലാസ്സുകള്‍ സംഘടിപ്പികുമെന്നു    മൃഗശാല അധികൃതര്‍   അറിയിച്ചു …..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
[masterslider id="10"]

Related posts