ബെംഗലൂരു : നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഭാരതത്തില്‍ ജീവിച്ചിരുന്ന യോഗിവര്യന്‍ ‘പതഞ്‌ജലി ‘ മഹര്‍ഷിയുടെ ആദര്‍ശങ്ങളില്‍ ഊന്നല്‍ നല്‍കി ..ബാബാ രാം ദേവ് തുടക്കമിട്ട ‘ആയുര്‍വേദ വിപ്ലവം’ വളരെ വേഗത്തിലായിരുന്നു ഇന്ത്യന്‍ വിപണിയില്‍ ആഞ്ഞടിച്ചത് ..രാജ്യത്തുടനീളം നിരവധി ഔട്ട്‌ലെറ്റുകള്‍ക്ക് തുടക്കമിട്ടു ..അടിസ്ഥാന ആവശ്യങ്ങള്‍ക്കടമുള്ള ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയുടെ പേരില്‍ വമ്പന്‍ തോതില്‍ വിറ്റഴിക്കപ്പെട്ടു ..എന്നാല്‍ കോടികള്‍ വിറ്റുവരവുള്ള ഈ സ്ഥാപനത്തിന്റെ പേരില്‍ ഈ അടുത്തിടെ വ്യാപക പരാതികളാണ് പ്രചരിക്കുന്നത് …ഈ അടുത്ത് ആയുര്‍വേദവും ,പുരാതന ഭാരതത്തിലെ സംഹിതകളും പിന്തുടരാന്‍ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന രാം ദേവിന്റെ , വിദേശ നിര്‍മ്മിത ചെരുപ്പ് അണിഞ്ഞു നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു ..എന്നാല്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ നിന്ന് പതഞ്‌ജലിയുടെ ഒരു ഉല്‍പ്പന്നം വാങ്ങിയ ഒരാള്‍ കാലാവധി കഴിയാറായ ഉല്‍പ്പന്നത്തിന്റെ ചിത്രമടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് …പരസ്യങ്ങളില്‍ വഞ്ചിതരാവരുതെന്നും ഇദ്ദേഹം കൂട്ടി ചേര്‍ക്കുന്നു … അയ്യായിരം കോടിക്ക് മേല്‍ ആണ് ഇന്ന് ഈ ‘പതഞ്‌ജലി ‘ എന്ന ബ്രാന്‍ഡിന്റെ ആസ്തി …ഉല്‍പ്പന്നത്തിന്റെ ലേബലില്‍ അടുത്ത മാസം നാലാം തിയതി കാലാവധി തീരുന്നതായാണ് വ്യക്തമാക്കിയിരിക്കുന്നത് ..എന്നാല്‍ ദിവസങ്ങള്‍ ശേഷിക്കെ മാര്‍ക്കറ്റില്‍ ഇതിനു നല്ല ചലനമാണ് …വാര്‍ത്തയ്ക്ക് ധാരാളം പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സ്കൂളിലേക്കുള്ള പാൽ പൊടി കടയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: കൊല്ലേഗലില് സർക്കാർ സ്കൂളുകളിലെ കുട്ടികള്ക്ക് വിതരണം ചെയ്യാനുള്ള കർണാടക മില്ക്ക്... -
18 കാരി പ്രസവിച്ചു, കുഞ്ഞ് മരിച്ച നിലയിൽ
ബെംഗളൂരു: അവിവാഹിതയായ 18 കാരി പ്രസവിച്ചു. കുഞ്ഞ് മരിച്ച നിലയിൽ. കർണ്ണാടക... -
നടിക്ക് നേരെ ലൈംഗിക അതിക്രമം; കന്നഡ സീരിയൽ നടൻ അറസ്റ്റിൽ
ബെംഗളൂരു: നടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത...