ഈ നമ്പർ ഓർത്ത് വച്ചോളൂ; റയിൽവേ ജീവനക്കാർ കൈക്കൂലി ചോദിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ വാട്സ് ആപ്പിലൂടെ പരാതിപ്പെടാം.

ബെംഗളൂരു∙ റെയിൽവേ ജീവനക്കാർ യാത്രക്കാരോട് കൈക്കൂലിയോ മറ്റു പാരിതോഷികങ്ങളോ ആവശ്യപ്പെട്ടാൽ വാട്സാപ്പിലൂടെ പരാതി നൽകാം. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി ഡിവിഷനുകളിലാണ് പുതിയ സംവിധാനം ആരംഭിച്ചിട്ടുള്ളത്. വാട്സാപ്പ് നമ്പർ: 9731665981, 9731665089.

Read More

കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കും: മന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ആർടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ വരുത്തും. സമഗ്ര പുനഃസംഘടനയിലൂടെ കെഎസ്ആർടിസിയെ ലാഭകരമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. അതേസമയം, വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ 2018–19 ൽ കെഎസ്ആർടിസിക്കായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പെൻഷന് 720 കോടി രൂപ വേണം. പെൻഷൻ ബാധ്യത ഏറ്റെടുത്താൽ മാത്രം തീരുന്നതല്ല കെഎസ്ആർടിസിയുടെ…

Read More

ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കൽ വിജയകരം.

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കൽ വിജയകരം. ഓ‍ട്ടോമാറ്റിക്ക് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം (എഎഫ്സിഎസ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ യുദ്ധ ഹെലികോപ്റ്ററാണ് എച്ച്എഎല്ലിന്റെ ബെംഗളൂരുവിലെ പ്ലാന്റിൽ നിർമിച്ചത്. വൻതുക മുടക്കി വിദേശത്ത് നിന്ന് വാങ്ങുന്ന ഹെലികോപ്റ്ററുകൾക്ക് പകരമായാണ് എച്ച്എഎൽ എഎഫ്സിഎസ് വികസിപ്പിച്ചെടുത്തതെന്ന് മാനേജിങ് ഡയറക്ടർ സുവർണ രാജു പറഞ്ഞു. 20 മിനിറ്റ് നീണ്ടുനിന്ന പറക്കലിന് റിട്ട.വിങ് കമാൻഡറും ചീഫ് പൈലറ്റുമായ ഉണ്ണി കെ.പിള്ള, ഗ്രൂപ്പ് ക്യാപ്റ്റൻ രാജേഷ് വർമ്മ എന്നിവർ നേതൃത്വം നൽകി.

Read More

ജോലി തേടുന്ന ഫ്രെഷേഴ്സിന് അവസരം,നൃപതുങ്ക റോഡില്‍ ഉള്ള ഗവന്മേന്റ്റ് സയന്‍സ് കോളേജില്‍.

freshersworld.com ന്റെ ആഭിമുഖ്യത്തില്‍ ജോലി തേടുന്ന ഫ്രെഷേഴ്സിന് അവസരം നല്‍കുന്നു, നൃപതുങ്ക റോഡില്‍ ഉള്ള ഗവന്മേന്റ്റ് സയന്‍സ് കോളേജില്‍ രാവിലെ പത്തു മണി മുതല്‍ രണ്ടു മണിവരെ യാണ് അഭിമുഖം.www.fwld.in/jobfair-gsc എന്നാ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Read More

രണ്ടാം ഭാഷ കന്നഡയോ ഹിന്ദിയോ ? കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തുറന്ന പോരിലേക്ക്..

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ രണ്ടാംഭാഷയായെങ്കിലും പഠിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സിബിഎസ്ഇ സ്കൂളുകൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഇതിനിടെ,  രണ്ടിലൊരു ഭാഷയായി കന്നഡ നിർബന്ധമാണെന്നും ഇതു ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ട് മുന്നറിയിപ്പു നൽകി. സിബിഎസ്ഇ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ കന്നഡ രണ്ടാംഭാഷയാക്കണമെന്നു സംസ്ഥാന സർക്കാരും ഹിന്ദി തന്നെ മതിയെന്നു കേന്ദ്രസർക്കാരും നിലപാട് സ്വീകരിച്ചത് ആശയക്കുഴപ്പത്തിനു കാരണമായിട്ടുണ്ട്. ജൂണിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തേക്കുള്ള തയാറെടുപ്പിനെ ഇതു ബാധിക്കുമെന്നതിനാലാണ് വ്യക്തത തേടി…

Read More

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ജംഷഡ്പൂര് എഫ്സി

മുംബൈ സിറ്റിയെയും മറികടന്ന് ജാംഷഡ്പൂർ എഫ്.സി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. രണ്ടാം പകുതിയിൽ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഗോൾ കീപ്പർ സുബ്രത പോളിന്റെ രക്ഷപെടുത്തലുകളാണ് ജാംഷഡ്പൂർ എഫ്.സിക്ക് തുണയായത്.  ജാംഷഡ്പൂർ എഫ്.സി പ്രതിരോധം മറികടന്ന് മുംബൈ സിറ്റി ആക്രമണം നടത്തിയപ്പോഴെല്ലാം മികച്ച രക്ഷപെടുത്തലുമായി സുബ്രത പോൾ രക്ഷക്കെത്തി. മത്സരത്തിൽ ആദ്യം തുറന്ന അവസരം ലഭിച്ചത് ജാംഷഡ്പൂരിനാണ്. ഫാറൂഖിന്റെ മികച്ചൊരു ശ്രമം മുംബൈ സിറ്റി ഗോൾ കീപ്പർ അമരീന്ദർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്. ഫാറൂഖ് ചൗധരിയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ മാർസിയോ റൊസാരിയോ ഗോൾ രക്ഷപ്പെടുത്താൻ…

Read More

അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടി വേണമെന്ന് കർണാടക എൻആർഐ ഫോറം

ബെംഗളൂരു : ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്ന 13 റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കർണാടക എൻആർഐ ഫോറം ആഭ്യന്തരവകുപ്പിനു കത്തെഴുതി. കർണാടകയിൽ നിന്നുള്ള 13 ഏജൻസികൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കാതെ വന്നതോടെ സർക്കാരിൽനിന്നു വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിരുന്നു. ജനുവരി രണ്ടാംവാരം നടന്ന പ്രവാസി ഭാരതീയ ദിവസിലാണ് വിദേശകാര്യ മന്ത്രാലയം ഈ സ്ഥാപനങ്ങളുടെ പട്ടിക കർണാടക എൻആർ‌ഐ ഫോറത്തിനു കൈമാറിയത്. ബെംഗളൂരു, മംഗളൂരു, കലബുറഗി,…

Read More

കാർവിൽപനയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നിറങ്ങി ദുരൂഹസാഹചര്യത്തിൽ കാണാതായ ഐടി ജീവനക്കാരനെ കണ്ടെത്താൻ സഹായിക്കുന്നവർക്കു പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു.

ബെംഗളൂരു : കാർവിൽപനയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നിറങ്ങി ദുരൂഹസാഹചര്യത്തിൽ കാണാതായ ഐടി ജീവനക്കാരൻ അജിതാബ് കുമാറിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കു പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അറിയിച്ചു. പട്ന സ്വദേശിയും ബെംഗളൂരുവിൽ ബ്രിട്ടിഷ് ടെലികോം ജീവനക്കാരനുമായ അജിതാബിനെ ഡിസംബർ 18നാണ് കാണാതായത്. കാറുമായി വീട്ടിൽ നിന്നിറങ്ങിയ അജിതാബിന്റെ മൊബൈൽഫോൺ വൈറ്റ്ഫീൽഡിനു സമീപത്തെ ഗുൻജൂരിൽ വച്ചാണ് പ്രവർത്തന രഹിതമായത്. ഈ ഭാഗങ്ങളിൽ ഡ്രോൺ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. അജിതാബിനെ കണ്ടെത്താൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും…

Read More

ഇരുചക്രവാഹന റജിസ്ട്രേഷനില്‍ നമ്മ ബെംഗളൂരു ഡല്‍ഹിക്ക് പിന്നിലായി രണ്ടാമത്

ബെംഗളൂരു: ‌രാജ്യത്ത് ഇരുചക്രവാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിൽ ബെംഗളൂരുവിന് രണ്ടാംസ്ഥാനം. കഴിഞ്ഞവർഷം ഡിസംബർ വരെയുള്ള കണക്ക് പ്രകാരം ആകെ 50.1 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് നഗരത്തിലെ വിവിധ ആർടി ഓഫീസുകളിലായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 67.07 ലക്ഷം ഇരുചക്രവാഹനങ്ങൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ മൊത്തം 72.3 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നഗരത്തിലുണ്ടാകുന്ന അപകടങ്ങളിൽ 60 ശതമാനം ഇരുചക്ര വാഹനങ്ങളാണ് ഉൾപ്പെടുന്നത്. പൊതുഗതാഗത മേഖലയിൽ നമ്മ മെട്രോയും ബിഎംടിസിയും നഗരത്തിൽ സർവീസ് നടത്തുമ്പോഴും സ്വകാര്യ വാഹനങ്ങളുടെ എണ്ണം…

Read More

മഹാദായി വിഷയത്തില്‍ ഇടപെടമെന്നു ഉറപ്പു നല്‍കിയില്ലെങ്കില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി നാലിലെ ബന്ദ് മായി മുന്നോടുപോകുമെന്ന് വാട്ടല്‍ നാഗരാജ്.

ബെംഗളൂരു : മഹാദായി നദീജല പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നൽകിയില്ലെങ്കിൽ ബെംഗളൂരു ബന്ദുമായി മുന്നോട്ടു പോകുമെന്നു കന്നഡ സംഘടനകൾ. പ്രശ്നം പരിഹരിക്കാമെന്ന  ഉറപ്പ് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയിൽനിന്നു വാങ്ങണമെന്നും ഇല്ലെങ്കിൽ മുൻ നിശ്ചയിച്ച പ്രകാരം ഈ മാസം നാലിനു ബന്ദ് ആചരിക്കുമെന്നും കന്നഡ ഒക്കൂട്ട നേതാവ് വട്ടാൽ നാഗരാജ് പറഞ്ഞു. മോദി ബെംഗളൂരുവിൽ എത്തുന്ന ദിവസമായതിനാലാണ് നാലിനു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാലസ് ഗ്രൗണ്ടിൽ ബിജെപിയുടെ നവകർണാടക പരിവർത്തന യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. ഈ ദിവസം…

Read More
Click Here to Follow Us