ബെംഗളൂരു : വാഹന ഉടമകൾക്കു സ്വയം പ്രവർത്തിപ്പിക്കാവുന്ന സ്മാർട് പാർക്കിങ് നഗരത്തിൽ എല്ലായിടത്തേക്കും വ്യാപിപ്പിക്കാൻ 85 കോടി രൂപയുടെ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). അടുത്ത മാസത്തോടെ നിർമാണം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കരാർ ഉടൻ കൈമാറും. പദ്ധതിക്കായി ബിബിഎംപിക്ക് ഫണ്ട് മുടക്കില്ലെന്നും നിർമാണത്തിനായുള്ള മുഴുവൻ തുകയും കരാറുകാരൻ വഹിക്കുമെന്നും ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. പ്രതിവർഷം 31 കോടി രൂപ വീതം കരാറുകാരൻ ബിബിഎംപിക്കു നൽകണം. നിർമാണം തുടങ്ങി മൂന്നു മാസത്തിനകം ജനങ്ങൾക്കു സ്മാർട് പാർക്കിങ് ഉപയോഗിക്കാനാകും. അനധികൃത പാർക്കിങ് മാഫിയകളെ…
Read MoreMonth: February 2018
എ ടി എമ്മിൽ നിറക്കാനുള്ള 90 ലക്ഷവുമായി കഴിഞ്ഞ ആഴ്ച മുങ്ങിയ ഏജൻസി ജീവനക്കാർ പിടിയിൽ
ബെംഗളൂരു : എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ 90 ലക്ഷം രൂപയുമായി കടന്ന ഏജൻസി ജീവനക്കാർ ഉൾപ്പെടെ നാലുപേർ പിടിയിൽ. എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള സിഎംഎസ് കാഷ് മാനേജ്മെന്റ് സൊലൂഷൻസിന്റെ പണമടങ്ങിയ വാഹനവുമായി കഴിഞ്ഞ 29നു ജ്ഞാനഭാരതി ക്യാംപസിൽനിന്നു കടന്നുകളഞ്ഞ നാരായണ സ്വാമി (45), നരസിംഹരാജു (28), ഇവരുടെ കൂട്ടാളികളായ റിയാസ് (30), ജഗദീഷ് എന്നിവരെയാണ് പൊലീസ് ബെള്ളാരിയിൽനിന്നു പിടികൂടിയത്. കവർച്ചാ മുതലിൽ 80 ലക്ഷം രൂപ കണ്ടെടുത്ത പൊലീസ്, സംഘത്തിലെ അഞ്ചാമനായി അന്വേഷണം തുടരുകയാണ്. ഉത്തരഹള്ളി സ്വദേശി നാരായണസ്വാമിയും ഡ്രൈവർ തുമകൂരു ഹെബ്ബൂർ…
Read Moreതടാകങ്ങൾ നശിക്കുന്നത് കയ്യും കെട്ടി നോക്കി നിന്ന സർക്കാർ സംവിധാനങ്ങൾ ഇനി ഡ്രോണും പ്രഹരി വാനും ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നു.
ബെംഗളൂരു : ബെലന്തൂർ തടാകത്തിൽ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). സമീപകാലത്തുണ്ടായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിലാണ് ബിബിഎംപി നടപടി. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ബെലന്തൂർ തടാകത്തിൽ തീപിടിത്തമുണ്ടായത്. രണ്ടു തീപിടിത്തങ്ങളുടെ പിന്നിലും കൃത്യമായ ആസൂത്രണമുണ്ടെന്ന സംശയം ഉയർന്നതിനാൽ ഡ്രോൺ ക്യാമറകൾക്കു പുറമെ തടാക പരിസരത്തു പട്രോളിങ്ങിനായി പ്രത്യേക വാഹനവും ഏർപ്പെടുത്തും. ഡ്രോണുകൾ ഉപയോഗിച്ച് ദിവസേന രണ്ടുതവണ നിരീക്ഷണം നടത്തും. പട്രോളിങ്ങിനായി ബിബിഎംപിയുടെ ‘പ്രഹരി വാൻ’ ഉപയോഗിക്കും. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് പ്രഹരി വാനിലുണ്ടാവുക. തടാക പരിസരത്തേക്ക് അതിക്രമിച്ചു കടക്കുന്നവർക്കും മാലിന്യം തള്ളുന്നവർക്കുമെതിരെ…
Read Moreകഴിഞ്ഞ 5 വർഷങ്ങളിൽ കർണാടക ജയിലുകളിൽ സംഭവിച്ചത് 48 അസ്വാഭാവിക മരണങ്ങൾ.
ബെംഗളൂരു∙ സംസ്ഥാനത്തെ ജയിലുകളിൽ 2012 മുതൽ 48 അസ്വാഭാവിക മരണങ്ങളെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ വിശദീകരണം നൽകിയത്. കേസ് നാളെ വീണ്ടും പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് എച്ച്.ജി രമേഷും ജസ്റ്റിസ് പി.എസ് ദിനേഷ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് മാറ്റിവച്ചു. 48 അസ്വാഭാവിക മരണ കേസുകളിൽ 26 കേസുകൾ ഇതിനോടകം തള്ളി. 21 കേസുകളിൽ കമ്മിഷൻ വിധി പറയാനുണ്ട്.
Read Moreഇനി “കാത്ത”ക്ക് വേണ്ടി സർക്കാർ ഓഫീസ് കയറി ഇറങ്ങേണ്ട;കാത്ത ട്രാൻസ്ഫർ പൂർണമായും ഓൺലൈൻ ആയി ചെയ്യാനുള്ള സൗകര്യവുമായി ബി.ബി.എം.പി.
ബെംഗളൂരു : ഇനി കാത്ത ട്രാൻസഫറിന് വേണ്ടി ഒന്നിലധികം പ്രാവശ്യം സർക്കാർ ഓഫീസുകളിൽ കയറി കാലു കഴക്കേണ്ടതില്ല ,”സകാല” സർവ്വീസിൽ ഉൾപ്പെടുത്തി ബി ബി എം പി കാത്ത ട്രാൻസ്ഫർ പൂർണമായും ഓൺലൈനിലാക്കി. പൂർണമായും ഓൺലൈൻ ആയിട്ടുള്ള ഒരു സംവിധാനം ഉടൻ തന്നെ നടപ്പിൽ വരുത്തുമെന്ന് കഴിഞ്ഞ മാസം തന്നെ ബി ബി എം പി കർണാടക ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ നിലവിലുള്ള സംവിധാനം സകാല സർവ്വീസിൽ ഉള്ളത് ആണെങ്കിൽ തന്നെ ,ഒന്നിലധികം തവണി സർക്കാർ ഓഫീസ് കേറി ഇറങ്ങേണ്ട അവസ്ഥയാണ്, പലപ്പോഴും…
Read Moreമഹാദായീ ജലം പങ്കിടൽ സംബന്ധിച്ചുള്ള തർക്കം;കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
ബെംഗളൂരു∙ മഹാദായി നദീജല തർക്കം സംബന്ധിച്ചു കർണാടകയുടെയും ഗോവയുടെയും ഹർജികളിന്മേലുള്ള അന്തിമ വാദം സുപ്രീം കോടതിയിലെ ട്രൈബ്യൂണൽ മുൻപാകെ ആരംഭിച്ചു. കേസ് പരിഗണിക്കുന്നത് നാളേക്കു മാറ്റി. അഡ്വ. മോഹൻ കട്ടാർക്കിയാണ് കോടതിയിൽ കർണാടകയ്ക്കായി ഹാജരാകുന്നത്. മഹാദായി നദിയുടെ ഗതി തിരിച്ചുവിട്ടെന്ന ഗോവയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു ചൂണ്ടിക്കാട്ടി കർണാടക സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഗോവ ജലവിഭവമന്ത്രി വിനോദ് പാലിയേക്കർ ജനുവരി 13ന് വടക്കൻ കർണാടകയിൽ നടത്തിയ സന്ദർശനത്തെ തുടർന്നാണ് ഇവിടെ ട്രൈബ്യൂണൽ നിർദേശം ലംഘിച്ച് കലസ, ഭണ്ഡൂരി കനാലുകളുടെ നിർമാണം നടക്കുകയാണെന്ന ആരോപണം ഉയർത്തിയത്. മഹാദായി…
Read Moreശിവരാത്രി അവധിക്ക് നാട്ടിൽ പോകാൻ 11 സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കേരള ആർ.ടി.സി;
ബെംഗളൂരു : ശിവരാത്രിക്കു നാട്ടിലേക്കുള്ള തിരക്കു പരിഗണിച്ച് കേരള ആർടിസി വെള്ളിയാഴ്ച 11 സ്പെഷൽ സർവീസ് പ്രഖ്യാപിച്ചു. ആറു സർവീസുകളിലെ ടിക്കറ്റ് വിൽപന ഇന്നലെ ആരംഭിച്ചു. മറ്റ് അഞ്ചു സർവീസുകളിലെ റിസർവേഷൻ ഉടൻ തുടങ്ങും. തൃശൂരിലേക്കുള്ള ഡീലക്സ് എയർബസ് ഒഴികെ ബാക്കി സ്പെഷലുകളെല്ലാം മൈസൂരു വഴിയാണ് സർവീസ് നടത്തുക. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ). അടുത്ത ചൊവ്വാഴ്ചയാണ്…
Read Moreകലയുടെ മായിക ലോകത്തിലേക്കാനയിച്ച് ബാലൻ നമ്പ്യാർ;”സ്കൾപിംഗ് ഇൻ ടൈം”ചിത്ര പ്രദർശനം തുടരുന്നു;മാർച്ച് മൂന്നിന് അവസാനിക്കും.
ബെംഗളൂരു :പ്രശസ്ത ശിൽപി ബാലൻ നമ്പ്യാരുടെ അര നൂറ്റാണ്ട് നീണ്ട കലാജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘സ്കൾപ്ടിങ് ഇൻ ടൈം’ പ്രദർശനത്തിനു നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ (എൻജിഎംഎ) തുടക്കമായി. കേന്ദ്രലളിതകലാ അക്കാദമി മുൻ ആക്ടിങ് ചെയർമാനും രാജാരവിവർമ്മ പുരസ്കാര ജേതാവുമായ ബാലൻ നമ്പ്യാരുടെ കലാസൃഷ്ടികളിലേക്കു വെളിച്ചം വീശുന്ന പ്രദർശനത്തിൽ സ്റ്റെയിൻലസ് സ്റ്റീൽ–മൈൽഡ് സ്റ്റീൽ ഇൻസ്റ്റലേഷനുകൾ, വൈവിധ്യമാർന്ന ജ്വല്ലറി ഇനാമൽ രചനകൾ, വിവിധ മാധ്യമങ്ങളിലുള്ള പെയിന്റിങ്ങുകൾ, ഫൊട്ടോഗ്രാഫുകൾ എന്നിവയെല്ലാം കാഴ്ചയുടെ വിരുന്നേകുന്നു. സ്പൈറലിങ് അപ്‌വാർഡ്, വലംപിരിശംഖ്, തെയ്യത്തറ, കാക്ടസ് ബ്ലൂം തുടങ്ങിയ ഇൻസ്റ്റലേഷനുകളാണ് മുഖ്യ ആകർഷണം.…
Read Moreവിജയത്തുടർച്ചകളോടെ ബാഗ്ലൂർ ബഹുദൂരം മുന്നിൽ
ചെന്നൈയിന് സ്വന്തം തട്ടകത്തിൽ ബെംഗളൂരു എഫ് സിയോട് പരാജയം. ഐ എസ് എല്ലിൽ ടോപ്പ് ഓഫ് ദി ടേബിൾ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. കളി സമനില ആക്കാൻ കിട്ടിയ സുവർണ്ണാവസരം ജെജെ നഷ്ടപ്പെടുത്തിയതാണ് ചെന്നൈയിന് വിനയായത്. കളിയുടെ തുടക്കത്തിൽ മൂന്നാം മിനുട്ടിൽ തന്നെ ബെംഗളൂരു എഫ് സി മുന്നിൽ എത്തുക ആയിരുന്നു. സുനിൽ ഛേത്രിയുടെ അസൊസ്റ്റിൽ നിന്ന് ഹാവോകിപ്പാണ് ബെംഗളൂരുവിന് മറീന അരീനയിൽ ലീഡ് നേടി കൊടുത്തത്. 33ആം മിനുട്ടിൽ ഫെർണാണ്ടസിലൂടെ ചെന്നൈയിൻ സമനില…
Read Moreചന്തയില്‍ പറയേണ്ടതു സഭയില്‍ പറയരുത്: ബിനോയ് കോടിയേരി വിഷയത്തിൽ മുഖ്യമന്ത്രി.
തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലോ കേരളത്തിലോ തീര്‍ക്കാവുന്ന ഒരു കേസല്ല ബിനോയ് കോടിയേരിയുടെ പേരിലുള്ളത്. കോടിയേരിയുടെ മക്കൾക്ക് ബിസിനസ് ആണ്. ബിസിനസുകാർ തമ്മിൽ പലപ്പോഴും പല പ്രശ്നങ്ങൾ കാണും. എന്താണ് കാര്യങ്ങളെന്ന് ബിനോയ് കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിനേയും പാര്‍ട്ടി സെക്രട്ടറിയേയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചഴിക്കുകയാണ്. വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചന്തയില്‍ സംസാരിക്കുന്നത് പോലെ നിയമസഭയില്‍ വന്നു സംസാരിക്കരുതെന്നും ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം…
Read More