അനധികൃത പാർക്കിംഗ് മാഫിയയെ കെട്ടുകെട്ടിക്കാനെന്ന പേരിൽ ബി.ബി.എം.പി കൊണ്ടുവരുന്ന “സ്മാർട് പാർക്കിംഗ് ” സിസ്റ്റം ആരെ സഹായിക്കാൻ?

ബെംഗളൂരു : വാഹന ഉടമകൾക്കു സ്വയം പ്രവർത്തിപ്പിക്കാവുന്ന സ്മാർട് പാർക്കിങ് നഗരത്തിൽ എല്ലായിടത്തേക്കും വ്യാപിപ്പിക്കാൻ 85 കോടി രൂപയുടെ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). അടുത്ത മാസത്തോടെ നിർമാണം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കരാർ ഉടൻ കൈമാറും. പദ്ധതിക്കായി ബിബിഎംപിക്ക് ഫണ്ട് മുടക്കില്ലെന്നും നിർമാണത്തിനായുള്ള മുഴുവൻ തുകയും കരാറുകാരൻ വഹിക്കുമെന്നും ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

പ്രതിവർഷം 31 കോടി രൂപ വീതം കരാറുകാരൻ ബിബിഎംപിക്കു നൽകണം. നിർമാണം തുടങ്ങി മൂന്നു മാസത്തിനകം ജനങ്ങൾക്കു സ്മാർട് പാർക്കിങ് ഉപയോഗിക്കാനാകും. അനധികൃത പാർക്കിങ് മാഫിയകളെ ഇല്ലായ്മ ചെയ്യാൻ സ്മാർട് പാർക്കിങ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 85 റോ‍ഡുകൾ കേന്ദ്രീകരിച്ച് 3600 കാറുകളും പതിനായിരം ബൈക്കുകളും പാർക്ക് ചെയ്യാനാകും.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മൊബൈൽ ആപ് വഴി ഓരോ റോഡിലും ലഭ്യമായ പാർക്കിങ് ഇടം മുൻകൂട്ടി അറിയാനും ബുക്ക് ചെയ്യാനും സഹായിക്കുന്നതാണ് സ്മാർട് പാർക്കിങ്. സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട് പാർക്കിങ് ഡ്രൈവർമാർക്കു സ്വയം പ്രവർത്തിപ്പിക്കാം. നാണയം ഉപയോഗിച്ചോ, ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ പാർക്കിങ് ഫീസ് നൽകാനാകും. മൊബൈൽ ആപ് വഴിയും പണമടയ്ക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
[masterslider id="10"]

Related posts