എ ടി എമ്മിൽ നിറക്കാനുള്ള 90 ലക്ഷവുമായി കഴിഞ്ഞ ആഴ്ച മുങ്ങിയ ഏജൻസി ജീവനക്കാർ പിടിയിൽ

ബെംഗളൂരു : എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ 90 ലക്ഷം രൂപയുമായി കടന്ന ഏജൻസി ജീവനക്കാർ ഉൾപ്പെടെ നാലുപേർ പിടിയിൽ. എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള സിഎംഎസ് കാഷ് മാനേജ്മെന്റ് സൊലൂഷൻസിന്റെ പണമടങ്ങിയ വാഹനവുമായി കഴിഞ്ഞ 29നു ജ്ഞാനഭാരതി ക്യാംപസിൽനിന്നു കടന്നുകളഞ്ഞ നാരായണ സ്വാമി (45), നരസിംഹരാജു (28), ഇവരുടെ കൂട്ടാളികളായ റിയാസ് (30), ജഗദീഷ് എന്നിവരെയാണ് പൊലീസ് ബെള്ളാരിയിൽനിന്നു പിടികൂടിയത്.

കവർച്ചാ മുതലിൽ 80 ലക്ഷം രൂപ കണ്ടെടുത്ത പൊലീസ്, സംഘത്തിലെ അഞ്ചാമനായി അന്വേഷണം തുടരുകയാണ്. ഉത്തരഹള്ളി സ്വദേശി നാരായണസ്വാമിയും ഡ്രൈവർ തുമകൂരു ഹെബ്ബൂർ സ്വദേശി നരസിംഹരാജുവും സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കടയിൽ പഴം വാങ്ങാൻ പറഞ്ഞുവിട്ട ശേഷമാണ് പണമടങ്ങിയ വാഹനം ഓടിച്ചുപോയത്. രാമനഗര മന്ദനായകനഹള്ളിയിലെ വനമേഖലയിൽ വാഹനം ഉപേക്ഷിച്ച ഇവർ പണവുമായി ബസിൽ ബെള്ളാരിയിലേക്കു പോയി. തുടർന്നുള്ള ദിവസങ്ങളിൽ അവിടെ തന്നെ തങ്ങുകയായിരുന്നു. പലരിൽ നിന്നായി വാങ്ങിയ 15 ലക്ഷം രൂപ തിരികെ നൽകാനായി നരസിംഹരാജുവാണ് കവർച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us