ചെറുമഴയിൽ കുതിർന്ന് ഉദ്യാന നഗരം.

ബെംഗളൂരു : തണുപ്പുകാലം വിട പറയുന്നതിന് മുൻപേ ഉദ്യാന നഗരത്തിന്റെ മനസ്സിനും ശരീരത്തിനും കുളിർമയേകാൻ വിരുന്നുകാരനായി ഒരു ചെറു മഴ. നാലു മണിക്ക് ശേഷം നഗരത്തിനുള്ളിൽ പല ഭാഗങ്ങളിലും മഴ പെയ്തപ്പോൾ ആറു മണിക്ക് ശേഷം നഗരത്തിന്റെ പ്രാന്തപ്രദേശത്തേക്ക് വ്യാപിച്ചു. പെട്ടെന്നു പെയ്ത മഴയിൽ ഇരുചക്രവാഹനങ്ങൾ തണൽ തേടി പാലങ്ങളുടെ അടിയിലേക്കു മാറി നിന്നപ്പോൾ മറ്റു വാഹനങ്ങൾക്ക് കൂടുതൽ ട്രാഫിക്ക് ഇല്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞു. ചില ജംഗ്ഷനുകളിൽ ഗതാഗത തടസവും രുപപ്പെട്ടു. മഡിവാള, സിൽക്ക് ബോർഡ്, ബി ടി എം ലേ ഔട്ട്,…

Read More

സദാചാര പോലീസിംഗിന് ശ്രമിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു.

മണ്ഡ്യ : കെആർ പേട്ടിൽ കർണാടക ആർടിസി ബസിനുള്ളിൽ കാമുകീകാമുകന്മാർ ആലിംഗനം ചെയ്തതു ചോദ്യം ചെയ്ത കണ്ടക്ടർക്കും ഡ്രൈവർക്കും മർദനം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ശീലനരെയിൽനിന്നു കെആർ പേട്ടിലേക്കു യാത്രചെയ്ത സുമന്ത് എന്ന യുവാവ് ബസിനുള്ളിൽ കേക്ക് മുറിച്ചു കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിച്ചു. ഇതിനുശേഷം ഇരുവരും ആലിംഗനം ചെയ്തത് കണ്ടക്ടർ ധർമെഗൗഡ ചോദ്യം ചെയ്തു. തുടർന്നു യുവാവ് ബസിൽനിന്നിറങ്ങി കൂട്ടുകാരുമായെത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദിക്കുകയായിരുന്നുവെന്ന് കെആർ പേട്ട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിടിച്ചുമാറ്റാനെത്തിയ ഡ്രൈവർ സന്ദഗട്ട കുമാറിനും മർദനമേറ്റു. പ്രദേശവാസികൾ ഇടപെട്ടാണ്…

Read More

ഏഴാം തീയതിയായിട്ടും ശമ്പളം ലഭിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആശ്വാസമായി ധനമന്ത്രി 70 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം: ഏഴാം തീയതിയായിട്ടും ശമ്പളം നൽകാനാകാതെ വലയുന്ന കെഎസ്ആർടിസിക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ. ശമ്പള വിതരണത്തിന് ആവശ്യമായ 70 കോടി രൂപ അനുവദിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പ്രതിസന്ധി രൂക്ഷമായതോടെയാണു ശമ്പളം പോലും നൽകാനാകാതെ കെഎസ്ആർടിസി വലഞ്ഞത്. കഴിഞ്ഞമാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചാണു ശമ്പളം വിതരണം ചെയ്തത്. ഈ മാസവും അതേ സ്ഥിതി തുടരുന്ന സാഹചര്യമാണു നിലവിലുള്ളത്. പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതിയില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍…

Read More

ശ്രാവണബലഗൊളയിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന മസ്തകാഭിഷേകത്തിന് തുടക്കമായി.

ഹാസൻ : ശ്രാവണബെലഗോളയിലെ ഗോമതേശ്വര ബാഹുബലിയുടെ മഹാ മസ്തകാഭിഷേക ഉൽസവത്തിന് ഇന്ന് തുടക്കമായി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാവിലെ 10.45ന് ഉദ്ഘാടനം നിർവഹിച്ചു. 17 മുതൽ 25 വരെ നടക്കുന്ന മസ്തകാഭിഷേകത്തിനു മുന്നോടിയായുള്ള കലശപൂജയാണ് ഇന്ന് ആരംഭിച്ചത്. ജൈന തീർഥാടന കേന്ദ്രമായ ശ്രാവണബെലഗോളയിൽ ഇക്കുറി നടക്കുന്നത് 88-ാമത് മസ്തകാഭിഷേകമാണ്. 12 വർഷത്തിലൊരിക്കലുള്ള ചടങ്ങിന് എഡി 981 മുതൽക്കുള്ള ചരിത്രമുണ്ട്. ശ്രാവണബെലഗോള മഠാചാര്യൻ സ്വസ്ഥിശ്രീ ചാരുകീർത്തി ഭട്ടങ്കര സ്വാജിയുടെ നേതൃത്വത്തിൽ ജൈന സന്യാസിമാരാണ് കലശപൂജയ്ക്ക് നേതൃത്വം നൽകുന്നത്. 58.8 അടി ഉയരത്തിൽ ഒറ്റക്കൽ ശിലയിൽ തീർത്ത…

Read More

അനധികൃത പാർക്കിംഗ് മാഫിയയെ കെട്ടുകെട്ടിക്കാനെന്ന പേരിൽ ബി.ബി.എം.പി കൊണ്ടുവരുന്ന “സ്മാർട് പാർക്കിംഗ് ” സിസ്റ്റം ആരെ സഹായിക്കാൻ?

ബെംഗളൂരു : വാഹന ഉടമകൾക്കു സ്വയം പ്രവർത്തിപ്പിക്കാവുന്ന സ്മാർട് പാർക്കിങ് നഗരത്തിൽ എല്ലായിടത്തേക്കും വ്യാപിപ്പിക്കാൻ 85 കോടി രൂപയുടെ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). അടുത്ത മാസത്തോടെ നിർമാണം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കരാർ ഉടൻ കൈമാറും. പദ്ധതിക്കായി ബിബിഎംപിക്ക് ഫണ്ട് മുടക്കില്ലെന്നും നിർമാണത്തിനായുള്ള മുഴുവൻ തുകയും കരാറുകാരൻ വഹിക്കുമെന്നും ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. പ്രതിവർഷം 31 കോടി രൂപ വീതം കരാറുകാരൻ ബിബിഎംപിക്കു നൽകണം. നിർമാണം തുടങ്ങി മൂന്നു മാസത്തിനകം ജനങ്ങൾക്കു സ്മാർട് പാർക്കിങ് ഉപയോഗിക്കാനാകും. അനധികൃത പാർക്കിങ് മാഫിയകളെ…

Read More

എ ടി എമ്മിൽ നിറക്കാനുള്ള 90 ലക്ഷവുമായി കഴിഞ്ഞ ആഴ്ച മുങ്ങിയ ഏജൻസി ജീവനക്കാർ പിടിയിൽ

ബെംഗളൂരു : എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ 90 ലക്ഷം രൂപയുമായി കടന്ന ഏജൻസി ജീവനക്കാർ ഉൾപ്പെടെ നാലുപേർ പിടിയിൽ. എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള സിഎംഎസ് കാഷ് മാനേജ്മെന്റ് സൊലൂഷൻസിന്റെ പണമടങ്ങിയ വാഹനവുമായി കഴിഞ്ഞ 29നു ജ്ഞാനഭാരതി ക്യാംപസിൽനിന്നു കടന്നുകളഞ്ഞ നാരായണ സ്വാമി (45), നരസിംഹരാജു (28), ഇവരുടെ കൂട്ടാളികളായ റിയാസ് (30), ജഗദീഷ് എന്നിവരെയാണ് പൊലീസ് ബെള്ളാരിയിൽനിന്നു പിടികൂടിയത്. കവർച്ചാ മുതലിൽ 80 ലക്ഷം രൂപ കണ്ടെടുത്ത പൊലീസ്, സംഘത്തിലെ അഞ്ചാമനായി അന്വേഷണം തുടരുകയാണ്. ഉത്തരഹള്ളി സ്വദേശി നാരായണസ്വാമിയും ഡ്രൈവർ തുമകൂരു ഹെബ്ബൂർ…

Read More

തടാകങ്ങൾ നശിക്കുന്നത് കയ്യും കെട്ടി നോക്കി നിന്ന സർക്കാർ സംവിധാനങ്ങൾ ഇനി ഡ്രോണും പ്രഹരി വാനും ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നു.

ബെംഗളൂരു : ബെലന്തൂർ തടാകത്തിൽ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). സമീപകാലത്തുണ്ടായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിലാണ് ബിബിഎംപി നടപടി. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ബെലന്തൂർ തടാകത്തിൽ തീപിടിത്തമുണ്ടായത്. രണ്ടു തീപിടിത്തങ്ങളുടെ പിന്നിലും കൃത്യമായ ആസൂത്രണമുണ്ടെന്ന സംശയം ഉയർന്നതിനാൽ ഡ്രോൺ ക്യാമറകൾക്കു പുറമെ തടാക പരിസരത്തു പട്രോളിങ്ങിനായി പ്രത്യേക വാഹനവും ഏർപ്പെടുത്തും. ഡ്രോണുകൾ ഉപയോഗിച്ച് ദിവസേന രണ്ടുതവണ നിരീക്ഷണം നടത്തും. പട്രോളിങ്ങിനായി ബിബിഎംപിയുടെ ‘പ്രഹരി വാൻ’ ഉപയോഗിക്കും. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് പ്രഹരി വാനിലുണ്ടാവുക. തടാക പരിസരത്തേക്ക് അതിക്രമിച്ചു കടക്കുന്നവർക്കും മാലിന്യം തള്ളുന്നവർക്കുമെതിരെ…

Read More

കഴിഞ്ഞ 5 വർഷങ്ങളിൽ കർണാടക ജയിലുകളിൽ സംഭവിച്ചത് 48 അസ്വാഭാവിക മരണങ്ങൾ.

ബെംഗളൂരു∙ സംസ്ഥാനത്തെ ജയിലുകളിൽ 2012 മുതൽ 48 അസ്വാഭാവിക മരണങ്ങളെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ വിശദീകരണം നൽകിയത്. കേസ് നാളെ വീണ്ടും പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് എച്ച്.ജി രമേഷും ജസ്റ്റിസ് പി.എസ് ദിനേഷ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് മാറ്റിവച്ചു. 48 അസ്വാഭാവിക മരണ കേസുകളിൽ 26 കേസുകൾ ഇതിനോടകം തള്ളി. 21 കേസുകളിൽ കമ്മിഷൻ വിധി പറയാനുണ്ട്.

Read More

ഇനി “കാത്ത”ക്ക് വേണ്ടി സർക്കാർ ഓഫീസ് കയറി ഇറങ്ങേണ്ട;കാത്ത ട്രാൻസ്ഫർ പൂർണമായും ഓൺലൈൻ ആയി ചെയ്യാനുള്ള സൗകര്യവുമായി ബി.ബി.എം.പി.

ബെംഗളൂരു : ഇനി കാത്ത ട്രാൻസഫറിന് വേണ്ടി ഒന്നിലധികം പ്രാവശ്യം സർക്കാർ ഓഫീസുകളിൽ കയറി കാലു കഴക്കേണ്ടതില്ല ,”സകാല” സർവ്വീസിൽ ഉൾപ്പെടുത്തി ബി ബി എം പി കാത്ത ട്രാൻസ്ഫർ പൂർണമായും ഓൺലൈനിലാക്കി. പൂർണമായും ഓൺലൈൻ ആയിട്ടുള്ള ഒരു സംവിധാനം ഉടൻ തന്നെ നടപ്പിൽ വരുത്തുമെന്ന്  കഴിഞ്ഞ മാസം തന്നെ ബി ബി എം പി കർണാടക ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ നിലവിലുള്ള സംവിധാനം സകാല സർവ്വീസിൽ ഉള്ളത് ആണെങ്കിൽ തന്നെ ,ഒന്നിലധികം തവണി സർക്കാർ ഓഫീസ് കേറി ഇറങ്ങേണ്ട അവസ്ഥയാണ്, പലപ്പോഴും…

Read More

മഹാദായീ ജലം പങ്കിടൽ സംബന്ധിച്ചുള്ള തർക്കം;കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

ബെംഗളൂരു∙ മഹാദായി നദീജല തർക്കം സംബന്ധിച്ചു കർണാടകയുടെയും ഗോവയുടെയും ഹർജികളിന്മേലുള്ള അന്തിമ വാദം സുപ്രീം കോടതിയിലെ ട്രൈബ്യൂണൽ മുൻപാകെ ആരംഭിച്ചു. കേസ് പരിഗണിക്കുന്നത് നാളേക്കു മാറ്റി. അഡ്വ. മോഹൻ കട്ടാർക്കിയാണ് കോടതിയിൽ കർണാടകയ്ക്കായി ഹാജരാകുന്നത്. മഹാദായി നദിയുടെ ഗതി തിരിച്ചുവിട്ടെന്ന ഗോവയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു ചൂണ്ടിക്കാട്ടി കർണാടക സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഗോവ ജലവിഭവമന്ത്രി വിനോദ് പാലിയേക്കർ ജനുവരി 13ന് വടക്കൻ കർണാടകയിൽ നടത്തിയ സന്ദർശനത്തെ തുടർന്നാണ് ഇവിടെ ട്രൈബ്യൂണൽ നിർദേശം ലംഘിച്ച് കലസ, ഭണ്ഡൂരി കനാലുകളുടെ നിർമാണം നടക്കുകയാണെന്ന ആരോപണം ഉയർത്തിയത്. മഹാദായി…

Read More
Click Here to Follow Us