ബെംഗളൂരു : ഇനി കാത്ത ട്രാൻസഫറിന് വേണ്ടി ഒന്നിലധികം പ്രാവശ്യം സർക്കാർ ഓഫീസുകളിൽ കയറി കാലു കഴക്കേണ്ടതില്ല ,”സകാല” സർവ്വീസിൽ ഉൾപ്പെടുത്തി ബി ബി എം പി കാത്ത ട്രാൻസ്ഫർ പൂർണമായും ഓൺലൈനിലാക്കി.
പൂർണമായും ഓൺലൈൻ ആയിട്ടുള്ള ഒരു സംവിധാനം ഉടൻ തന്നെ നടപ്പിൽ വരുത്തുമെന്ന് കഴിഞ്ഞ മാസം തന്നെ ബി ബി എം പി കർണാടക ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ നിലവിലുള്ള സംവിധാനം സകാല സർവ്വീസിൽ ഉള്ളത് ആണെങ്കിൽ തന്നെ ,ഒന്നിലധികം തവണി സർക്കാർ ഓഫീസ് കേറി ഇറങ്ങേണ്ട അവസ്ഥയാണ്, പലപ്പോഴും സമയ നഷ്ടം മാത്രമല്ല ബ്രോക്കർ മാർ വഴി ധനനഷ്ടവും സാധാരണ സംഭവമാണ്.
സ്ഥല – വീട്ടുടമക്ക് നേരിട്ട് ഓൺലൈനിലോ അല്ലെങ്കിൽ ബാംഗ്ലൂർ വൺ വഴിയോ കാത്ത അപ്ലിക്കേഷൻ നൽകാം, അപേക്ഷയുടെ ഓരോ ഘട്ടവും എസ് എം എസ് വഴി അപേക്ഷകന് ലഭിച്ചു കൊണ്ടിരിക്കും. ഇത്തരം ആവശ്യങ്ങൾക്കായി ഒരു പുതിയ അപ്ലിക്കേഷൻ തന്നെ തുറന്നിട്ടുണ്ടെന്നാണ് ബിബി എം പി അവകാശപ്പെടുന്നത്.
ഓൺലൈൻ കാത്ത ട്രാൻസ്ഫർ എങ്ങനെ ചെയ്യാം എന്ന് നോക്കാം.
1)www.sakala.kar.nic.in/online/bbmp എന്ന പേജ് സന്ദർശിക്കുക.
2) കാത്ത ട്രാൻസ്ഫർ സെക്ഷനിൽ പ്രവേശിക്കുക
3) ആവശ്യമായ വിവരങ്ങളും രേഖകളു നൽകുക .
4) ഒരു സകാല റഫറൻസ് നമ്പർ ലഭിക്കും ഇതുപയോഗിച്ച് ഓരോ ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.
5) കാത്ത തയ്യാറായെന്നറിഞ്ഞാൽ ഓൺലൈനിൽ നിന്ന് തന്നെ ഡൗൺലോഡ് ചെയ്തെടുക്കാം.
നോട്ട് : കർണാടകയിൽ പ്രോപ്പർട്ടി കൈവശ സർട്ടിഫക്കറ്റിന്റെ പേരാണ് കാത്ത.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.