സദാചാര പോലീസിംഗിന് ശ്രമിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു.

മണ്ഡ്യ : കെആർ പേട്ടിൽ കർണാടക ആർടിസി ബസിനുള്ളിൽ കാമുകീകാമുകന്മാർ ആലിംഗനം ചെയ്തതു ചോദ്യം ചെയ്ത കണ്ടക്ടർക്കും ഡ്രൈവർക്കും മർദനം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ശീലനരെയിൽനിന്നു കെആർ പേട്ടിലേക്കു യാത്രചെയ്ത സുമന്ത് എന്ന യുവാവ് ബസിനുള്ളിൽ കേക്ക് മുറിച്ചു കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിച്ചു.

ഇതിനുശേഷം ഇരുവരും ആലിംഗനം ചെയ്തത് കണ്ടക്ടർ ധർമെഗൗഡ ചോദ്യം ചെയ്തു. തുടർന്നു യുവാവ് ബസിൽനിന്നിറങ്ങി കൂട്ടുകാരുമായെത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദിക്കുകയായിരുന്നുവെന്ന് കെആർ പേട്ട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിടിച്ചുമാറ്റാനെത്തിയ ഡ്രൈവർ സന്ദഗട്ട കുമാറിനും മർദനമേറ്റു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

പ്രദേശവാസികൾ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. പരുക്കേറ്റ കണ്ടക്ടറും ഡ്രൈവറും കെആർ പേട്ട് ഗവ. ആശുപത്രിയിൽ ചികിൽസയിലാണ്. സുമന്തിനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. യുവാക്കളെ മർദിച്ചെന്ന പേരിൽ ചില പ്രദേശവാസികൾക്കെതിരെയും കേസുണ്ട്.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
[masterslider id="10"]

Related posts