ശിവരാത്രി അവധിക്ക് നാട്ടിൽ പോകാൻ 11 സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കേരള ആർ.ടി.സി;

ബെംഗളൂരു : ശിവരാത്രിക്കു നാട്ടിലേക്കുള്ള തിരക്കു പരിഗണിച്ച് കേരള ആർടിസി വെള്ളിയാഴ്ച 11 സ്പെഷൽ സർവീസ് പ്രഖ്യാപിച്ചു. ആറു സർവീസുകളിലെ ടിക്കറ്റ് വിൽപന ഇന്നലെ ആരംഭിച്ചു. മറ്റ് അഞ്ചു സർവീസുകളിലെ റിസർവേഷൻ ഉടൻ തുടങ്ങും. തൃശൂരിലേക്കുള്ള ഡീലക്സ് എയർബസ് ഒഴികെ ബാക്കി സ്പെഷലുകളെല്ലാം മൈസൂരു വഴിയാണ് സർവീസ് നടത്തുക.

ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ).

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

അടുത്ത ചൊവ്വാഴ്ചയാണ് ശിവരാത്രി. ആയിരക്കണക്കിനാളുകൾ നാട്ടിൽ ബലിതർപ്പണം നടത്താനായി ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്നുണ്ട്. ഒൻപതാം തീയതി നാട്ടിലേക്കുള്ള തിരക്കു പരിഗണിച്ചു കർണാടക ആർടിസി 10 സ്പെഷലുകൾ അനുവദിച്ചിട്ടുണ്ട്. കോട്ടയം(1), എറണാകുളം(2), തൃശൂർ(3), പാലക്കാട്(2), കോഴിക്കോട്(1), കണ്ണൂർ(1) എന്നിവിടങ്ങളിലേക്കുള്ള കർണാടക സ്പെഷലുകളിലെ ടിക്കറ്റിന് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. തിരക്കനുസരിച്ച് കോഴിക്കോട്, കണ്ണൂർ മേഖലകളിലേക്കു കർണാടക കൂടുതൽ സ്പെഷലുകൾ അനുവദിച്ചേക്കും.

  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

ഈ ആഴ്ചാവസാനം നാട്ടിലേക്കുള്ള സ്വകാര്യ ബസുകളിലും ഒട്ടേറെ ടിക്കറ്റുകൾ ലഭ്യമാണ്. തിരുവനന്തപുരത്തേക്ക്(തിരുനെൽവേലി വഴി) 1100–2000 രൂപയും എറണാകുളത്തേക്ക് 1000–2000 രൂപയുമാണ് സ്വകാര്യ ബസുകളിലെ നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
[masterslider id="10"]

Related posts