ദുബായ്: ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച വിമാനം രാത്രി ഒന്‍പതു മണിയോടെ മുംബൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ കേസ് നടപടികള്‍ അവസാനിപ്പിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം എംബാം നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയത്. അനിൽ അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ദുബായില്‍ എത്തിച്ചേര്‍ന്നിരുന്നു. റിലയൻസ് ട്രാൻസ്പോർട്ട് ആൻഡ് ട്രാവൽ ലിമിറ്റഡിന്‍റെ 13 സീറ്റര്‍ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം എത്തിക്കുന്നത്. അര്‍ജുന്‍ കപൂറും അനന്തരവന്‍ സൗരഭ് മല്‍ഹോത്രയും ബോണി കപൂറിനൊപ്പം മൃതദേഹത്തെ അനുഗമിക്കും.സംസ്കാരം നാളെ…
Read MoreDay: 27 February 2018
സോഷ്യൽ മീഡിയയിൽ നർമ്മം വിതച്ച് ബെംഗളൂരു മലയാളികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം.
ബെംഗളൂരു : നഗരത്തിലെ മലയാളികൾ ചേർന്ന് തയ്യാറാക്കിയ ഹ്രസ്വചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പൊട്ടിച്ചിരിയുടെ അലകളുയർത്തുന്നു. 80- 90 കളിലെ വേഷവിധാനങ്ങളിൽ അഭിനേതാക്കൾ വന്നു പോകുന്ന ചിത്രത്തിൽ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് 90 കളിലെ സൂപ്പർ ഹിറ്റ്മോ ഹൻലാൽ സിനിമകളിലെ നർമ്മ സംഭാഷണങ്ങളാണ്.വീഡിയോ താഴെ കാണാം.
Read Moreഇന്ത്യയുടെ ക്ഷണം മാലിദ്വീപ് നിരസിച്ചു!
ന്യൂഡല്‍ഹി: സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലിദ്വീപ് നിരസിച്ചു. അടുത്ത മാസം 6ന് ആരംഭിക്കുന്ന നാവികാഭ്യാസത്തിലെ ക്ഷണം നിരസിച്ചതായി നാവികസേനയുടെ ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ അറിയിച്ചു. കാരണങ്ങളൊന്നും മാലിദ്വീപ് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുക, നിര്‍ണായക സമുദ്ര മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മിലന്‍ സംഘടിപ്പിക്കുന്നത്. മിലനില്‍ പങ്കെടുക്കാന്‍ പതിനാറ് രാജ്യങ്ങള്‍ സമ്മതം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് മിലന്‍ സംഘടിപ്പിക്കുന്നത്. എട്ടുദിവസമാണ് അഭ്യാസം നീണ്ടുനില്‍ക്കുന്നത്.
Read Moreനിയന്ത്രണ രേഖലയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ജമ്മു: അതിര്‍ത്തിയിലെ നിയന്ത്രണ രേഖലയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പൂഞ്ച്, രജൗറി ജില്ലകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയതോടെ നിയന്ത്രണ രേഖ വീണ്ടും അശാന്തമായി. രാവിലെ 8.45-നാണ് പ്രകോപനമൊന്നും കൂടാതെ പാകിസ്ഥാൻ ആക്രമണം തുടങ്ങിയത്. പൂഞ്ചിലെയും രജൗറിയിലെയും ജനവാസ പ്രദേശങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യം വച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് കരസേന വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയിൽ ആക്രമണം നടത്തി ഭീകരർക്ക് ഇന്ത്യയിലേക്ക്…
Read Moreഇനി ബസില്‍ നിന്ന് നേരിട്ട് സെക്യൂരിറ്റി ചെക്കിങ്ങിലേക്ക്;ഇനി ബിഎംടിസി ബസുകളില്‍ ബോര്‍ഡിംഗ് പാസുകള്‍ എടുക്കാം.
ബെംഗളൂരു: ബിഎംടിസിയുടെ വായുവജ്ര ബസുകളിൽ വിമാനത്താവള യാത്രക്കാർക്കായുള്ള കിയോസ്ക് പ്രവർത്തനമാരംഭിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള കെഐഎ എട്ടാം നമ്പർ സീരിസ് ബസിലാണു കിയോസ്ക് പ്രവർത്തനമാരംഭിച്ചത്. വിവിധ എയർലൈനുകളുടെ ബെംഗളൂരുവിൽ നിന്നുള്ള സമയവിവരം അറിയുന്നതിന് പുറമേ ബോർഡിങ് പാസും കിയോസ്കിൽ നിന്ന് ലഭിക്കും. ടിക്കറ്റ് നമ്പർ കിയോസ്കിൽ ടൈപ്പ് ചെയ്താൽ ബോർഡിങ് പാസിന്റെ പ്രിന്റൗട്ട് ലഭിക്കും. പദ്ധതി വിജയകരമായാൽ എല്ലാ വായുവജ്രബസുകളിലും കിയോസ്ക് സ്ഥാപിക്കുമെന്ന് ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. നിലവിൽ വിമാനത്താവളത്തിലെ പ്രവേശന കവാടത്തിൽ നിന്ന് മാത്രമേ പാസെടുക്കാൻ സാധിച്ചിരുന്നുള്ളൂ.…
Read Moreലുധിയാനയിൽ തകര്‍പ്പന്‍ വിജയവുമായി കോണ്‍ഗ്രസ്!
പഞ്ചാബ്: ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന 95 വാർഡുകളിൽ 62 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. അതേസമയം, ശിരോമണി അകാലിദള്‍(എസ്എഡി) – ബിജെപി സഖ്യത്തിന് 21 സീറ്റുകൾ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ശിരോമണി അകാലിദള്‍ 11 സീറ്റുകൾ നേടിയപ്പോൾ ബിജെപി 10 സീറ്റിൽ ഒതുങ്ങി. ലോക് ഇൻസാഫ് പാർട്ടി – ആംആദ്മി സഖ്യം 8 സീറ്റ് നേടി. ഇതിൽ ഏഴ് സീറ്റും വിജയിച്ചത് ലോക് ഇൻസാഫ് പാർട്ടിയാണ്. ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതുകൂടാതെ…
Read Moreഅപകടഘട്ടങ്ങളിൽ പൊതുജനങ്ങൾക്കു സഹായം തേടാൻ സഹായിക്കുന്ന മൊബൈൽ ആപ്പുമായി കർണാടക പൊലീസ്
ബെംഗളൂരു : അപകടഘട്ടങ്ങളിൽ പൊതുജനങ്ങൾക്കു സഹായം തേടാൻ സഹായിക്കുന്ന മൊബൈൽ ആപ്പുമായി കർണാടക പൊലീസ്. ബെളഗാവി, മൈസൂരു റൂറൽ, ദക്ഷിണ കന്നഡ, കലബുറഗി, ഗദക് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുക.വനിതകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു പ്രാധാന്യം നൽകി ബെംഗളൂരു സിറ്റി പൊലീസ് കഴിഞ്ഞ വർഷം ‘സുരക്ഷ’ ആപ് വികസിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു സംസ്ഥാന വ്യാപകമായി അടിയന്തര സേവനം ലഭ്യമാക്കാൻ മൊബൈൽ ആപ്പിനു പദ്ധതി തയാറാക്കിയത്. ആപ്പിന്റെ അവസാനവട്ട പരിശോധനകൾ നടന്നുവരികയാണെന്നു പൊലീസ് അറിയിച്ചു. ആപ്പിന് അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കാൻ പൊലീസ് പൊതുജനങ്ങൾക്കായി മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്.…
Read Moreഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.
കൊച്ചി: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഷുഹൈബിനെ വധിക്കാനുപയോഗിച്ച ആയുധം ഇതുവരെ പോലിസ് കണ്ടെത്താത്തത് എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം. അതുകൂടാതെ അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന എസ്.പി.യുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് കോടതി പറഞ്ഞു. സര്‍ക്കാറിന്‍റെയും സി.ബി.ഐയുടേയും വിശദീകരണത്തിനായി ഇനി കേസ് ചൊവ്വാഴ്ച പരിഗണിക്കും. അതേ സമയം, കേസില്‍ സി.ബി.ഐ നിലപാട് ഒരാഴ്ചക്കകം അറിയിക്കും. കഴിഞ്ഞ 12 നാണ് യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് അതിദാരുണമായി…
Read Moreകുട്ടികള്‍ക്ക് നവ്യാനുഭവമായി കണിക്കൊന്ന പരീക്ഷ.
ബെംഗളൂരു : മറുനാട്ടിൽ വളരുന്ന കുട്ടികൾക്ക് ആഘോഷമായി കേരള സർക്കാർ മലയാളം മിഷന്റെ കണിക്കൊന്ന പരീക്ഷ. ബെംഗളൂരുവിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലൂടെ മാതൃഭാഷയുടെ മധുരമറിഞ്ഞ അഞ്ഞൂറോളം കുരുന്നുകളാണ് ഇന്ദിരാനഗർ കെഎൻഇ സ്കൂളിൽ നടന്ന പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷപ്പേടി തീരെയില്ലാതെ നാടൻ പാട്ടുകളുടെയും മറ്റും അകമ്പടിയോടെ ഉൽസവാന്തരീക്ഷത്തിൽ നടന്ന കണിക്കൊന്നയിൽ രക്ഷിതാക്കളും അധ്യാപകരും മലയാളം മിഷൻ പ്രവർത്തകരും ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. പാട്ടും കളികളുമായി നടന്ന പരീക്ഷോൽസവം കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. 20 പേർ വീതമുള്ള ഇരുപത്തഞ്ചോളം ചെറു ഗ്രൂപ്പുകളായി തിരിച്ച്, രണ്ടുവീതം അധ്യാപകരുടെ…
Read Moreഅനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് പൊക്കികൊണ്ടുപോകുമ്പോൾ വാഹനം എവിടെയുണ്ടെന്ന് കണ്ടെത്താൻ വിഷമിക്കേണ്ട!
ബെംഗളൂരു: അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് പൊക്കികൊണ്ടുപോകുമ്പോൾ വാഹനം എവിടെയുണ്ടെന്ന് കണ്ടെത്താൻ വിഷമിക്കേണ്ട. ഓരോസ്ഥലത്ത് നിന്നും ക്രെയിൻ ഉപയോഗിച്ച് ടോ ചെയ്യുന്ന വാഹനങ്ങൾ ഏത് പൊലീസിന്റെ പരിധിയിലാണെന്നും ബന്ധപ്പെടേണ്ട നമ്പറും വഴിയരികിൽ പ്രദർശിപ്പിക്കും. പാർക്കിങ് നിരോധിത മേഖലകളിലും വഴിയരികിൽ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുമാണ് ട്രാഫിക് പൊലീസ് ടോ ചെയ്ത് കൊണ്ടുപോകുന്നത്. ഉടമസ്ഥർ തിരിച്ചെത്തുമ്പോൾ വാഹനം കാണാതെ വലഞ്ഞ് ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായാണ് സിറ്റി ട്രാഫിക് പൊലീസിന്റെ പുതിയ നടപടി. വിവി പുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു.…
Read More